തല്ലിയൊതുക്കാന്‍ ഡല്‍ഹി പൊലീസ്; സര്‍ക്കാരിനെ മറികടന്ന് ക്രമസമാധാനം നടപ്പിലാക്കേണ്ടതില്ലെന്ന് സുപ്രിം കോടതി, തലസ്ഥാനം ഇന്നും പ്രക്ഷുബ്ദം

പ്രതിഷേധം നിയന്ത്രിക്കാന്‍ പൗര സ്വാതന്ത്ര്യം തടയരുതെന്നും ഇന്റര്‍നെറ്റ് നിരോധിക്കരുതെന്നും കോടതി നിലപാട് എടുക്കുന്നതിനിടെയാണ് പൊലീസ് നടപടി കൂടുതല്‍ രൂക്ഷമായി തുടര്‍ന്നത്.
തല്ലിയൊതുക്കാന്‍ ഡല്‍ഹി പൊലീസ്; സര്‍ക്കാരിനെ മറികടന്ന് ക്രമസമാധാനം നടപ്പിലാക്കേണ്ടതില്ലെന്ന് സുപ്രിം കോടതി, തലസ്ഥാനം ഇന്നും പ്രക്ഷുബ്ദം
Published on: 

സര്‍ക്കാരിനെ മറികടന്ന് ക്രമസമാധാനം നടപ്പിലാക്കരുതെന്ന് സുപ്രീം കോടതി നിലപാട് എടുത്തിട്ടും ഇന്നും ഡല്‍ഹിയില്‍ പൊലീസ് രാജ്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രതിഷേധിച്ച ഇടത് വിദ്യാര്‍ഥി യുവജന സംഘടനാ പ്രവര്‍ത്തകര്‍ക്ക് നേരെ വന്‍ പൊലീസ് നടപടി. പ്രതിഷേധം നിയന്ത്രിക്കാന്‍ പൗര സ്വാതന്ത്ര്യം തടയരുതെന്നും ഇന്റര്‍നെറ്റ് നിരോധിക്കരുതെന്നും കോടതി നിലപാട് എടുക്കുന്നതിനിടെയാണ് പൊലീസ് നടപടി കൂടുതല്‍ രൂക്ഷമായി തുടര്‍ന്നത്.

എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, എഐഎസ്എഫ്, എഐവൈഎഫ് എന്നീ സംഘടനകളാണ് കൊണാട്ട് പ്ലേസില്‍ പ്രതിഷേധിച്ചത്. ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക്ക് സി തോമസ്, എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് ആദര്‍ശ് എം സജി അടക്കമുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധ സ്ഥലത്തെത്തിയ രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചു. കസ്റ്റഡിയില്‍ എടുത്ത് വഴിയില്‍ ഉപേക്ഷിച്ച ജോണ്‍ ബ്രിട്ടാസിന് പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച വിദ്യാര്‍ഥികളെ കേന്ദ്രസേനയും പൊലീസും വലിച്ചിഴച്ച് നീക്കുകയായിരുന്നു. സിപിഐ നേതാവ് ആനി രാജയെയും പൊലീസ് ബലം പ്രയോഗിച്ചാണ് നീക്കിയത്.

തല്ലിയൊതുക്കാന്‍ ഡല്‍ഹി പൊലീസ്; സര്‍ക്കാരിനെ മറികടന്ന് ക്രമസമാധാനം നടപ്പിലാക്കേണ്ടതില്ലെന്ന് സുപ്രിം കോടതി, തലസ്ഥാനം ഇന്നും പ്രക്ഷുബ്ദം
ദീപ്കെയെ കസ്റ്റഡിയിലെടുക്കാൻ വനിതാ പൊലീസ്; ഡൽഹി പൊലീസിന്റേത് എഴുതി തയ്യാറാക്കിയ തിരക്കഥ, ആ തന്ത്രം ഫലിച്ചു!

ഡല്‍ഹിയില്‍ രണ്ട് ദിവസമായി തുടരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി പൊലീസ് സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെ സുപ്രീം ശക്തമായി രംഗത്തെത്തിയതിന് പിന്നാലെയും ഡല്‍ഹിയില്‍ പൊലീസ് അതിക്രമം തുടരുകയാണെനന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. എസ്എഫ്‌ഐ മാര്‍ച്ചിന് നേരെ പൊലീസ് നടത്തിയത് ക്രൂരമായ മര്‍ദനമാണെന്ന് വിദ്യാര്‍ഥി നേതാക്കള്‍ ആരോപിച്ചു. കസ്റ്റഡിയില്‍ എടുത്തവരെ കൂടുകളുള്ള വാഹനത്തില്‍ കയറ്റി മര്‍ദിച്ചു. വനിത പ്രവര്‍ത്തകരുടെ ഉള്‍പ്പെടെ വസ്ത്രം വലിച്ചു കീറുന്ന നിലയുണ്ടായെന്നും നേതാക്കള്‍ ആരോപിച്ചു.

