വെറുമൊരു ചുഴലിക്കാറ്റ് അല്ല അർണബ്; ആന്ധ്രയും ഒഡീഷയും പേടിക്കുന്നതിൽ കാര്യമുണ്ട്!

അർണബിനെ വേറിട്ടുനിർത്തുന്ന ഏറ്റവും വലിയ അപകടഘടകം ചുരുങ്ങിയ മണിക്കൂറുകൾക്കുള്ളിൽ അത് കൈവരിച്ച അതിതീവ്രതയാണ്
വെറുമൊരു ചുഴലിക്കാറ്റ് അല്ല അർണബ്; ആന്ധ്രയും ഒഡീഷയും പേടിക്കുന്നതിൽ കാര്യമുണ്ട്!
Published on: 

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അർണബ്, അതിതീവ്ര ചുഴലിക്കാറ്റ് ആയി ആന്ധ്ര തീരത്തോട് അടുക്കുകയാണ്. നാളെയോടെ കര തൊടുമെന്ന മുന്നറിയിപ്പിൽ ഭീതിയും ജാഗ്രതയും ശക്തമാവുകയാണ് കിഴക്കൻ തീരങ്ങളിൽ. ആന്ധ്ര തീരം കടക്കും മുമ്പ് പരമാവധി നാശം വിതച്ചേ അർണബ് പിൻവലിയൂ എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഇതുകൊണ്ടു തന്നെയാണ് അടിയന്തരമായ 89,000ലധികം പേരെ മാറ്റിപ്പാർപ്പിച്ചതും.

അർണബിനെ വേറിട്ടുനിർത്തുന്ന ഏറ്റവും വലിയ അപകടഘടകം ചുരുങ്ങിയ മണിക്കൂറുകൾക്കുള്ളിൽ അത് കൈവരിച്ച അതിതീവ്രതയാണ്. കടലിലെ അനുകൂല അന്തരീക്ഷം കാരണം അപ്രതീക്ഷിത വേഗതയിലാണ് ഇത് 'അതിതീവ്ര ചുഴലിക്കാറ്റായി' മാറിയത്.

തീരത്തേക്ക് അടുക്കുമ്പോഴും കരതൊടുമ്പോഴും അർണബ് ചുഴലിക്കാറ്റിന് മണിക്കൂറിൽ 125 മുതൽ 135 കിലോമീറ്റർ വരെ വേഗതയുണ്ടാകും എന്നാണ് വിവരം. ചില സമയങ്ങളിൽ ഇതിന്റെ വേഗത 150 കി.മീ/മണിക്കൂർ വരെ ഉയരാനും സാധ്യതയുണ്ട്. ഓല മേഞ്ഞതോ തകരമിട്ടതോ ആയ വീടുകൾക്കും താൽക്കാലിക കെട്ടിടങ്ങൾക്കും വൻ നാശനഷ്ടമുണ്ടാക്കാൻ ഈ വേഗതയ്ക്ക് കഴിയും. മരങ്ങൾ കടപുഴകി വീഴാനും കൂറ്റൻ ഇലക്ട്രിക് പോസ്റ്റുകളും മൊബൈൽ ടവറുകളും തകരാനും ഈ വേഗത ധാരാളം മതി.

വെറുമൊരു ചുഴലിക്കാറ്റ് അല്ല അർണബ്; ആന്ധ്രയും ഒഡീഷയും പേടിക്കുന്നതിൽ കാര്യമുണ്ട്!
കരതൊടാനൊരുങ്ങി 'അര്‍ണബ്': ഒഡീഷ, ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളില്‍ ജാഗ്രത, സ്‌കൂളുകള്‍ക്ക് അവധി

ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ മേഖലകളിൽ അതിതീവ്ര മഴയ്ക്കാണ് സാധ്യത പ്രവചിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ പെയ്യുന്ന കനത്ത മഴ, മിന്നൽ പ്രളയത്തിന് വഴിവയ്ക്കും. കാറ്റ് കരതൊട്ട ശേഷവും കൂടുതൽ പ്രദേശങ്ങളിൽ തുടർച്ചയായ മഴ ലഭിച്ചേക്കാം. കാർഷിക മേഖലയ്ക്ക് ഇത് വൻ പ്രഹരമാണ്. വിളവെടുപ്പിന് പാകമായിനിൽക്കുന്ന നെല്ല്, വാഴ, പപ്പായ തോട്ടങ്ങൾ എന്നിവ ഈ മഴയിൽ പൂർണ്ണമായി നശിച്ചുപോകാൻ സാധ്യതയുണ്ട്.

