നടപ്പാതയിലൂടെ നടക്കൽ മൗലികാവകാശം, വോട്ടവകാശം എന്തുകൊണ്ട് പ്രഖ്യാപിച്ചുകൂടാ? പുതിയ ചര്‍ച്ച ഉയര്‍ത്തി കോണ്‍ഗ്രസ്

ഇന്ത്യന്‍ ജനാധിപത്യം നിലവില്‍ നേരിടുന്ന തകര്‍ച്ചയില്‍ നിന്ന് അതിനെ രക്ഷിക്കാന്‍ വോട്ടവകാശം മൗലികാവകാശമാക്കേണ്ടത് അത്യന്തം അനിവാര്യം
നടപ്പാതയിലൂടെ നടക്കൽ മൗലികാവകാശം, വോട്ടവകാശം എന്തുകൊണ്ട് പ്രഖ്യാപിച്ചുകൂടാ? പുതിയ ചര്‍ച്ച ഉയര്‍ത്തി കോണ്‍ഗ്രസ്
Published on

നടപ്പാതകളിലൂടെ സുരക്ഷിതമായി നടക്കാന്‍ പൗരന്‍മാര്‍ക്കുള്ള അവകാശം ഭരണ ഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വോട്ടവകാശത്തില്‍ പുതിയ ചര്‍ച്ച. 'വോട്ട് ചെയ്യാനുള്ള അവകാശത്തെയും' മൗലികാവകാശമായി പ്രഖ്യാപിക്കണമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആണ് ഇത്തരം ഒരു ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നത്.

വെള്ളിയാഴ്ച പുറത്തുവന്ന സുപ്രീംകോടതി വിധിയോട് പ്രതികരിച്ച് എക്‌സ് പോസ്റ്റില്‍ ആണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. ഇന്ത്യന്‍ ജനാധിപത്യം നിലവില്‍ നേരിടുന്ന തകര്‍ച്ചയില്‍ നിന്ന് അതിനെ രക്ഷിക്കാന്‍ വോട്ടവകാശം മൗലികാവകാശമാക്കേണ്ടത് അത്യന്തം അനിവാര്യമാണെന്ന് ജയറാം രമേശ് തന്റെ എക്‌സില്‍ കുറിച്ചു.

ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് നിലവില്‍ വോട്ടവകാശം എന്നത് ഒരു 'നിയമപരമായ അവകാശം' മാത്രമാണ്. എന്നാല്‍, രാജ്യം നേരിടുന്ന നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇതിനെ പൗരന്റെ അടിസ്ഥാന മൗലികാവകാശങ്ങളുടെ പട്ടികയിലേക്ക് മാറ്റേണ്ടതുണ്ടെന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വാദം. 'നടപ്പാതയിലൂടെ നടക്കാനുള്ള അവകാശം മൗലികാവകാശമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചിരിക്കുന്നു. അത് വളരെ മികച്ചൊരു തീരുമാനമാണ്. ഇനി വോട്ട് ചെയ്യാനുള്ള അവകാശത്തെക്കൂടി ഒരു മൗലികാവകാശമായി പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം? ഇന്ത്യന്‍ ജനാധിപത്യത്തെ അതിന്റെ ഇപ്പോഴത്തെ മരണച്ചുഴിയില്‍ നിന്ന് രക്ഷിക്കാന്‍ ഇത് പരമപ്രധാനമാണ്.' - ജയറാം രമേശ് വ്യക്തമാക്കി.

കോണ്‍ഗ്രസ് നേതാവിന്റെ പോസ്റ്റിന് താഴെ നിര്‍ദേശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. രാഷ്ട്രീയ പരാജയങ്ങള്‍ മറക്കാനുള്ള കോണ്‍ഗ്രസിന്റെ രോദനമാണ് ഇതെന്നാണ് വിമര്‍ശകരുടെ വാദം. എല്ലാവര്‍ക്കും മൗലിത അവകാശങ്ങളാണ് വേണ്ടത്, ഭരണഘടന പറയുന്ന മൗലിക കര്‍ത്തവ്യങ്ങള്‍ എല്ലാവരും സൗകര്യ പൂര്‍വം മറക്കുകയാണ് എന്നും കമന്റുകള്‍ പറയുന്നു.

നടപ്പാതയിലൂടെ നടക്കൽ മൗലികാവകാശം, വോട്ടവകാശം എന്തുകൊണ്ട് പ്രഖ്യാപിച്ചുകൂടാ? പുതിയ ചര്‍ച്ച ഉയര്‍ത്തി കോണ്‍ഗ്രസ്
ഫുട്പാത്തിലെ നടത്തം മൗലികാവകാശം; സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി

അഞ്ചുവയസുകാരന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള വിധിയില്‍ ആയിരുന്നു നടപ്പാതകളില്‍ നടക്കാനുള്ള അവകാശത്തെ കുറിച്ച് സുപ്രീം കോടതി നിര്‍ണായക ഉത്തരവ് പുറത്തിറക്കിയത്. ഫുട്പാത്തുകളിലൂടെ നടക്കാനുള്ള അവകാശം ഭരണഘടന അനുവദിക്കുന്ന മൗലികാവകാശമാണെന്നാണ് ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് എ.എസ്. ചന്ദൂര്‍ക്കര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ നിരീക്ഷണം. വിഷയത്തില്‍ സമഗ്രമായ നിയമ നിര്‍മാണത്തിന്റെ ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇക്കാര്യം പരിഗണിക്കാന്‍ കേന്ദ്ര നിയമകാര്യ മന്ത്രാലയത്തിന് ഉത്തരവിന്റെ പകര്‍പ്പ് അയക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. റോഡുകളുണ്ടെങ്കില്‍ അവിടെ കാല്‍നടയാത്രക്കാര്‍ക്കായി കൃത്യമായി വേര്‍തിരിച്ചതും നന്നായി പരിപാലിക്കുന്നതുമായ നടപ്പാതകള്‍ ഉണ്ടായിരിക്കണം എന്നത് അധികാരികളുടെ കടമയാണ്. മോട്ടോര്‍ വാഹനങ്ങളുടെ സഞ്ചാരത്തേക്കാള്‍ മുന്‍ഗണന കാല്‍നടയാത്രക്കാരുടെ ഈ അവകാശത്തിനായിരിക്കും. ഭരണഘടനയുടെ പാര്‍ട്ട് കകക അനുസരിച്ച് നടക്കാനുള്ള അവകാശം ഒരു മൗലികാവകാശമാണ്. ആര്‍ട്ടിക്കിള്‍ 19(1)(റ) ഉറപ്പുനല്‍കുന്ന സഞ്ചാര സ്വാതന്ത്ര്യത്തിന്റെയും, ആര്‍ട്ടിക്കിള്‍ 21 ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെയും ഭാഗമാണിത്.

Summary

A fresh debate has emerged over voting rights following the recent Supreme Court ruling that citizens' right to walk safely on footpaths is a fundamental right guaranteed by the Constitution. There are now growing demands to recognize the right to vote as a fundamental right as well.

The discussion was sparked by Congress leader Jairam Ramesh, who reacted to the Supreme Court's judgment through a post on X. He argued that making voting a fundamental right is essential to protect Indian democracy from the challenges and erosion it currently faces. According to him, granting constitutional protection to voting rights would strengthen democratic institutions and safeguard citizens' participation in the electoral process.

Madism Digital
madismdigital.com