'എഥനോൾ കാരണം നശിച്ച ഒരു വണ്ടിയെങ്കിലും കാണിക്കാമോ? നടക്കുന്നത് ആസൂത്രിത ​ഗൂഢാലോചന'; എഥനോൾ വിവാദത്തിൽ നിതിൻ ​ഗഡ്കരി

പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തിയാൽ ചെറിയ മൈലേജ് കുറവുണ്ടാകാമെങ്കിലും വാഹനങ്ങൾക്ക് മറ്റു കംപ്ലെയിന്റുകളൊന്നും തന്നെയുണ്ടാകില്ലെന്നാണ് നിതിൻ ​ഗഡ്കരി പറയുന്നത്
'എഥനോൾ കാരണം നശിച്ച 
ഒരു വണ്ടിയെങ്കിലും കാണിക്കാമോ? നടക്കുന്നത് 
ആസൂത്രിത ​ഗൂഢാലോചന';
എഥനോൾ വിവാദത്തിൽ നിതിൻ ​ഗഡ്കരി
Published on

രാജ്യത്ത് പെട്രോളിൽ ഉയർന്ന തോതിൽ എഥനോൾ കലർത്തുന്നതിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാവുകയാണ്. വാഹനങ്ങൾക്ക് തുടർച്ചയായി വരുന്ന തകരാറുകളും മൈലേജ് കുറവുമാണ് പ്രധാന പ്രശ്നം. തുരുമ്പാ മറ്റൊരു വില്ലൻ. അതുകൊണ്ടു തന്നെ E20 പെട്രോളിനെതിരെയുള്ള പ്രതിഷേധങ്ങൾ സോഷ്യൽമീഡിയയിൽ പൊടിപൊടിക്കുകയാണ്. ഇപ്പോഴിതാ E20 പെട്രോളിനെ അനുകൂലിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ​ഗഡ്കരി. പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തിയാൽ ചെറിയ മൈലേജ് കുറവുണ്ടാകാമെങ്കിലും വാഹനങ്ങൾക്ക് മറ്റു കംപ്ലെയിന്റുകളൊന്നും തന്നെയുണ്ടാകില്ലെന്നാണ് നിതിൻ ​ഗഡ്കരി പറയുന്നത്.

എന്നാൽ, സാധാരണ ഉപയോഗത്തിൽ ഈ വ്യത്യാസം വളരെ ചെറുതായിരിക്കുമെന്നും എഥനോളിന്റെ കലോറിഫിക് മൂല്യം പെട്രോളിനേക്കാൾ കുറവായതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു. ദി ഇന്ത്യൻ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ​ഗഡ്കരി ഇക്കാര്യങ്ങൾ പറഞ്ഞത്. E20 പെട്രോൾ കാരണം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും ആസൂത്രിത നീക്കത്തിന്റെ ഭാ​ഗമാണെന്നും അദ്ദേഹം ആരോപിച്ചു. 'ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയും രാജ്യത്തൊട്ടാകെയുള്ള വിവിധ വാഹനക്കമ്പനികളുടെ പരീക്ഷണങ്ങൾക്കു ശേഷമാണ് E20 പെട്രോളിന് അനുമതി നൽകിയത്.

'എഥനോൾ കാരണം നശിച്ച 
ഒരു വണ്ടിയെങ്കിലും കാണിക്കാമോ? നടക്കുന്നത് 
ആസൂത്രിത ​ഗൂഢാലോചന';
എഥനോൾ വിവാദത്തിൽ നിതിൻ ​ഗഡ്കരി
വിമർശനങ്ങൾക്കിടയിലും E25 ഇന്ധനത്തിൽ ഉറച്ച് കേന്ദ്ര സർക്കാർ; എന്താണ് എഥനോൾ പെട്രോൾ, ഇതെങ്ങനെ വാഹനങ്ങളെ ബാധിക്കും?

