ഇന്ത്യ 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങും; നിർണായക പ്രതിരോധ കരാർ അടുത്ത മാസം

കൂടുതൽ റഫാൽ യുദ്ധ വിമാനങ്ങൾ വാങ്ങണമെന്ന ശുപാർശ കഴിഞ്ഞ വർഷമാണ് വ്യോമസേന കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് സമർപ്പിച്ചത്
ഇന്ത്യ 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങും; നിർണായക പ്രതിരോധ കരാർ അടുത്ത മാസം
Published on

ഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്കായി 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങുന്നതിനുള്ള കരാർ അടുത്ത മാസം ഒപ്പുവയ്ക്കുമെന്ന് റിപ്പോർട്ട്. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിന്റെ ഇന്ത്യാ സന്ദർശന വേളയിലാണ് കരാർ ഔപചാരികമാകുന്നത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ ഇടപാടുകളിലൊന്നായിരിക്കും ഇത്. ഇടനിലക്കാരില്ലാതെ ഇന്ത്യയും ഫ്രാൻസും നേരിട്ടാണ് കരാറിൽ ഒപ്പുവയ്ക്കുന്നത്. പുതുതായി ഉൾപ്പെടുത്തുന്ന 114 റഫാൽ യുദ്ധവിമാനങ്ങളിൽ ഏകദേശം 80 ശതമാനവും ഇന്ത്യയിൽ നിർമിക്കാനാണ് തീരുമാനം. നിലവിൽ ഇന്ത്യൻ വ്യോമസേനയുടെ സേവനത്തിലുള്ളത് 36 റഫാൽ യുദ്ധവിമാനങ്ങളാണ്.

കൂടുതൽ റഫാൽ യുദ്ധ വിമാനങ്ങൾ വാങ്ങണമെന്ന ശുപാർശ കഴിഞ്ഞ വർഷമാണ് വ്യോമസേന കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് സമർപ്പിച്ചത്. പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് പ്രൊക്യൂർമെന്റ് ബോർഡ് കഴിഞ്ഞ ദിവസം ഈ ശുപാർശയ്ക്ക് അംഗീകാരം നൽകി. ബോർഡിന്റെ ശുപാർശ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) പരിഗണിക്കും. തുടർന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതിയാണ് കരാറിന് അന്തിമ അനുമതി നൽകുക.

ഏകദേശം 3.25 ലക്ഷം കോടി രൂപ ചെലവഴിച്ചാണ് ഇന്ത്യ 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതെന്നാണ് റിപ്പോർട്ട്. കരാർ പ്രകാരം 18 റഫാൽ യുദ്ധവിമാനങ്ങൾ 2030ൽ ഇന്ത്യയിലെത്തും. ബാക്കിയുള്ള വിമാനങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കും. ഇതിൽ 60 ശതമാനം നിർമാണവും തദ്ദേശീയ സാമഗ്രികൾ ഉപയോഗിച്ചായിരിക്കും നടത്തുക.

English Summary: India is set to sign a deal next month to acquire 114 additional Rafale fighter jets from France, marking one of the country’s largest defense procurements. About 80% of the jets will be manufactured in India

Related Stories

No stories found.
Madism Digital
madismdigital.com