കോടതിയുത്തരവ് പാലിച്ചില്ലെന്നുകാട്ടിയുള്ള കോടതിയലക്ഷ്യ ഹര്‍ജിയില്‍ ആയിരുന്നു സുപ്രീം കോടതി ഡല്‍ഹി സംഭവങ്ങളില്‍ നിലപാട് വ്യക്തമാക്കിയത്. ജനങ്ങള്‍ക്ക് സ്വതന്ത്രമായി ഗതാഗത നിയന്ത്രണമില്ലാതെ സഞ്ചരിക്കാനാകണം. ട്രാഫിക്കിന്റെ സ്ഥിതിയും ക്രമസമാധാന പ്രശ്നവും പരിഗണിച്ച് ബാരിക്കേഡുകള്‍ നീക്കുന്നത് പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ക്രമസമാധാനം തടസ്സപ്പെടുന്നതുവരെ മെട്രോ, തീവണ്ടി സര്‍വീസുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കണമെന്ന് ഞായറാഴ്ച നടത്തിയ പ്രത്യേക സിറ്റിങ്ങില്‍ ജസ്റ്റിസുമാരായ ജോയ്മല്യാ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു.

ഹര്‍ജി പരിഗണിക്കുന്നതിനിടെ രൂക്ഷമായ വാദ പ്രതിവാദങ്ങളായിരുന്നു സുപ്രിം കോടതിയില്‍ അരങ്ങേറിയത്. വിഷയത്തിന്റ് പ്രാധാന്യം കണക്കിലെടുത്തായിരുന്നു ഞായറാഴ്ച സുപ്രിം കോടതി പ്രത്യേക സിറ്റിങ് നടത്തിയത്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഹാജരായി. നഗരത്തില്‍ പൊതു ജീവിതം തടസപ്പെടുന്ന തരത്തില്‍ നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്നാണ് കോടതിയുടെ നിലപാട്.

തല്ലിയൊതുക്കാന്‍ ഡല്‍ഹി പൊലീസ്; സര്‍ക്കാരിനെ മറികടന്ന് ക്രമസമാധാനം നടപ്പിലാക്കേണ്ടതില്ലെന്ന് സുപ്രിം കോടതി, തലസ്ഥാനം ഇന്നും പ്രക്ഷുബ്ദം
മാധ്യമപ്രവർത്തകർ 'അത്' ചോദിച്ച് വാങ്ങിയതെന്ന് ഡൽഹി പൊലീസ്; ചർച്ചയാവണം ഈ മാർഗനിർദേശങ്ങൾ!

ഡല്‍ഹിക്ക് പുറത്തുപോലും ആളുകളെ തടയുന്നു. സമരസ്ഥലത്തേക്ക് എത്താതിരിക്കാന്‍ വീടുകളില്‍ പോലും റെയ്ഡ് നടത്തുന്ന നിലയുണ്ടെന്നും അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരാല്‍ ആക്രമിക്കപ്പെട്ടെന്ന് പൊലീസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഈ സമയമാണ് ക്രമസമാധാനം ഉറപ്പാക്കാന്‍ ഭരണകൂടത്തേക്കാള്‍ മുകളിലുള്ള അവകാശമൊന്നും പൊലീസ് ഉദ്യോഗസ്ഥര്‍ക്കില്ലെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി പറഞ്ഞത്.

പിന്നാലെയായിരുന്നു കോടതിയുടെ ശക്തമായ നിര്‍ദേശങ്ങള്‍. ക്രമസമാധാന പ്രശ്നം ഉണ്ടാകുംവരെ മെട്രോ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കമം. പൊതുജനങ്ങള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനാകണം. ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കണം. ഭരണഘടനയുടെ 19, 21 വകുപ്പുകളില്‍ പൊലീസ് നിയമത്തിന് എത്രകണ്ട് കടന്നുകയറാനാകുമെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

Summary

Police action against left-wing student and youth activists protesting in Delhi and demanding Chief Election Commissioner Gyanesh Kumar’s resignation has intensified, according to the report. The action has drawn criticism amid concerns over civil liberties and the right to protest. The report also refers to the Supreme Court’s position on maintaining public order without unnecessarily restricting civil freedoms, including metro services and internet access.

Madism Digital
madismdigital.com