പഴയ മോഡൽ വാഹനങ്ങളിലെ ചെറിയ ചില ഭാഗങ്ങള്‍ക്ക് മാത്രം ചെറിയ പ്രശ്നങ്ങളുണ്ടായേക്കമെന്നും വലിയ ചെലവില്ലാതെ തന്നെ ഉപഭോക്താവിന് അത് മാറ്റാം'. E20 പെട്രോള്‍ കാരണം കേടായ ഒരു വാഹനമെങ്കിലും കാണിച്ചുതരാമോയെന്നും അദ്ദേഹം ചോദിച്ചു. എഥനോളിന് പെട്രോളിനേക്കാൾ കലോറിഫിക് മൂല്യം കുറവായതിനാൽ മൈലേജിൽ ചെറിയ വ്യത്യാസം സംഭവിച്ചേക്കാമെന്ന് ഗഡ്കരി സമ്മതിച്ചു.

അതിനെല്ലാമുപരി ബ്രേക്കിംഗ്, താഴ്ന്ന ഗിയറിലുള്ള ഓട്ടം തുടങ്ങിയ ഘടകങ്ങളും മൈലേജിനെ കാര്യമായി സ്വാധീനിച്ചേക്കാം. ഡൽഹി, മുംബൈ പോലെയുള്ള വലിയ നഗരങ്ങളിൽ നിരന്തരം ബ്രേക്ക് ചെയ്യേണ്ടതായി വരും. എന്നാൽ ഒരേ വേഗത്തിൽ ദീർഘദൂരം സഞ്ചരിക്കുമ്പോഴാണ് ചെറിയ വ്യത്യാസം അനുഭവപ്പെടുക'. ​ഗഡ്കരി വിശദീകരിച്ചു. അതേസമയം, ഫ്ലെക്സ്-ഫ്യൂവൽ എഞ്ചിനുകൾ ഉപയോഗിക്കുന്ന വാഹനങ്ങളിൽ മൈലേജ് സംബന്ധിച്ച് പ്രശ്നങ്ങളില്ലെന്ന് ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് വ്യക്തമാക്കിയിട്ടുണ്ടെന്നും അതുകൊണ്ടാണ് ഇന്ത്യയിൽ ഫ്ലെക്സ്-ഫ്യൂവൽ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതെന്നും നിതിൻ ​ഗഡ്കരി പറഞ്ഞു.

'എഥനോൾ കാരണം നശിച്ച 
ഒരു വണ്ടിയെങ്കിലും കാണിക്കാമോ? നടക്കുന്നത് 
ആസൂത്രിത ​ഗൂഢാലോചന';
എഥനോൾ വിവാദത്തിൽ നിതിൻ ​ഗഡ്കരി
എഥനോൾ കലർത്തിയ പെട്രോളിന് എക്സൈസ് തീരുവ ഒഴിവാക്കി കേന്ദ്രം; അറിയേണ്ടതെന്ത്?

'E20 ഉപയോഗിച്ചതിന് ശേഷം വാഹനത്തിന്റെ എഞ്ചിന് കേടുപാടുകൾ സംഭവിച്ചെന്ന ചില പരാതികൾ പരിശോധിക്കാൻ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കേടുപാടുകൾക്ക് കാരണം പലതിലും മായം കലർന്ന ഇന്ധനം ഉപയോ​ഗിച്ചതാണെന്ന് കണ്ടെത്തി. പഴയ വാഹനങ്ങളിൽ ലോഹ വാഷറുകൾ ഉപയോഗിച്ചിരുന്നിടത്ത് ഇപ്പോൾ റബർ വാഷറുകളാണ് ഉപയോഗിക്കുന്നത്. സർവീസിനിടെ അവ സൗജന്യമായി മാറ്റാൻ നിർദേശം നൽകിയിട്ടുണ്ട്. എന്റെ അറിവിൽ ഒരു കാറും E20 കാരണം ഇതുവരെ കേടായിട്ടില്ല. ​

