ഡല്‍ഹിയിലെ എസ്ഐആര്‍ നടപടിക്രമം വിവാദമാകുന്നു, കുടുംബ വലിപ്പവും പ്രായവ്യത്യാസവും മാനദണ്ഡം; മുസ്ലിം വോട്ടര്‍മാര്‍ പുറത്താകുമെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹിയിലെ കരട് വോട്ടര്‍പട്ടികയിലെ ആകെ വോട്ടര്‍മാരില്‍ ഏകദേശം 13.6% (ഏകദേശം 13.3 ലക്ഷം) ആണ് മുസ്ലിം വോട്ടര്‍മാര്‍. കരട് പട്ടികയിലെ ഓരോ 1,000 മുസ്ലിം വോട്ടര്‍മാരിലും 318 പേര്‍ 'യുക്തിപരമായ പൊരുത്തക്കേടുകള്‍' ഉള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്
ഡല്‍ഹിയിലെ എസ്ഐആര്‍ നടപടിക്രമം വിവാദമാകുന്നു, കുടുംബ വലിപ്പവും പ്രായവ്യത്യാസവും മാനദണ്ഡം; മുസ്ലിം വോട്ടര്‍മാര്‍ പുറത്താകുമെന്ന് റിപ്പോര്‍ട്ട്
Published on: 

ഡല്‍ഹിയില്‍ നടന്നുവരുന്ന വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണ (എസ്‌ഐആര്‍) പ്രക്രിയയില്‍ വോട്ടര്‍മാരെ വേര്‍തിരിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കുന്ന മാനദണ്ഡങ്ങള്‍ മുസ്ലിം വോട്ടര്‍മാരെ ബാധിക്കുന്നതായി റിപ്പോര്‍ട്ട്. 'ദി ഹിന്ദു' ദിനപത്രം നടത്തിയ വിശകലനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കേന്ദ്രീകൃത സോഫ്റ്റ്വെയറിലെ മാനദണ്ഡങ്ങള്‍ കാരണം വലിയ തോതില്‍ മുസ്ലീം വോട്ടര്‍മാര്‍ക്ക് നോട്ടീസ് ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നത്. നിയമപരമായി വോട്ടര്‍പട്ടികയുടെ ചുമതലയുള്ള ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് പകരം തെരഞ്ഞെടുപ്പ് കമ്മീഷന്റെ കേന്ദ്രീകൃത സോഫ്റ്റ്വെയറായ 'ഇആര്‍ഒനെറ്റ്' (ERONET) ആണ് ഡല്‍ഹിയിലെ കരട് വോട്ടര്‍പട്ടികയില്‍ 'യുക്തിപരമായ പൊരുത്തക്കേടുകള്‍' ഉള്ള വോട്ടര്‍മാരെ തരംതിരിക്കുന്നത്.

ഡല്‍ഹിയിലെ കരട് എസ്ഐആര്‍ വോട്ടര്‍പട്ടികയിലുള്ള 97.54 ലക്ഷം വോട്ടര്‍മാരില്‍ 33.12 ലക്ഷം പേര്‍ക്കാണ് യുക്തിപരമായ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി കമ്മീഷന്‍ നോട്ടീസ് അയക്കാന്‍ വേര്‍തിരിച്ചിട്ടുള്ളത്. ഇതില്‍ 13.79 ലക്ഷം പേര്‍ മുന്‍ എസ്ഐആറുമായി ബന്ധിപ്പിക്കാത്തവരും 19.33 ലക്ഷം പേര്‍ എട്ട് കാരണങ്ങളുടെ അടിസ്ഥാനത്തില്‍ 'യുക്തിപരമായ പൊരുത്തക്കേടുകള്‍' ഉള്ളവരുമാണ്.

വോട്ടര്‍പട്ടികയിലെ ഭിന്നതകളും കണക്കുകളും

ഡല്‍ഹിയിലെ കരട് വോട്ടര്‍പട്ടികയിലെ ആകെ വോട്ടര്‍മാരില്‍ ഏകദേശം 13.6% (ഏകദേശം 13.3 ലക്ഷം) ആണ് മുസ്ലിം വോട്ടര്‍മാര്‍. കരട് പട്ടികയിലെ ഓരോ 1,000 മുസ്ലിം വോട്ടര്‍മാരിലും 318 പേര്‍ 'യുക്തിപരമായ പൊരുത്തക്കേടുകള്‍' ഉള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. എന്നാല്‍ മുസ്ലിം ഇതര വോട്ടര്‍മാരില്‍ ഇത് 1,000 പേര്‍ക്ക് 197 മാത്രമാണ്. 'യുക്തിപരമായ പൊരുത്തക്കേടുകള്‍' എന്ന വിഭാഗത്തിന് കീഴില്‍ വേര്‍തിരിക്കപ്പെട്ടവരില്‍ 20.3% പേരും മുസ്ലിം വോട്ടര്‍മാരാണ്. പൊരുത്തക്കേടുകള്‍ സംബന്ധിച്ച് യാതൊരു കാരണവും വ്യക്തമാക്കാതെ വേര്‍തിരിച്ച 60,000 വോട്ടര്‍മാരില്‍ 20 ശതമാനത്തോളവും മുസ്ലിം വോട്ടര്‍മാരാണ്.

