അതിവേ​ഗ റെയിൽ പാതയിൽ നിന്ന് കേരളം പുറത്ത്

പുതിയ ഏഴ് ഹൈസ്പീഡ് റെയിൽ ഇടനാഴികളാണ് ബജറ്റിൽ നിര്‍മല സീതാരാമൻ പ്രഖ്യാപിച്ചത്.
അതിവേ​ഗ റെയിൽ പാതയിൽ നിന്ന് കേരളം പുറത്ത്
Published on

തമിഴ്നാട്, കർണാടക ,ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ അതിവേ​ഗ റെയിൽ പാത പ്രഖ്യാപിച്ചപ്പോൾ, ഇത്തവണയും കേരളത്തെ തഴഞ്ഞു. പുതിയ ഏഴ് ഹൈസ്പീഡ് റെയിൽ ഇടനാഴികളാണ് ബജറ്റിൽ നിര്‍മല സീതാരാമൻ പ്രഖ്യാപിച്ചത്. മെട്രോമാൻ ഇ ശ്രീധരന്‍റെ നേതൃത്വത്തിലുള്ള അതിവേഗ റെയിൽ പാതയ്ക്ക് കേന്ദ്രം അനുകൂലമാണെന്ന പ്രതീക്ഷ നിലനിന്നിരുന്നു. എന്നാൽ ബജറ്റിൽ ഇത്തവണയും കേരളത്തിന് നിരാശയാണുണ്ടായത്.

മുംബൈ – പൂണെ, പൂണെ – ഹൈദരാബാദ്, ഹൈദരാബാദ് – ബെം​ഗളൂരു, ഹൈദരാബാദ് – ചെന്നൈ, ചെന്നൈ – ബെം​ഗളൂരു, ദില്ലി – വാരാണസി, വാരാണസി – സിലി​ഗുരി, എന്നിവയാണ് പുതുതായി പ്രഖ്യാപിച്ച 7 അതിവേ​ഗ റെയിൽ ഇടനാഴികള്‍.

English Summary: Kerala has been excluded from the new high-speed rail corridors in the Union Budget.

Related Stories

No stories found.
Madism Digital
madismdigital.com