പെർഫോർമെൻസിന്‍റെ കാര്യം നോക്കിയാല്‍ എഥനോളാണ് മികച്ചതെന്ന് നേരത്തേ തെളിയിക്കപ്പെട്ട കാര്യമാണ്. മികച്ച ആന്റി-നോക്കിങ് ഗുണങ്ങളും ഉയർന്ന ഒക്ടേൻ നമ്പറും ഉണ്ട്. 2004 മുതൽ എഥനോളിനെ ഒരു ബദൽ ഇന്ധനമായി താൻ പിന്തുണയ്ക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര, ഹ്യുണ്ടായി, ടൊയോട്ട കിർലോസ്കർ, മാരുതി സുസുക്കി ഉൾപ്പെടെ പന്ത്രണ്ടോളം കമ്പനികൾ ഫ്ലെക്സ്-ഫ്യൂവൽ വാഹനങ്ങൾ വിപണിയിലെത്തിക്കാൻ തയ്യാറെടുക്കുകയാണ്'. 1970 മുതൽ ബ്രസീലിൽ 27 ശതമാനം എഥനോൾ കലർന്ന ഇന്ധനം ഉപയോഗിക്കുന്നുണ്ടെന്നും, അവിടെ ഹോണ്ടയും ഹ്യുണ്ടായിയും ഫ്ലെക്സ്-ഫ്യൂവൽ വാഹനങ്ങൾ വിജയകരമായി പ്രവർത്തിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'എഥനോൾ കാരണം നശിച്ച 
ഒരു വണ്ടിയെങ്കിലും കാണിക്കാമോ? നടക്കുന്നത് 
ആസൂത്രിത ​ഗൂഢാലോചന';
എഥനോൾ വിവാദത്തിൽ നിതിൻ ​ഗഡ്കരി
പെട്രോള്‍ വില ഇവിടെ കുറയില്ല! പക്ഷേ അന്താരാഷ്ട്ര വിപണിയില്‍ വിലയിടിവ്, സാധാരണക്കാരന്‍ വഞ്ചിക്കപ്പെടുകയാണോ?

'ഫോസിൽ ഇന്ധന ഇറക്കുമതിക്ക് പകരമായി മെഥനോൾ, ഐസോ-ബ്യൂട്ടനോൾ തുടങ്ങിയ ബദൽ ഇന്ധനങ്ങളും പ്രോത്സാഹിപ്പിക്കേണ്ടതാണ്. കർണാടകയിൽ മെഥനോൾ-ഡീസൽ മിശ്രിതത്തിൽ ബസുകൾ വിജയകരമായി ഓടിച്ചതാണ്. അസം പെട്രോ-കെമിക്കൽസ് പ്രതിദിനം 700 ടൺ മെഥനോൾ ഉൽപ്പാദിപ്പിക്കുന്നുണ്ട്.ഡീസലിന് പകരം മെഥനോൾ ഉപയോഗിക്കുന്നത് ചെലവ് കുറയ്ക്കുകയും മലിനീകരണം ഗണ്യമായി കുറയ്ക്കുകയും ചെയ്യും'. ഐസോ-ബ്യൂട്ടനോൾ ട്രാക്ടറുകൾ, കാർഷിക ഉപകരണങ്ങൾ, ജനറേറ്ററുകൾ, നിർമാണ ഉപകരണങ്ങൾ എന്നിവയിൽ ഉപയോഗിക്കാൻ കഴിയുമെന്നും, ഇതിലൂടെ ഇന്ത്യയുടെ ഡീസൽ ഇറക്കുമതി ഗണ്യമായി കുറയ്ക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ പ്രതിവർഷർഷം ഏകദേശം രണ്ട് ദശലക്ഷം കോടി രൂപയുടെ ഫോസിൽ ഇന്ധനമാണ് ഇറുമതി ചെയ്യുന്നത്. എഥനോൾ തദ്ദേശീയമായി വികസിപ്പിക്കാൻ കഴി‍ഞ്ഞാൽ ഇറക്കുമതിയും മലിനീകരണവും വലിയ രീതിയിൽ കുറയ്ക്കാനാകുമെന്നും നിതിൻ ​ഗഡ്കരി പറഞ്ഞു.

Summary

Opposition to E20 petrol is growing across India, with many vehicle owners and mechanics claiming it causes reduced mileage, frequent vehicle problems, and rust-related issues. The debate has also intensified on social media. Responding to the controversy, Union Road Transport and Highways Minister Nitin Gadkari defended E20 fuel, stating that while blending 20% ethanol with petrol may result in a slight drop in fuel efficiency, it does not cause mechanical damage or other technical problems in vehicles. His remarks have reignited the discussion over the safety and long-term impact of E20 petrol.

Madism Digital
madismdigital.com