എംജിആർ മുതൽ വിജയ് വരെ: മാസാണ് തമിഴ്‌ സിനിമയും രാഷ്ട്രീയവും

ചിലര്‍ രാഷ്ട്രീയത്തില്‍ വെന്നിക്കൊടി പാറിച്ചു. ചിലര്‍ ചുവടുപിഴച്ചു വീണു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ തലയെടുപ്പുള്ള നേതാക്കളെ സൃഷ്ടിച്ച നാടാണ് തമിഴ്‌നാട്
എംജിആർ മുതൽ വിജയ് വരെ: മാസാണ് തമിഴ്‌ സിനിമയും രാഷ്ട്രീയവും
Published on

വെള്ളിത്തിരയില്‍നിന്ന് ഇറങ്ങിവന്ന നായികാ നായകന്മാർ... നാടകീയക നിറഞ്ഞ തമിഴ്‌നാടിന്റെ രാഷ്ട്രീയത്തിന് എന്നും സിനിമ സ്റ്റൈല്‍ ഉണ്ടായിരുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളിലെ നായകനും അണിയറ പ്രവര്‍ത്തകരും യഥാര്‍ഥ ജീവിതത്തില്‍ രാഷ്ട്രീയ താരങ്ങളായി മാറിയ നാടാണ് തമിഴ്‌നാട്. എം ജിആര്‍, കരുണാനിധി, ജയലളിത, വിജയകാന്ത്, കമല്‍ഹാസന്‍, സ്റ്റാലിൻ, ഉദയനിധി... ഒടുവില്‍ വിജയ്. ചിലര്‍ രാഷ്ട്രീയത്തില്‍ വെന്നിക്കൊടി പാറിച്ചു. ചിലര്‍ ചുവടുപിഴച്ചു വീണു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ തലയെടുപ്പുള്ള നേതാക്കളെ സൃഷ്ടിച്ച നാടാണ് തമിഴ്‌നാട്.

വീണ്ടുമൊരു തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുമ്പോഴും തമിഴകത്ത് സിനിമ ഒരു പ്രധാന വേദിയാണ്. ജോസഫ് വിജയ് എന്ന ദളപതി വിജയ് ആണ് ഇത്തവണ ശ്രദ്ധാകേന്ദ്രം. എതിര്‍ പാളയത്തിലും താരപ്രഭ കുറവല്ല. ഡിഎംകെ നിരയിൽ എംകെ സ്റ്റാലിനും മകൻ ഉദയനിധി സ്റ്റാലിനുമുണ്ട് വെള്ളിത്തിരയിലെ അനുഭവസമ്പത്ത്.

എംജിആർ മുതൽ വിജയ് വരെ: മാസാണ് തമിഴ്‌ സിനിമയും രാഷ്ട്രീയവും
ജോസഫ് വിജയ് കിങോ, കിങ്ങ് മേക്കറോ...? തമിഴ്‌നാട് ഈസ് വെയ്റ്റിങ്

മാസ് ലീഡര്‍മാരെ സൃഷ്ടിച്ച പെരിയാർ

തമിഴ് രാഷ്ട്രീയവും സിനിമയും തമ്മിലുള്ള ബന്ധം ദ്രാവിഡ രാഷ്ട്രീയത്തിന് അടിത്തറയിട്ട പെരിയാര്‍ ഇ വി രാമസ്വാമി നായ്ക്കറില്‍നിന്നു തുടങ്ങുന്നതാണ്. രാഷ്ട്രീയ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സിനിമയെ മികച്ച മാധ്യമമാക്കുന്നതില്‍ പെരിയാറിന്റെ ദീര്‍ഘ വീക്ഷണം വിജയം കാണുകയായിരുന്നു. സിനിമ തിരക്കഥകള്‍ ഡിഎംകെ തങ്ങളുടെ രാഷ്ട്രീയ ആശങ്ങള്‍ പ്രചരിപ്പിക്കാനുള്ള മാധ്യമാക്കി. ജനങ്ങളിലേക്ക് ഇറങ്ങാന്‍ വഴിയൊരുക്കി.

