സിജെപിക്ക് പിന്നാലെ 'ഇ20 ജനതാ പാർട്ടി'; ഗഡ്കരിയെ ലക്ഷ്യമിട്ട് പുതിയ സോഷ്യൽ മീഡിയ മൂവ്മെന്റ്

100 ശതമാനം ശുദ്ധമായ പെട്രോൾ വാങ്ങാനുള്ള അവകാശത്തിനായി പോരാടുമെന്ന് എക്സ് ബയോയിൽ പ്രഖ്യാപനം
സിജെപിക്ക് പിന്നാലെ 'ഇ20 ജനതാ പാർട്ടി'; ഗഡ്കരിയെ ലക്ഷ്യമിട്ട് പുതിയ സോഷ്യൽ മീഡിയ മൂവ്മെന്റ്
Published on

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വലിയ ശ്രദ്ധ നേടിയ കോക്രോച്ച് ജനതാ പാർട്ടി എന്ന പൗരമുന്നേറ്റത്തിന് പിന്നാലെ രാജ്യത്ത് പുതിയൊരു ജനകീയ കൂട്ടായ്മ കൂടി രംഗത്ത്. എഥനോൾ കലർത്തിയ ഇ20 പെട്രോളിനൊപ്പം 100 ശതമാനം ശുദ്ധമായ പെട്രോൾ കൂടി പമ്പുകളിൽ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് 'ഇ20 ജനതാ പാർട്ടി' എന്ന പുതിയ സംഘടനയ്ക്കാണ് രൂപം നൽകിയിരിക്കുന്നത്.

ഇന്ധന പമ്പുകളിൽ എഥനോൾ കലർത്തിയ പെട്രോളിനൊപ്പം 100 ശതമാനം പെട്രോളും ലഭ്യമാക്കണം എന്നതാണ് ഈ ഉപഭോക്തൃ അവകാശ സംരക്ഷണ കൂട്ടായ്മയുടെ പ്രധാന ആവശ്യം. സബ്സിഡിയോ സൗജന്യ ഇന്ധനമോ തങ്ങൾ ആവശ്യപ്പെടുന്നില്ലെന്നും, പകരം ഇന്ധനം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉപഭോക്താക്കൾക്ക് നൽകണമെന്നുമാണ് ഇവർ വ്യക്തമാക്കുന്നത്.

സിജെപിക്ക് പിന്നാലെ 'ഇ20 ജനതാ പാർട്ടി'; ഗഡ്കരിയെ ലക്ഷ്യമിട്ട് പുതിയ സോഷ്യൽ മീഡിയ മൂവ്മെന്റ്
വാട്‌സ്ആപ്പ് സുരക്ഷ ഇനി കൂടുതൽ ശക്തമാകും; ആറക്ക പിൻ നമ്പറിന് പകരമായി വരുന്നു പാസ്‌വേര്‍ഡ്

ഇന്ധന പമ്പുകളിൽ എഥനോൾ കലർത്തിയ പെട്രോളിനെക്കുറിച്ച് കൃത്യമായ ലേബലുകൾ പ്രദർശിപ്പിക്കണം. ഓരോ തരം ഇന്ധനത്തിന്റെയും ഗുണങ്ങളും ദോഷങ്ങളും വിലയും സംബന്ധിച്ച വിവരങ്ങൾ സർക്കാർ പുറത്തുവിടണം. ഇന്ധനക്ഷമത (മൈലേജ്), എഞ്ചിൻ പ്രകടനം, പരിപാലന ചെലവ് എന്നിവയെക്കുറിച്ച് സ്വതന്ത്രമായ പഠനങ്ങൾ നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കണം തുടങ്ങിയവയാണ് സംഘടനയുടെ മറ്റ് പ്രധാന ആവശ്യങ്ങൾ.

ഇതൊരു രാഷ്ട്രീയ പ്രസ്ഥാനമല്ലെന്നും, ഇന്ധന നയത്തിലെ സുതാര്യതയും ഉപഭോക്തൃ അവകാശങ്ങളും ലക്ഷ്യമിട്ടുള്ള ഒരു പൗരമുന്നേറ്റമാണെന്നും ഇ20 ജനതാ പാർട്ടി വ്യക്തമാക്കി. ഇ20 പെട്രോൾ ഉപയോഗിക്കുന്നത് വാഹനങ്ങളുടെ എഞ്ചിനെ ബാധിക്കുമെന്നും മെയിന്റനൻസ് ചെലവ് വർധിപ്പിക്കുമെന്നും വാഹന ഉടമകൾക്കിടയിൽ വലിയ ആശങ്കയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്.

അതേസമയം, ഇ20 പെട്രോൾ വാഹനങ്ങളുടെ എഞ്ചിനെ തകരാറിലാക്കുന്നു എന്നതിന് ശാസ്ത്രീയമായ തെളിവുകളില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. ഇ10 ഇന്ധനത്തിനായി രൂപകൽപ്പന ചെയ്ത പഴയ വാഹനങ്ങളിൽ ഇന്ധനക്ഷമതയിൽ 3 മുതൽ 5 ശതമാനം വരെ മാത്രമാണ് കുറവുണ്ടാകാൻ സാധ്യതയെന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി ജൂലൈ 22ന് രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു.

സിജെപിക്ക് പിന്നാലെ 'ഇ20 ജനതാ പാർട്ടി'; ഗഡ്കരിയെ ലക്ഷ്യമിട്ട് പുതിയ സോഷ്യൽ മീഡിയ മൂവ്മെന്റ്
526 കിലോമീറ്റർ റേഞ്ച്, ആജീവനാന്ത ബാറ്ററി വാറന്‍റി; കിയ സിറോസ് ഇവി എത്തി

ഇ20 പെട്രോൾ വാഹനങ്ങൾക്ക് ദോഷകരമാണെന്ന വാദങ്ങളെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും തള്ളിക്കളഞ്ഞിരുന്നു. ഉയർന്ന ഒക്ടെയ്ൻ റേറ്റിങുള്ളതിനാൽ മികച്ച പ്രകടനവും സുഗമമായ യാത്രയും നൽകാൻ ഇ20 പെട്രോളിന് സാധിക്കുമെന്നാണ് സർക്കാർ വിശദീകരണം.

Summary

A new social media movement, E20 Janta Party, has surfaced on X, reportedly targeting Union Minister Nitin Gadkari over India's ethanol-blended fuel policy. The account claims it is fighting for every citizen's right to buy 100% pure petrol and argues that consumers should be free to choose the fuel they use. Meanwhile, the Centre has reiterated that E20 petrol is safe for vehicles, rejected concerns over engine damage and reduced fuel efficiency, and confirmed that while the nationwide rollout of E20 fuel will continue, premium petrol will remain ethanol free.

Madism Digital
madismdigital.com