'ഗ്യാനേഷ്, ഇറ്റ്സ് ഡണ്‍ ബ്രോ...' ഡല്‍ഹിയെ പ്രതിഷേധക്കടലാക്കി ഇന്ത്യ സഖ്യത്തിന്റെ മാര്‍ച്ച്, ആകാശവാണി വളപ്പില്‍ കുത്തിയിരുന്ന് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി
'ഗ്യാനേഷ്, ഇറ്റ്സ് ഡണ്‍ ബ്രോ...' ഡല്‍ഹിയെ പ്രതിഷേധക്കടലാക്കി ഇന്ത്യ സഖ്യത്തിന്റെ മാര്‍ച്ച്, ആകാശവാണി വളപ്പില്‍ കുത്തിയിരുന്ന്  രാഹുല്‍ ഗാന്ധി
Published on: 

പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യം തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ നാടകീയ രംഗങ്ങള്‍. ജനാധിപത്യം സംരക്ഷിക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് ഇന്ത്യ സഖ്യ എംപിമാര്‍ പാര്‍ലമെന്റ് മുതല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനം വരെ മാര്‍ച്ച് സംഘടിപ്പിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ്‌കുമാര്‍ രാജിവയ്ക്കണമെന്നാണ് ആവശ്യം. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

'ഗ്യാനേഷ്, ഇറ്റ്സ് ഡണ്‍' എന്ന് എഴുതിയ പ്ലക്കാര്‍ഡ് കയ്യിലേന്തി രാഹുല്‍ ഗാന്ധി മാര്‍ച്ചിന് നേതൃത്വം നല്‍കി. പ്രതിഷേധ മാര്‍ച്ചിനെ ആകാശവാണി ഭവന് സമീപത്ത് വച്ച് പൊലീസ് തടഞ്ഞു. ഇതോടെ ഏറെ നേരം സ്ഥലത്ത് എംപിമാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നാലെ രാഹുലിന്റെ നേതൃത്വത്തില്‍ പ്രിയങ്ക അടക്കമുള്ള നേതാക്കള്‍ ബാരിക്കേഡിന് മുകളില്‍ കയറി ദേശീയ പതാക വീശി. പ്രതിഷേധക്കാരായ എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ പൊലീസ് ശ്രമം നടത്തി. ഇതില്‍ നിന്നും തന്ത്രപൂര്‍വ്വം ഒഴിഞ്ഞ് മാറിയ രാഹുല്‍ ആകാശവാണി കോംപൗണ്ടിലേക്ക് കടന്ന് അവിടെ നിലയുറപ്പിച്ചത് പൊലീസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി.

'ഗ്യാനേഷ്, ഇറ്റ്സ് ഡണ്‍ ബ്രോ...' ഡല്‍ഹിയെ പ്രതിഷേധക്കടലാക്കി ഇന്ത്യ സഖ്യത്തിന്റെ മാര്‍ച്ച്, ആകാശവാണി വളപ്പില്‍ കുത്തിയിരുന്ന്  രാഹുല്‍ ഗാന്ധി
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'ഇന്ത്യ' സഖ്യം ഇന്ന് തെരുവില്‍, വിട്ടുനിന്ന് എഎപി; ഡല്‍ഹിയില്‍ പ്രതിഷേധം ശക്തമാകുന്നു

രാവിലെ 10.30 ഓടെയാണ് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റ് പരിസരത്ത് ഒത്തുചേര്‍ന്നു. തുടര്‍ന്ന് രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ പാര്‍ലമെന്റില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിലേക്കുള്ള മാര്‍ച്ച് ആരംഭിച്ചു. പാര്‍ലമെന്റ് സ്ട്രീറ്റില്‍ നിതി ആയോഗിന് സമീപം പൊലീസ് മാര്‍ച്ച് ബാരിക്കേഡ് സ്ഥാപിച്ച് മാര്‍ച്ച് തടഞ്ഞു. ഇതോടെ രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ എംപിമാര്‍ റോഡില്‍ ധര്‍ണയിരുന്നു.

സമരത്തെ നേരിടാന്‍ കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഡല്‍ഹി പൊലീസ് ഒരുക്കിയിരിക്കുന്നത്. 3,000-ലധികം പോലീസ് ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചു. പുരുഷ പൊലീസുകാരുടെ 27 കമ്പനികളും വനിതകളുടെ 4 കമ്പനിയും ഉള്‍പ്പെടെ ന്‍ പൊലീസ് വ്യൂഹത്തെയാണ് സുരക്ഷയ്ക്കായി രംഗത്തിറക്കിയിരുന്നത്.

Summary

The INDIA bloc staged a protest march from Parliament towards the Election Commission headquarters in New Delhi, demanding the resignation of Chief Election Commissioner Gyanesh Kumar. The protest was linked to opposition allegations concerning irregularities in the Special Intensive Revision (SIR) of electoral rolls. Congress leaders Rahul Gandhi and Priyanka Gandhi Vadra, along with Samajwadi Party chief Akhilesh Yadav and other opposition leaders, participated in the march. Police stopped the protesters near the NITI Aayog–Akashvani Bhawan stretch, after which several MPs staged a sit-in.

Madism Digital
madismdigital.com