ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ റെയ്ഡുകളും ലൈസന്‍സ് റദ്ദാക്കലുകളും കര്‍ശനമാക്കിയിരിക്കുകയാണ് രാജ്യത്തെ റെഗുലേറ്ററി അതോറിറ്റികള്‍. ഒപ്പം, പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങളില്‍ മുന്നറിയിപ്പ് ലേബലുകള്‍ നിര്‍ബന്ധമാക്കാനുള്ള നീക്കവും ശക്തമാണ്. 947767.54 കോടി മൂല്യമുള്ള രാജ്യത്തെ പാക്ക്ഡ് ഭക്ഷ്യവ്യവസായ മേഖലയെ ഒന്നടങ്കം ഉലച്ചിരിക്കുന്ന ഈ പുതിയ നടപടികള്‍. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയില്‍, റെസ്റ്റോറന്റുകളിലെയും കഫേകളിലെയും ശുചിത്വമില്ലായ്മയെക്കുറിച്ച് ഉപഭോക്താക്കള്‍ കാലങ്ങളായി പരാതിപ്പെടാറുണ്ട്. കൂടാതെ ഭക്ഷണത്തിലെ മായം ചേര്‍ക്കലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിരന്തരം വൈറലാകാറുമുണ്ട്.
ദശലക്ഷക്കണക്കിന് ആളുകള്‍ ആശ്രയിക്കുന്ന വഴിയോര ഭക്ഷണശാലകളും പലപ്പോഴും ശുചിത്വക്കുറവിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്നു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, 2020 മുതല്‍ ഭക്ഷ്യ ഇന്‍സ്‌പെക്ടര്‍മാര്‍ പ്രതിവര്‍ഷം 1,00,000-ത്തിലധികം ഭക്ഷ്യ സാമ്പിളുകള്‍ പരിശോധിച്ചതില്‍, അഞ്ചില്‍ ഒന്ന് എന്ന അനുപാതത്തില്‍ ഭക്ഷണങ്ങള്‍ സുരക്ഷിതമല്ലാത്തതോ, നിലവാരമില്ലാത്തതോ, കൃത്യമായ ലേബലുകള്‍ ഇല്ലാത്തതോ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ എണ്ണായിരത്തോടടുത്ത് ഭക്ഷ്യവ്യാപാര ലൈസന്‍സുകളാണ് റദ്ദാക്കിയത്.
'140 കോടി ജനങ്ങള്‍ പ്രതിവര്‍ഷം 1.5 ട്രില്യണ്‍ (ലക്ഷം കോടി) ഭക്ഷണങ്ങള്‍ കഴിക്കുന്ന ഒരു രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നത് ഹിമാലയന്‍ ദൗത്യമാണ്,' എന്നാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. എഫ്എസ്എസ്എഐയും ചില സംസ്ഥാനങ്ങളിലെ റെഗുലേറ്റര്‍മാരും പരിശോധനകള്‍ കടുപ്പിക്കുകയും റെയ്ഡുകളുടെ ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നത് ജനശ്രദ്ധ നേടുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ നടന്ന 1,300 കിലോഗ്രാം വ്യാജ പനീര്‍ പിടിച്ചെടുത്ത റെയ്ഡ് ഇതിനൊരു ഉദാഹരണമാണ്. ലേബലിങിലെ കൃത്രിമം ചൂണ്ടിക്കാട്ടി ഡിയാജിയോ ഉള്‍പ്പെടെയുള്ള ചില മദ്യ നിര്‍മ്മാണ കമ്പനികള്‍ക്കെതിരെയും ഉല്‍പ്പന്നങ്ങള്‍ പ്രചരിപ്പിക്കുന്ന രീതിയെ ചൊല്ലി റെഡ് ബുള്‍ പോലുള്ള എനര്‍ജി ഡ്രിങ്ക് നിര്‍മ്മാതാക്കള്‍ക്കെതിരെയും അതോറിറ്റി നടപടിയെടുത്തിട്ടുണ്ട്.
ശ്രദ്ധാകേന്ദ്രമായി മഹാരാഷ്ട്രയും 'സിവില്‍ ഹീറോ' ഉദ്യോഗസ്ഥനും
റെയ്ഡുകള്‍ക്ക് മുന്‍പന്തിയില്‍ നില്‍ക്കുന്ന മഹാരാഷ്ട്ര ഫുഡ് കമ്മീഷണര്‍ തുക്കാറാം മുണ്ടെ നിലവില്‍ മാധ്യമങ്ങളില്‍ വലിയ വാര്‍ത്താതാരമാണ്. മുംബൈയിലും പരിസരപ്രദേശങ്ങളിലുമുള്ള ഡൊമിനോസ്, പിസ്സ ഹട്ട്, മക്‌ഡൊണാള്‍ഡ്‌സ് തുടങ്ങിയ ആഗോള ബ്രാന്‍ഡുകളിലും ആഡംബര ക്ലബ്ബുകളിലും റെസ്റ്റോറന്റുകളിലുമാണ് അദ്ദേഹത്തിന്റെ പരിശോധനകള്‍ നടന്നത്. അദ്ദേഹത്തിന്റെ മിന്നല്‍ പരിശോധനകള്‍ക്കും ലൈസന്‍സ് റദ്ദാക്കല്‍ നടപടികള്‍ക്കും പൊതുജനങ്ങളില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. പെപ്‌സിക്കോ, നെസ്ലെ, കൊക്കാകോള, യൂണിലിവര്‍ തുടങ്ങിയ കമ്പനികളുടെ കയറ്റുമതി ഉല്‍പ്പന്നങ്ങളില്‍ വ്യാജ നിര്‍മ്മാണ തീയതിയും പോഷക വിവരങ്ങളും രേഖപ്പെടുത്തിയ വെയര്‍ഹൗസ് പിടിച്ചെടുത്തതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ റെയ്ഡുകളിലൊന്ന്. ഈ വിഷയത്തില്‍ കാനഡ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.
