'ജെൻസികളെ കേൾക്കണം, സിജെപി പ്രതിഷേധത്തിൽ നിന്ന് കോൺഗ്രസിന് പഠിക്കാനേറെയുണ്ട്': തരൂരിന്റെ നിർദേശങ്ങൾ

"യുവതലമുറയുടെ ശബ്ദം പ്രതിധ്വനിപ്പിക്കാൻ സാധിക്കാതെ വന്നാൽ ഇനിയൊരു പാർട്ടിക്കും ഇവിടെ സ്വാധീനമുണ്ടാകില്ല"
'ജെൻസികളെ കേൾക്കണം, സിജെപി പ്രതിഷേധത്തിൽ നിന്ന് കോൺഗ്രസിന് പഠിക്കാനേറെയുണ്ട്': തരൂരിന്റെ നിർദേശങ്ങൾ
Published on

ജന്തർ മന്തറിൽ നടന്ന ജെൻസീ പ്രതിഷേധത്തിൽ നിന്ന് കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികൾക്ക് പഠിക്കാനേറെയുണ്ടെന്ന് ശശി തരൂർ എംപി. വിദ്യാഭ്യാസ സമ്പ്രദായത്തിലെ പോരായ്മകൾ ഉന്നയിച്ച് രാഹുൽ ഗാന്ധി നടത്തുന്ന 'ഛാത്രോം കീ ഗൂഞ്ച്' എന്ന ക്യാമ്പയിൻ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്നത് ഉൾപ്പടെ ചൂണ്ടിക്കാട്ടിയാണ് തരൂരിന്റെ നിരീക്ഷണം. ജെൻസികളെ കേൾക്കാൻ കോൺഗ്രസിനായോ എന്ന് പാർട്ടി വിലയിരുത്തണമെന്ന് തരൂർ പറയുന്നു.

മുംബൈയിൽ നടന്ന ഒരു പൊതുസമ്മേളനത്തിലാണ് തരൂർ സിജെപി പ്രതിഷേധങ്ങളിലെ തന്റെ വിലയിരുത്തൽ പങ്കുവച്ചത്. ജന്തർ മന്തറിൽ യുവാക്കളുയർത്തിയ പ്രശ്നങ്ങളിൽ പലതും കോൺഗ്രസ് കാലങ്ങളായി ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങളാണെന്നും എന്നാൽ അവ എന്തുകൊണ്ട് ശ്രദ്ധിക്കപ്പെട്ടില്ല എന്നത് പരിശോധിക്കണം. സിജെപി പ്രതിഷേധം കാര്യമായി പാർട്ടി വിലയിരുത്തണമെന്നും തരൂർ അഭിപ്രായപ്പെട്ടു.

'ജെൻസികളെ കേൾക്കണം, സിജെപി പ്രതിഷേധത്തിൽ നിന്ന് കോൺഗ്രസിന് പഠിക്കാനേറെയുണ്ട്': തരൂരിന്റെ നിർദേശങ്ങൾ
“ജെന്‍സിയാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയും സമ്പത്തും”; നിലപാട് മാറ്റി കങ്കണ റണാവത്ത്

തരൂരിന്റെ വാക്കുകളിങ്ങനെ:

ജന്തർ മന്തറിൽ വിദ്യാർഥികളുയർത്തിയ പ്രശ്നങ്ങളെല്ലാം മുമ്പ് പല വട്ടം കോൺഗ്രസ് മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ച വിഷയങ്ങളാണ്. ഛാത്രോം കീ ഗൂഞ്ച് എന്ന ക്യാമ്പയിൻ തന്നെ സംഘടിപ്പിച്ച്, ചോദ്യപേപ്പർ ചോർച്ച ഉൾപ്പടെയുള്ള വിദ്യാർഥി വിഷയങ്ങൾ രാഹുൽ ഉയർത്തി. എന്നാലിത് ആരും തന്നെ ശ്രദ്ധിച്ചില്ല.

എനിക്ക് തോന്നുന്നത്, പൊതുജനശ്രദ്ധയിലേക്ക് ഒരു വിഷയം ഉയർത്തുമ്പോൾ ആ വിഷയത്തിൽ കുറച്ചു കൂടി കടന്നു ചിന്തിക്കാൻ കോൺഗ്രസ് ശ്രമിക്കണം എന്നാണ്. അതായത്, എങ്ങനെ അത് ആഴത്തിൽ ജനങ്ങളിലെത്തിക്കാം എന്നതുൾപ്പടെയുള്ള കാര്യത്തിൽ. യുവജനങ്ങൾ എന്തുകൊണ്ട് ആ വിഷയത്തിൽ വേണ്ടത്ര ശ്രദ്ധ കൊടുത്തില്ല എന്ന് പഠിക്കണം. അതിന് ആത്മപരിശോധന അനിവാര്യമാണ്.

