സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും 5 ദിവസം ജയിൽ ശിക്ഷ; അജിങ്ക്യ ഷിൻഡെയെ വിട്ടയച്ചു, കോടതിയിൽ പൊലീസ് നുണ പറഞ്ഞെന്ന് സിജെപി

ചൊവ്വാഴ്ച രാവിലെ ഡൽഹി പൊലീസ് ഇവരെ കരുതൽ തടങ്കലിൽ എടുത്തിരുന്നു.
സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും 5 ദിവസം ജയിൽ ശിക്ഷ; അജിങ്ക്യ ഷിൻഡെയെ വിട്ടയച്ചു, കോടതിയിൽ പൊലീസ് നുണ പറഞ്ഞെന്ന് സിജെപി
Published on: 

പ്രതിഷേധങ്ങൾക്ക് വിലക്കേർപ്പെടുത്തിയ ജന്തർ മന്തറിൽ അതിക്രമിച്ച് കടന്ന് സമരം നടത്തിയ കേസിൽ സിജെപി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കോടതി അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇവർക്കൊപ്പം കസ്റ്റഡിയിലായ സിജെപി ദേശീയ ഓർഗനൈസേഷൻ ഇൻ-ചാർജ് അജിങ്ക്യ ഷിൻഡെയെ വ്യക്തിഗത ബോണ്ടിൽ കോടതി വിട്ടയച്ചു. ചൊവ്വാഴ്ച രാവിലെ ഡൽഹി പൊലീസ് ഇവരെ കരുതൽ തടങ്കലിൽ എടുത്തിരുന്നു. ഇന്ന് രാവിലെ മന്ദിർ മാർഗിലെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷമാണ് ഇരുവരെയും തിഹാർ ജയിലിലേക്ക് മാറ്റിയത്.

പൊലീസ് കോടതിയിൽ കള്ളം പറയുകയാണെന്നും യാതൊരു അടിസ്ഥാനവുമില്ലാതെയാണ് നേതാക്കളെ കസ്റ്റഡിയിൽ വച്ചിരിക്കുന്നതെന്നും സിജെപിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അഭിഷ്ട് ഹേല ആരോപിച്ചു. സിജെപിയുടെ മുഖ്യ വക്താവാണ് സൗരവ്. അശുതോഷ് പാർട്ടിയുടെ ദേശീയ വക്താവും. കുറ്റകൃത്യം ചെയ്യാൻ സാധ്യതയുണ്ടെന്ന പൊലീസിന്റെ അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതെന്ന് അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. നേതാക്കളുടെ ജാമ്യത്തിനായി അപ്പീല്‍ നല്‍കുന്നതില്‍ ഇന്ന് തീരുമാനം ഉണ്ടാകും.

സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും 5 ദിവസം ജയിൽ ശിക്ഷ; അജിങ്ക്യ ഷിൻഡെയെ വിട്ടയച്ചു, കോടതിയിൽ പൊലീസ് നുണ പറഞ്ഞെന്ന് സിജെപി
എസ്‌ഐആര്‍ പ്രതിഷേധം മുതല്‍ കോടതി ബഹിഷ്‌കരണം വരെ; സമീപകാലത്ത് രാജ്യത്തെ അഭിഭാഷകര്‍ സംഘടിച്ച പ്രതിഷേധങ്ങള്‍

അതിക്രമിച്ചുകയറൽ, നിരോധനാജ്ഞ ലംഘിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ, നേതാക്കൾ ദേശീയ പതാക വീശുകയും ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുകയും മാത്രമാണ് ചെയ്തതെന്ന് അജിങ്ക്യ ഷിൻഡെ പ്രതികരിച്ചു. മോദി-ഷാ സർക്കാർ ഏകാധിപത്യപരമായാണ് പെരുമാറുന്നതെന്നും ജനങ്ങളുടെ മൗലികാവകാശങ്ങൾ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും അജിങ്ക്യ കുറ്റപ്പെടുത്തി. അശുതോഷ് രാങ്കയുടെ ജന്മദിനത്തിൽ തന്നെയാണ് അദ്ദേഹത്തെ ജയിലിലടച്ചതെന്നും ഷിൻഡെ കൂട്ടിച്ചേർത്തു.

അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലായത് കൊണ്ട് അവരെ ഭയപ്പെടുത്താനാകില്ല. തലയുയർത്തിപ്പിടിച്ചാണ് അവർ ജയിലിലേക്ക് പോയതെന്ന് സിജെപി വ്യക്തമാക്കി. ഒക്ടോബർ 11-നാണ് ഡൽഹി പൊലീസ് ജന്തർ മന്തറിനെ പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. പകരം രാംലീല മൈതാനം, ബുരാരി ഗ്രൗണ്ട്, സിബിഡി ഗ്രൗണ്ട് എന്നിവയാണ് പുതിയ പ്രതിഷേധ വേദികളായി പ്രഖ്യാപിച്ചിട്ടുള്ളത്. സർക്കാരിനെതിരെയുള്ള പൊതുജനങ്ങളുടെ പ്രതിഷേധങ്ങളെ ഇല്ലാതാക്കാനാണ് ഈ നീക്കമെന്ന് സിജെപി നേരത്തെ തന്നെ വിമർശിച്ചിരുന്നു. അതേസമയം, സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ ഇന്ന് ഡല്‍ഹിയില്‍ എത്തും.

Summary

Cockroach Janta Party leaders Saurav Das and Ashutosh Ranka were sent to five-day judicial custody in Tihar jail for holding an unauthorized protest at Delhi's Jantar Mantar. The leaders were detained for breaching barricades while demanding the resignation of Chief Election Commissioner Gyanesh Kumar. Meanwhile, CJP leader Ajinkya Shinde was released on a personal bond. The party's legal counsel accused the Delhi Police of presenting false claims in court regarding the leaders' actions.

Madism Digital
madismdigital.com