യുപിഐ സൗജന്യ സേവനം നിർത്തുന്നത് യുഎസിന് വേണ്ടിയോ? സമ്മർദത്തിന് വഴങ്ങരുതെന്ന് വിമർശനം!

അന്താരാഷ്ട്ര പേയ്മെന്റ് ഭീമന്മാർക്ക് വേണ്ടിയാണ് യു.എസ് ഇന്ത്യയ്ക്ക് മേൽ സമ്മർദം ചെലുത്തുന്നതെന്ന് നിരീക്ഷകർ
യുപിഐ സൗജന്യ സേവനം നിർത്തുന്നത് യുഎസിന് വേണ്ടിയോ? സമ്മർദത്തിന് വഴങ്ങരുതെന്ന് വിമർശനം!
Published on

ഇന്ത്യയിൽ യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാൻ കേന്ദ്രമൊരുങ്ങുന്നു എന്ന വാർത്ത പുറത്തെത്തിയത് കഴിഞ്ഞ ദിവസമാണ്. യുപിഐ, റൂപേ ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് ഫീസ് ഈടാക്കാൻ ബാങ്കുകൾക്കും പേയ്മെന്റ് സർവീസ് ദാതാക്കൾക്കും അനുമതി നൽകുന്ന നിയമനിർമാണത്തിനാണ് ധനമന്ത്രാലയം ഒരുങ്ങുന്നത്. 2007-ലെ പേയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ടിലെ 10 എ വകുപ്പ് ഭേദഗതി ചെയ്യുന്നതിനായി ‘ടാക്‌സേഷന്‍ ആന്‍ഡ് അദര്‍ ലോസ് ബില്‍, 2026’ പാര്‍ലമെന്റില്‍ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച് കഴിഞ്ഞു.

കേന്ദ്രത്തിന്റെ പെട്ടെന്നുള്ള ഈ നീക്കം യു.എസ് സമ്മർദം മൂലമാണെന്നാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നത്. അന്താരാഷ്ട്ര പേയ്മെന്റ് ഭീമന്മാർക്ക് വേണ്ടിയാണ് യു.എസ് ഇന്ത്യയ്ക്ക് മേൽ സമ്മർദം ചെലുത്തുന്നതെന്ന് നിരീക്ഷകർ വിലയിരുത്തുകയും ചെയ്യുന്നുണ്ട്.

യു.എസിലെ ട്രേഡ് റെപ്രസെന്ർറേറ്റീവ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ ഇന്ത്യയുടെ യുപിഐ നിയമങ്ങളെ കാര്യമായി വിമർശിച്ചിരുന്നു. ഈ നിയമങ്ങൾ ഇന്ത്യയുടെ ആഭ്യന്തര വ്യവസായങ്ങൾക്ക് മാത്രമേ ലാഭം നൽകുന്നുള്ളൂ എന്നും അമേരിക്കൻ കാർഡ് കമ്പനികളുടെ വരുമാനത്തിൽ ഇത് ഇടിവുണ്ടാക്കുന്നു എന്നുമായിരുന്നു റിപ്പോർട്ടിലെ വിമർശനം.

യുപിഐ സൗജന്യ സേവനം നിർത്തുന്നത് യുഎസിന് വേണ്ടിയോ? സമ്മർദത്തിന് വഴങ്ങരുതെന്ന് വിമർശനം!
റിക്കവറി ഏജന്റുമാർ പരിധി വിട്ടാൽ ബാങ്കുകൾ പണം കൊടുക്കേണ്ടി വരും: കർശന നടപടികളുമായി റിസർവ് ബാങ്ക്

സാധാരണയായി ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി കടകളിൽ നടക്കുന്ന ഇടപാടുകൾക്ക് വിസ, മാസ്റ്റർകാർഡ് തുടങ്ങിയ കമ്പനികളും ബാങ്കുകളും ചേർന്ന് ചെറിയ ഒരു തുക ഫീസ് ആയി ഈടാക്കാറുണ്ടായിരുന്നു. ഇതവരുടെ പ്രധാന വരുമാന മാർഗവുമായിരുന്നു. എന്നാൽ 2016ൽ ഇന്ത്യ യുപിഐ അവതരിപ്പിച്ചതോടെ ഈ വരുമാനം കുത്തനെ നിലച്ചു. യുപിഐ ഇടപാടുകൾക്കും റൂപേ ഡെബിറ്റ് കാർഡുകൾക്കും ഫീസ് ഒഴിവാക്കി, ഇവയുടെ ഉപയോഗം സർക്കാർ പ്രോത്സാഹിപ്പിച്ചു. യുപിഐ പരിചിതമായതോടെ വിസ, മാസ്റ്റർകാർഡ് തുടങ്ങിയ കാർഡുകളുടെ ഉപയോഗം തന്നെ കുറഞ്ഞു. ഇതാണ് നിലവിലെ യു.എസ് സമ്മർദത്തിന് കാരണം.

