ആവശ്യങ്ങള്‍ അംഗീകരിച്ച് സര്‍ക്കാര്‍, പ്രതിഷേധക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കും; സിജെപി സമരം അവസാനിപ്പിച്ചു

കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദ, ജിതേന്ദ്ര സിങ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ മുഖ്യ വക്താവ് സൗരവ് ദാസ്, ദേശീയ വക്താവ് അശുതോഷ് റാങ്ക എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്
ആവശ്യങ്ങള്‍ അംഗീകരിച്ച് സര്‍ക്കാര്‍, പ്രതിഷേധക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കും; സിജെപി സമരം അവസാനിപ്പിച്ചു
Published on

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകള്‍ക്കും പിന്നാലെ ഡല്‍ഹിയിലെ സമരം അവസാനിപ്പിക്കുന്നതായി കോക്രോച്ച് ജനത പാര്‍ട്ടി അറിയിച്ചു. സമരക്കാര്‍ മുന്നോട്ട് വച്ച് ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായി സിജെപി പ്രതിനിധികള്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദ, ജിതേന്ദ്ര സിങ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ മുഖ്യ വക്താവ് സൗരവ് ദാസ്, ദേശീയ വക്താവ് അശുതോഷ് റാങ്ക എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്.

ആവശ്യങ്ങള്‍ അംഗീകരിച്ച് സര്‍ക്കാര്‍, പ്രതിഷേധക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കും; സിജെപി സമരം അവസാനിപ്പിച്ചു
പാറ്റകള്‍ക്ക് മുന്നില്‍ കീഴടങ്ങി മോദി, ഗത്യന്തരമില്ലാതെ ധർമേന്ദ്ര പ്രധാന്റെ രാജി

ധര്‍മേന്ദ്ര പ്രധാന്റെ രാജിയുള്‍പ്പെടെ മൂന്ന് ആവശ്യങ്ങളായിരുന്നു സമരക്കാര്‍ മുന്നോട്ട് വച്ചത്. മന്ത്രി രാജിക്ക് അപ്പുറം മറ്റ് ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ സമരത്തില്‍ നിന്ന് പിന്‍മാറുകയുള്ളു എന്ന് നേരത്തെ അഭിജീത് ദീപ്‌കെ ഉള്‍പ്പെടെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ നടന്ന ചര്‍ച്ചയില്‍ മറ്റ് ആവശ്യങ്ങളിലും സര്‍ക്കാര്‍ അനുഭാവ പൂര്‍ണമായ സമീപനമാണ് കൈക്കൊണ്ടതെന്ന് സിജെപി പ്രതിനിധികള്‍ അറിയിച്ചു. ചര്‍ച്ചകളിലെ ധാരണകള്‍ ചൊവ്വാഴ്ചയോടെ രേഖാമൂലം ലഭിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

ആവശ്യങ്ങള്‍ അംഗീകരിച്ച് സര്‍ക്കാര്‍, പ്രതിഷേധക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കും; സിജെപി സമരം അവസാനിപ്പിച്ചു
ജെന്‍ സിയില്‍ വീഴുമോ ബിജെപി? ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ രാജ്യങ്ങൾ നല്‍കുന്ന പാഠമെന്ത്?

ചര്‍ച്ചകളിലെ ധാരണ പ്രകാരം പ്രതിഷേധക്കാര്‍ക്ക് എതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കും. ഡല്‍ഹിയില്‍ മാത്രമല്ല, ബിജെപി ഭരിക്കുന്ന, ബിജെപി സഖ്യകക്ഷി സംസ്ഥാനങ്ങളിലെ പ്രതിഷേധക്കാര്‍ക്കെതിരെ ഫയല്‍ ചെയ്ത എല്ലാ എഫ്ഐആറുകളും പിന്‍വലിക്കണം എന്നതായിരുന്നു സമരക്കാരുടെ ആവശ്യം. ഇത് പ്രകാരം നടപടികള്‍ പുര്‍ത്തിയാക്കും. ഫയല്‍ ചെയ്ത എല്ലാ എഫ്ഐആറുകളുടെയും പകര്‍പ്പുകള്‍ പങ്കുവെക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി.

നീറ്റ് പരീക്ഷാ സമ്മര്‍ദം മൂലം ജീവനൊടുക്കിയ വിദ്യാര്‍ഥികള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം എന്നതായിരുന്നു മറ്റൊരു ആവശ്യം. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും തീരുമാനം. വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്‌കരണം ഉള്‍പ്പെടെ വിശദമായ ചര്‍ച്ചകള്‍ ആവശ്യമാണ്. ഇക്കാര്യത്തില്‍ അടുത്തമാസം ചര്‍ച്ചകള്‍ നടക്കുമെന്നും നേതാക്കള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പരസ്പരം െൈകാടുത്താണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും സിജെപി പ്രതിനിധികളും പിരിഞ്ഞത്. സര്‍ക്കാരുമായുള്ള ധാരണയുടെ പശ്ചാത്തലത്തില്‍ 36 ദിവസം പിന്നിട്ട സമരമാണ് സിജെപി അവസാനിപ്പിക്കുന്നത്.

ജൂണ്‍ ആദ്യം വാരം തുടങ്ങിയ യുവജന പ്രക്ഷോഭം ഒന്നര മാസത്തോളം പിന്നിടുമ്പോഴാണ് വിദ്യാഭ്യാസ മന്ത്രിയുടെ രാജിയില്‍ കലാശിച്ചത്. നീറ്റ് - യുജി ഫലം വന്നതിന് പിന്നാലെ പുറത്തുവന്ന ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടുകളുടെയും പശ്ചാത്തലത്തിലാണ് പ്രതിഷേധം ഉയര്‍ന്നത്. അതിനിടെ ഓണ്‍ലൈന്‍ കൂട്ടായ്മകളിലൂടെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ അഭിജിത് ദിപ്‌കെയുടെ നേതൃത്വത്തില്‍ 'കോക്രോച്ച് ജനതാ പാര്‍ട്ടി' സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തു. ജൂണ്‍ 6-നാണ് വിദ്യാര്‍ത്ഥികള്‍ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സമരം ആരംഭിച്ചത്.

Summary

The Cockroach Janata Party (CJP) has called off its protest in Delhi after the Central Government accepted the key demands raised by the protesters. The announcement came following the resignation of Union Education Minister Dharmendra Pradhan and discussions between government representatives and CJP leaders. At a joint press conference, Union Ministers J.P. Nadda and Jitendra Singh, along with CJP chief spokesperson Sourav Das and national spokesperson Ashutosh Rank, confirmed that the government had agreed to the protesters' demands, including the withdrawal of cases filed against the demonstrators.

Madism Digital
madismdigital.com