മുന്നറിയിപ്പ് ലേബലുകളും എതിര്‍പ്പുകളും
ചിലി, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലേതുപോലെ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയുടെ അളവ് കൂടുതലുള്ള ഉല്‍പ്പന്നങ്ങളെ അടയാളപ്പെടുത്താന്‍ 'ഫ്രണ്ട്-ഓഫ്-പാക്ക്' മുന്നറിയിപ്പ് ലേബലുകള്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് ഇന്ത്യ വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യുന്നുണ്ട്. എന്നാല്‍ കമ്പനികളുടെ എതിര്‍പ്പ് കാരണം ഈ നീക്കം പലപ്പോഴും തടസ്സപ്പെടുകയായിരുന്നു. അടുത്ത കാലത്തായി ആരോഗ്യ പ്രവര്‍ത്തകര്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍, ലേബലിങ് നിയമങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസ് എന്നിവയെ മുന്‍നിര്‍ത്തി പലകോണില്‍ നിന്നും മുന്നറിയിപ്പ് ലേബലുകള്‍ക്കായുള്ള സമ്മര്‍ദ്ദം ശക്തമായിട്ടുണ്ട്.
വന്‍കിട കോര്‍പറേറ്റ് ഭീമന്മാരായ കൊക്കാകോളയും നെസ്ലെയും മുന്നറിയിപ്പ് ലേബലുകളെ എതിര്‍ത്തപ്പോള്‍, ഇന്ത്യ കമ്പനികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്ന് ഓഗസ്റ്റില്‍ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഈ റിപ്പോര്‍ട്ട് വന്‍ ജനരോഷത്തിനും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. പൂരിത കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയില്‍ ഏതെങ്കിലും രണ്ടോ അതിലധികമോ ഘടകങ്ങള്‍ നിശ്ചിത പരിധിയില്‍ കൂടുതലുള്ള ഭക്ഷ്യോല്‍പ്പന്നങ്ങളില്‍ 'റെഡ് ഹെക്‌സഗണല്‍' മുന്നറിയിപ്പ് ലേബലുകള്‍ പതിപ്പിക്കണമെന്നാണ് എഫ്എസ്എസ്എഐ ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഈ പുതിയ നിര്‍ദ്ദേശം ഭക്ഷ്യ വ്യവസായ മേഖലയില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നും ഒരുപോലെ വിമര്‍ശനം നേരിടുന്നുണ്ട്. പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവയ്ക്ക് നിര്‍ദ്ദേശിച്ചിരിക്കുന്ന പരിധികള്‍ വളരെ കര്‍ശനമാണെന്നും ഇത് ഭൂരിഭാഗം പായ്ക്ക് ചെയ്ത ഭക്ഷണങ്ങളിലും മുന്നറിയിപ്പ് ലേബല്‍ പതിക്കേണ്ട സാഹചര്യമുണ്ടാക്കുമെന്നും ഭക്ഷ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ പറഞ്ഞു. ഉല്‍പ്പന്നങ്ങളിലെ പ്രധാന ചേരുവകളെ ലേബലുകളുടെ പരിധിയില്‍ കൊണ്ടുവരുന്നത് കച്ചവടത്തെ സാരമായി ബാധിക്കും എന്നാണ് ഭാഷ്യ വ്യാവസായ രംഗത്തുള്ളവര്‍ പറയുന്നത്.
അതേസമയം, രണ്ടോ അതിലധികമോ ഘടകങ്ങള്‍ നിര്‍ദ്ദിഷ്ട പരിധി കവിയുമ്പോള്‍ മാത്രം മുന്നറിയിപ്പ് നല്‍കിയാല്‍ മതിയെന്ന നിബന്ധന ജനങ്ങളുടെ ആരോഗ്യത്തെ അവഗണിക്കുന്ന ഒന്നാണെന്നും ഇത് കമ്പനികള്‍ക്ക് രക്ഷപ്പെടാനുള്ള ഒരു 'ലൂപ്പ്‌ഹോള്‍' ആണെന്നുമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ വാദിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജിക്ക് ഈ മാസം പത്തിനാണ് സുപ്രീംകോടതി പുനപരിശോധിക്കുന്നത്.
India’s food safety regulators are intensifying inspections, raids and licence cancellations against businesses accused of violating food safety standards, while pressure is also mounting to introduce mandatory warning labels on packaged foods high in sugar, salt and fat. The tougher enforcement comes amid persistent concerns over food adulteration, poor hygiene and misleading labelling across the country. Government data cited in the report indicates that food inspectors have tested more than 100,000 samples annually since 2020, with roughly one in five found to be unsafe, substandard or improperly labelled. Nearly 8,000 food business licences have reportedly been cancelled over the past three years. The FSSAI and state regulators have also stepped up high-profile raids, including a seizure of 1,300 kg of allegedly fake paneer in Uttar Pradesh.