ഡല്‍ഹിയിലെ എസ്ഐആര്‍ നടപടിക്രമം വിവാദമാകുന്നു, കുടുംബ വലിപ്പവും പ്രായവ്യത്യാസവും മാനദണ്ഡം; മുസ്ലിം വോട്ടര്‍മാര്‍ പുറത്താകുമെന്ന് റിപ്പോര്‍ട്ട്
സിജെപിയുടെ 'തിരംഗ മാർച്ച്'; കൊണാട്ട് പ്ലേസിൽ കനത്ത ജാഗ്രത, സുരക്ഷ വിലയിരുത്താൻ പൊലീസിന്റെ അടിയന്തര ഉന്നതതല യോഗം

തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് എട്ട് തരം അപാകതകളാണ് പരിശോധിക്കുന്നത്. ഇതില്‍ കുടുംബത്തിന്റെ വലിപ്പവും പ്രായവ്യത്യാസവുമായി ബന്ധപ്പെട്ട അഞ്ച് മാനദണ്ഡങ്ങളിലാണ് മുസ്ലിം വോട്ടര്‍മാര്‍ വലിയ തോതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മക്കളുടെ എണ്ണം ആറോ അതില്‍ കൂടുതലോ വരുന്നത്, രക്ഷാകര്‍ത്താവും കുട്ടിയും തമ്മിലുള്ള പ്രായവ്യത്യാസം 50-ല്‍ കൂടുതല്‍ വരുന്നത്, മുത്തശ്ശി, മുത്തച്ഛന്‍ന്മാരുമായുള്ള പ്രായവ്യത്യാസം 40-ല്‍ കുറവാകുന്നത്, മക്കള്‍ തമ്മിലുള്ള പ്രായവ്യത്യാസം 9 മാസത്തില്‍ കുറവാകുന്നത്, രക്ഷാകര്‍ത്താവും കുട്ടിയും തമ്മിലുള്ള പ്രായവ്യത്യാസം 15-ല്‍ കുറവാകുന്നത് എന്നിവയാണ് ആ അഞ്ച് മാനദണ്ഡങ്ങള്‍.

കുടുംബ വലിപ്പത്തെ സൂചിപ്പിക്കുന്ന ഇത്തരം കാരണങ്ങളാല്‍ വേര്‍തിരിക്കപ്പെട്ട 6.75 ലക്ഷം വോട്ടര്‍മാരില്‍ 30 ശതമാനവും മുസ്ലിം വോട്ടര്‍മാരാണ്. ഇത് വോട്ടര്‍പട്ടികയിലെ അവരുടെ പങ്കാളിത്തത്തിന്റെ (13.6%) ഇരട്ടിയിലധികമാണ്. പ്രത്യേകിച്ച്, ആറില്‍ കൂടുതല്‍ മക്കള്‍ ഉള്ള വിഭാഗത്തില്‍ പെട്ട 1.4 ലക്ഷം പേരില്‍ 58 ശതമാനവും മുസ്ലിം വോട്ടര്‍മാരാണ്. അതായത് അവരുടെ ജനസംഖ്യാ ആനുപാതത്തിന്റെ നാല് മടങ്ങ്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയാറാക്കിയ സാങ്കേതിക മാനദണ്ഡങ്ങള്‍ മതവിഭാഗങ്ങള്‍ തമ്മിലുള്ള ജനസംഖ്യാപരമായ മാറ്റങ്ങളുമായും ജനനനിരക്കുമായും കൂട്ടിക്കുഴക്കപ്പെട്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍, സമീപകാല ദേശീയ ആരോഗ്യ കുടുംബ സര്‍വേ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങള്‍ക്കിടയിലും ജനനനിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍, ഡിജിറ്റല്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് നടത്തുന്ന ഇത്തരം അപാകതാ പരിശോധനകള്‍ മുസ്ലിം വോട്ടര്‍മാര്‍ക്ക് വോട്ടവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലേക്ക് നയിക്കുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. കരട് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട ഒരാളെ കൃത്യമായ ഏത് സാങ്കേതിക വിദ്യയുടെയോ വിവരങ്ങളുടെയോ അടിസ്ഥാനത്തിലാണ് 'വൈരുദ്ധ്യമുള്ള വോട്ടര്‍' ആയി തീരുമാനിച്ചതെന്ന കാര്യത്തില്‍ ഇലക്ഷന്‍ കമ്മീഷന്‍ ഇതുവരെ വ്യക്തത നല്‍കിയിട്ടില്ല.

Summary

A The Hindu analysis has found that the Election Commission’s criteria for identifying “logical discrepancies” in Delhi’s Special Intensive Revision (SIR) of electoral rolls disproportionately affect Muslim voters. The Commission’s centralised ERONET software, rather than Electoral Registration Officers individually, is reportedly flagging voters for potential discrepancies in the draft electoral roll. Of the 97.54 lakh voters in Delhi’s draft SIR electoral roll, 33.12 lakh have been identified for notices over alleged discrepancies. Among every 1,000 Muslim voters, 318 have been flagged, compared with 197 among non-Muslim voters. Muslims account for 20.3% of those flagged, despite constituting approximately 13.6% of the electorate.

Madism Digital
madismdigital.com