എവിടെയാണ് പിഴച്ചതെന്ന് നാം നമ്മോട് തന്നെ ചോദിക്കേണ്ടതുണ്ട്. ജെൻസീകളെ കേൾക്കാൻ നമുക്കായോ, ആളുകളുടെ പൾസ് അറിയാനായോ എന്നൊക്കെ സ്വയം വിലയിരുത്തണം. യുവാക്കളെ അലട്ടുന്ന പ്രശ്നങ്ങൾ അഡ്രസ് ചെയ്താൽ മാത്രം പോര, ആ ആശങ്കകളെ അവരും കൂടി ഏറ്റെടുക്കുന്ന തരത്തിൽ ഒരു മുന്നേറ്റമാക്കി മാറ്റണം.

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ പ്രശ്നങ്ങളുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ എല്ലാ പ്രത്യാഘാതങ്ങളും നമുക്കുണ്ട്. ഇന്ത്യൻ ഭരണഘടനയിൽ പോരായ്മകളുണ്ട്. പക്ഷേ ഈ കാര്യങ്ങളൊന്നും വേണ്ട പോലെ ആളുകളിലേക്ക് പ്രത്യേകിച്ച് യുവാക്കളിലേക്ക് എത്തുന്നില്ല.

ഇത് കോൺഗ്രസിന്റെ മാത്രം പ്രശ്നമല്ല. യുവാക്കളെ തങ്ങൾക്കൊപ്പം ചേർത്തുനിർത്താനോ അവരിലൂടെ ഒരു വിപ്ലവം സൃഷ്ടിക്കാനോ മറ്റ് പാർട്ടികൾക്കും സാധിക്കുന്നില്ല. ജന്തർ മന്തറിൽ അണിനിരന്ന യുവാക്കൾക്ക് നമ്മുടെ പാർട്ടികൾക്കൊപ്പം ചേരാനുള്ള ഒരു സാഹചര്യവും ഒരു പ്രതിപക്ഷപ്പാർട്ടികളും ഒരുക്കിയിട്ടില്ല എന്നാണ് പറയേണ്ടി വരിക.

അവരെ എങ്ങനെ സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാം എന്ന് എല്ലാ പാർട്ടികളും കാര്യമായി തന്നെ ആലോചിക്കണം. സ്വന്തം പാർട്ടിയിൽ ഒരു മാറ്റം കൊണ്ടുവരാൻ യുവാക്കൾക്ക് നാം സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ടോ എന്ന് തന്നെ ചിന്തിക്കൂ. പ്രബലരായ നേതാക്കൾക്ക് പിന്നിൽ പ്രവർത്തിക്കാനാണോ അവരെ പാർട്ടിയിലെടുത്തത് എന്ന് വിലയിരുത്തൂ.

'ജെൻസികളെ കേൾക്കണം, സിജെപി പ്രതിഷേധത്തിൽ നിന്ന് കോൺഗ്രസിന് പഠിക്കാനേറെയുണ്ട്': തരൂരിന്റെ നിർദേശങ്ങൾ
ഒരു കൊടിക്കീഴിലും അണിനിരന്നില്ല, ദേശ, ഭാഷന്തരങ്ങള്‍ക്കപ്പുറം അവര്‍ ഒരുമിച്ചു; ഭരണകൂടത്തെ മുട്ടുകുത്തിച്ച ജെന്‍സികള്‍

യുവതലമുറയുടെ ശബ്ദം പ്രതിധ്വനിപ്പിക്കാൻ സാധിക്കാതെ വന്നാൽ ഇനിയൊരു പാർട്ടിക്കും ഇവിടെ സ്വാധീനമുണ്ടാകില്ല. അവരെ കേൾക്കാൻ തയ്യാറാകാത്തത് കൊണ്ടു മാത്രം ഇവിടെ ഒരു പാർട്ടിക്കും നിലനിൽക്കാനാവാത്ത ഗതിയുണ്ടാകാതെ വരട്ടെ. അങ്ങനെ ഉണർന്നു പ്രവർത്തിക്കാൻ എല്ലാ പാർട്ടികൾക്കും കഴിയട്ടെ.

Summary

Congress and other political parties have much to learn from the Gen Z protest held at Jantar Mantar, according to MP Shashi Tharoor. He pointed to the failure of Rahul Gandhi’s Chhatron Ki Goonj campaign, which highlighted shortcomings in the education system, as an example. Tharoor said the Congress must assess whether it has truly been listening to Gen Z voices.

Speaking at a public gathering in Mumbai, Tharoor shared his views on the CJP protests. He noted that many of the issues raised by young protesters at Jantar Mantar are concerns the Congress has highlighted for years. However, he argued that the party should seriously examine why those issues failed to gain attention earlier and why the Gen Z-led protest resonated so strongly.

Madism Digital
madismdigital.com