നിയമഭേദഗതിക്ക് പിന്നില്‍ യുഎസ് സമ്മര്‍ദ്ദമാണെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നുണ്ട്. തന്റെ ഉറ്റ സുഹൃത്തായ ഡൊണാൾഡ് ട്രംപിന്റെ സമ്മർദ്ദത്താൽ മോദി സർക്കാർ യുപിഐയെ ദുർബലപ്പെടുത്താനും ഡിജിറ്റൽ പേയ്മെന്റ് മേഖല അമേരിക്കൻ കമ്പനികൾക്കായി തുറന്നുകൊടുക്കാനും ശ്രമിക്കുകയാണോ എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്ർറെ ചോദ്യം.

എന്നാൽ, പ്രതിഫല നിരക്കുകള്‍ വ്യാപാരികളെ മാത്രമേ ബാധിക്കൂ എന്നും ഉപഭോക്താക്കള്‍ക്ക് മേല്‍ നേരിട്ട് ചുമത്തില്ലെന്നുമാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കുന്നത്. സൂപ്പർമാർക്കറ്റുകൾ, വലിയ ബ്രാൻഡുകൾ എന്നിങ്ങനെ വിറ്റുവരവ് ഏറെയുള്ള സ്ഥാപനങ്ങളിൽ നിന്നും 2000 രൂപയ്ക്ക് മുകളിലുള്ള ബിസിനസ്സ് ഇടപാടുകൾക്കാവും 0.25% മുതൽ 0.5% വരെയുള്ള ചെറിയ ഫീസ് നിരക്ക്.

യുപിഐ സൗജന്യ സേവനം നിർത്തുന്നത് യുഎസിന് വേണ്ടിയോ? സമ്മർദത്തിന് വഴങ്ങരുതെന്ന് വിമർശനം!
9 കോടിയിലധികം ഇടപാടുകള്‍; കേരളത്തിന്റെ യുപിഐ ഹബ്ബായി കൊച്ചി

അമേരിക്കയുടെ സമ്മർദം ഇന്ത്യയ്ക്ക് മേൽ മാതമല്ല എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ഇന്ത്യയ്ക്ക് സമാനമായി പേയ്മെന്ർറ് സംവിധാനങ്ങളുള്ള ബ്രസീലിലും യു.എസ് സമ്മർദം ചെലുത്തിയിരുന്നു. ബ്രസീലിന് മേൽ 25 ശതമാനം തീരുവ ചുമത്താൻ കാരണം, ബ്രസീലിലെ പേയ്മെന്ർറ് സംവിധാനമായ പിക്സ് ആണെന്നാണ് വിലയിരുത്തൽ. കാർഡോ,മെഷീനോ ആവശ്യമില്ലാത്ത, വാർഷിക ഫീസ് ഈടാക്കാത്ത പിക്സ് യു.എസ് കമ്പനികൾക്ക് വലിയ ഭീഷണി സൃഷ്ടിച്ചിരുന്നു.

കൂടാതെ ഇന്തോനേഷ്യയുടെ നാഷണല്‍ പേയ്‌മെന്റ് ഗേറ്റ്വേ, വിയറ്റ്‌നാമിന്റെ നാപാസ്, തുര്‍ക്കിയുടെ ട്രോയ് കാര്‍ഡ് നെറ്റ്വര്‍ക്ക്, ഗള്‍ഫ് രാജ്യങ്ങളിലെ പുതിയ പ്രാദേശിക കാര്‍ഡ് സംവിധാനങ്ങള്‍, ചൈനയുടെ യൂണിയന്‍ പേ എന്നിവയ്‌ക്കെതിരെയും യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

Summary

Reports emerged recently that the Indian government is preparing to introduce charges on UPI transactions. The Finance Ministry is working on legislation that would allow banks and payment service providers to levy fees on UPI and RuPay debit card transactions.

To facilitate this, Finance Minister Nirmala Sitharaman has already introduced the Taxation and Other Laws Bill, 2026 in Parliament, proposing an amendment to Section 10A of the Payment and Settlement Systems Act, 2007.

According to reports in national media, the Centre's sudden move is being driven by pressure from the United States. Observers believe that the U.S. is lobbying India on behalf of international payment giants, which are seeking a greater role in the country's rapidly growing digital payments ecosystem.

Madism Digital
madismdigital.com