ബാരാമതി വിമാനാപകടം; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു

മുംബൈയിൽനിന്ന് പുറപ്പെട്ട സ്വകാര്യ വിമാനമാണ് അപകടത്തിൽപെട്ടത്.
ബാരാമതി വിമാനാപകടം; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു
Published on

മഹാരാഷ്ട്രയിലെ ബാരാമതിയിലെ വിമാനാപകടത്തിൽ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും, എൻ.സി.പി. നേതാവുമായ അജിത് പവാർ (66) കൊല്ലപ്പെട്ടു. ബാരാമതി വിമാനത്താവളത്തിൽ അടിയന്തിര ലാൻഡ് ചെയ്യാൻ ശ്രമിക്കവെ വിമാനം തകർന്നുവീണ് കത്തിയമരുകയായിരുന്നു. മുംബൈയിൽ നിന്ന് പുറപ്പെട്ട സ്വകാര്യ വിമാനമാണ് അപകടത്തിൽ പെട്ടത്. ബുധനാഴ്ച രാവിലെ 8.49-ഓടെ അപകടത്തിൽപ്പെട്ട വിമാനം പൂർണ്ണമായും കത്തി നശിച്ചിരുന്നു.

ചൊവ്വാഴ്ച മുംബൈയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്ത ശേഷം, പ്രാദേശിക തിരഞ്ഞെടുപ്പിന് മുന്നോടിയായി ബാരാമതിയിലെ കർഷകരുടെ റാലികളിൽ സംസാരിക്കാനാണ് അദ്ദേഹം സ്വകാര്യ ചാർട്ടേഡ് വിമാനത്തിൽ പുറപ്പെട്ടത്. വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം.

അജിത് പവാറിനൊപ്പം രണ്ട് അംഗരക്ഷകരും, രണ്ട് പൈലറ്റുമാരും ഉൾപ്പെടെ, വിമാനത്തിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ സ്ഥിരീകരിച്ചു. അപകട സ്ഥലത്തു നിന്ന് ചിന്നിച്ചിതറിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.

English Summary: Deputy CM Ajit Pawar of Maharashtra died today after a plane crash.

Related Stories

No stories found.
Madism Digital
madismdigital.com