എം ജി രാമചന്ദ്രന്‍ എന്ന എംജിആര്‍ ആണ് ഈ പട്ടികയിലെ ആദ്യ സൂപ്പര്‍ സ്റ്റാര്‍. സാധാരണക്കാരന്റെ പ്രതിനിധിയായും, നായകനായും എംജി ആറിനെ അവതരിപ്പിച്ച് ജനങ്ങള്‍ക്കിയില്‍ എം ജി ആറിനെ നേതാവാക്കാന്‍ സിനിമ മാധ്യമായി.എംജി ആറിന്റെ ജനപ്രിയത ഡിഎംകെയെ വളര്‍ത്തുന്നതില്‍ പ്രധാനമായി. ഈ പിന്തുണ അദ്ദേഹത്തെ തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്തേക്കും എത്തിച്ചു. ഡിഎംകെയുടെ അനിഷേധ്യ നേതാവായി വളര്‍ന്നതും, പിന്നിട് എഐഎഡിഎംകെ എന്ന പാര്‍ട്ടി രൂപീകരിച്ചും എംജി ആര്‍ തമിഴ്‌നാടിന്റെ ഹീറോയായി. 1977-1987 വരെ തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്തും എംജിആര്‍ അറിയിച്ചു.

എംജിആർ മുതൽ വിജയ് വരെ: മാസാണ് തമിഴ്‌ സിനിമയും രാഷ്ട്രീയവും
വിജയ് തരംഗത്തിൽ ദ്രാവിഡ കോട്ടകൾ വിറയ്ക്കുമോ? 20% വോട്ട് വിഹിതവും 30:50:20 സമവാക്യവും!

എംജി ആറിന്റെ പാത പിന്തുടര്‍ന്ന് നിരവധി താരങ്ങള്‍ തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പരീക്ഷണത്തിന് മുതിര്‍ന്നു. ശിവാജി ഗണേശനായിരുന്നു ഇതിലൊരാള്‍. വെള്ളിത്തിരയില്‍ നായകന്‍ പക്ഷേ രാഷ്ട്രീയത്തില്‍ ഇടറിവീണു. ഡിഎംഡികെ എന്ന പാര്‍ട്ടി രൂപീകരിച്ച് വിജയ്‌കാന്ത് തമിഴ്‌നാടിന്റെ പ്രതിപക്ഷ നേതാവായി. എന്നാല്‍ ഡിഎംകെ, എഐഎഡിഎംകെ പാര്‍ട്ടികള്‍ക്കിടയില്‍ സ്വാധീനം നിലനിര്‍ത്താന്‍ ടോളിവുഡിന്റെ ക്യാപ്റ്റായില്ല.

ഓള്‍ ഇന്ത്യ സമത്വ മക്കള്‍ കച്ചിയെന്നെ പാര്‍ട്ടിയുമായി ശരത് കുമാറും രാഷ്ട്രീയത്തില്‍ പരീക്ഷണത്തിനിറങ്ങി. നിലവില്‍ എന്‍ഡിഎയിലാണ് ശരത് കുമാര്‍. മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടിയുമായി പരീക്ഷണത്തിന് ഇറങ്ങിയ കമല്‍ ഹാസനും തുടക്കത്തിലെ കാലിടറി. നിലവില്‍ ഭരണ കക്ഷിയുടെ ഭാഗമായി രാജ്യസഭാംഗമാണ് കമല്‍ ഹാസന്‍.