ചുഴലിക്കാറ്റ് കരയിലേക്ക് കയറുന്ന സമയത്ത് അതിശക്തമായ കാറ്റും കടൽക്ഷോഭവും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. സാധാരണയേക്കാൾ ഉയർന്ന തിരമാലകൾ അടിച്ചുകയറി തീരദേശ ഗ്രാമങ്ങൾ വെള്ളത്തിനടിയിലാകാനും (Storm surge) മണ്ണൊലിപ്പുണ്ടാകാനും സാധ്യതയുണ്ട്.

കരതൊട്ട ശേഷവും അർണബിന്റെ ഭീഷണി അവസാനിക്കുന്നില്ല എന്നതാണ് മറ്റൊരു ഭീഷണി. കാറ്റ് കരയിലേക്ക് കയറിയ ശേഷം ഉത്തരേന്ത്യയിലെ വെസ്റ്റേൺ ഡിസ്റ്റർബൻസുമായി ലയിക്കാൻ സാധ്യതയുണ്ട്. ഇത് വടക്കൻ സംസ്ഥാനങ്ങളിലും നേപ്പാളിലും വരെ കനത്ത മഴയ്ക്ക് കാരണമാകും.

വെറുമൊരു ചുഴലിക്കാറ്റ് അല്ല അർണബ്; ആന്ധ്രയും ഒഡീഷയും പേടിക്കുന്നതിൽ കാര്യമുണ്ട്!
മഹാരാഷ്ട്രയുടെ കാലാവസ്ഥ മാറുന്നു; പലയിടത്തും പല വെള്ളം, പല ചൂട്, പലവിധ വെല്ലുവിളികൾ!

അപകടസാധ്യത മുന്നിൽക്കണ്ട് ആന്ധ്രാപ്രദേശിലും ഒഡീഷയിലും വൻ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഒഡീഷയിലെ ഗഞ്ചം, ഗജപതി, മൽക്കാൻഗിരി ഉൾപ്പെടെയുള്ള തീരദേശ ജില്ലകളിൽ നിന്ന് ആയിരക്കണക്കിന് ആളുകളെ സുരക്ഷിത ഷെൽട്ടറുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഇരുസംസ്ഥാനങ്ങളിലെയും തീരദേശ ജില്ലകളിലെ സ്കൂളുകൾക്കും കോളേജുകൾക്കും മൂന്ന് ദിവസത്തേക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

60-ലധികം ട്രെയിൻ സർവീസുകൾ റദ്ദാക്കിയും, വിമാന സർവീസുകൾ പുനഃക്രമീകരിച്ചും യുദ്ധകാലാടിസ്ഥാനത്തിലാണ് സുരക്ഷാസന്നാഹങ്ങളൊക്കെയും. എൻ‌ഡി‌ആർ‌എഫിന്റെയും (NDRF) എസ്ഡിആർഎഫിന്റെയും (SDRF) നിരവധി ടീമുകളെ അതിതീവ്ര മേഖലകളിൽ വിന്യസിച്ചിട്ടുണ്ട് എന്നതും അർണബിന്റെ തീവ്രത ചൂണ്ടിക്കാട്ടുന്നു.

Summary

Cyclone Arnab, which formed over the Bay of Bengal, is approaching the Andhra Pradesh coast as an extremely severe cyclonic storm. Fears and alert levels are rising along the eastern coast, with forecasts warning that it could make landfall by tomorrow. The India Meteorological Department has warned that Arnab could cause extensive damage before crossing the Andhra coast. More than 89,000 people have already been evacuated as a precautionary measure.

Madism Digital
madismdigital.com