ജയലളിത

എംജി ആറിന്റെ നായികയായി തമിഴ് സിനിമ വാണ ജയലളിത പിന്നീട് സംസ്ഥാനത്തെ ഏറ്റവും സ്വാധീനമുള്ള നേതാവായി വളരുകയായിരുന്നു. നാടകീയത നിറഞ്ഞ രാഷ്ട്രീയ ജീവിതമായിരുന്നു ജയലളിതയുടേത്. ജയലളിത നടപ്പാക്കിയ ക്ഷേമപദ്ധതികളും ഭരണ പരിഷ്‌കാരങ്ങളും ഇന്നും സംസ്ഥാനത്ത് പ്രധാന വിഷയമാണ്.

കരുണാനിധി

വെള്ളിത്തിരയ്ക്ക് പിന്നില്‍, രാഷ്ട്രീയത്തിന് പിന്നില്‍ നായകരെ സൃഷ്ടിച്ചായിരുന്നു കരുണാനിധി തമിഴ്‌നാട് രാഷ്ട്രീയത്തെ സിനിമയുമായി ബന്ധിപ്പിച്ചത്. രാഷ്ട്രീയത്തില്‍ മുന്നണിയിലേക്ക് കയറിവന്ന കരുണാനിധി നിരവധി തവണ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ചു.

കരുണാനിധിയുടെ മക്കളായ മുത്തുവേലും സ്റ്റാലിനും അച്ഛന്റെ പാതയിൽ രാഷ്ട്രീയത്തിലും സിനിമയിലുമെത്തി. രണ്ട് ചിത്രങ്ങളിലും ഒട്ടേറെ സീരിയലുകളിലും നായകനായി സാന്നിധ്യമറിയിച്ച സ്റ്റാലിൻ പിന്നീട് പൂർണമായും രാഷ്ട്രീയത്തിലേക്കു മാറുകയായിരുന്നു. ചെന്നൈ കോർപറേഷൻ മേയറായും തമിഴ്നാട് പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും അദ്ദേഹം തിളങ്ങി. ഒടുവിൽ വിജയ്‌യുടെ ടിവികെയുടെ തേരോട്ടത്തിൽ കൊളത്തൂർ മണ്ഡലത്തിൽ 79,00 വോട്ടിന്റെ വൻപരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ് സ്റ്റാലിൻ. മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ കഷ്ടിച്ചാണ് ചെപ്പോക്ക് മണ്ഡലത്തിൽ കടന്നുകൂടിയത്. നടനെന്ന നിലയിൽ ഒട്ടേറെ സിനിമകളിൽ തിളങ്ങിയ ഉദയനിധി, സ്റ്റാലിന്റെ പിൻഗാമിയായി അടുത്ത മുഖ്യമന്ത്രിയെന്ന നിലയിൽ ഡിഎംകെ നിരയിൽ പറഞ്ഞുകേട്ട പേരായിരുന്നു,

വിജയ്

ടിവികെ എന്ന പുതിയ പാര്‍ട്ടിയുമായി പുതിയ കാലത്തിന്റെ രാഷ്ട്രീയ പരീക്ഷണത്തിന് ഒരുങ്ങുന്ന വിജയ് ആണ് ഇത്തവണത്തെ ശ്രദ്ധാകേന്ദ്രം. എക്‌സിറ്റ് പോളുകളിലും വിജയ് സ്വാധീന ശക്തിയാകുമെന്ന് പ്രവചനം ശരിവച്ചിരിക്കുകയാണ് തിരഞ്ഞെടുപ്പ് ഫലം. വിജയ് മുഖ്യമന്ത്രിയായുമെന്നാണ് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം വ്യക്തമാക്കുന്നത്.

Summary

English Summery: Tamil Nadu has long witnessed a unique and powerful relationship between cinema and politics, where film stars have shaped public opinion, voter behavior, and leadership ideals. Over the decades, several iconic actors transitioned into influential political figures, using their popularity to build strong political movements. Now, actor Vijay, popularly known as Thalapathy Vijay, has entered the political arena, continuing this enduring tradition.

Madism Digital
madismdigital.com