

പശ്ചിമ ബംഗാളിൽ മുൻ മുഖ്യമന്ത്രി മമതാ ബാനർജിക്ക് തിരിച്ചടിയായി തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പേരും ചിഹ്നവും മരവിപ്പിച്ചിരിക്കുകയാണ് കമ്മിഷൻ. പേരിനും ചിഹ്നത്തിനും വേണ്ടി മമതയും വിമത വിഭാഗവും വാദം ഉന്നയിച്ച് തർക്കം ഉടലെടുത്തതോടെയാണ് കമ്മിഷൻ നിലപാട് കടുപ്പിച്ചത്. അന്തിമ തീരുമാനം പുറപ്പെടുവിക്കുന്നത് വരെ ഇരുപക്ഷവും നിലവിലെ പേരോ ചിഹ്നമോ എവിടെയും ഉപയോഗിക്കാൻ പാടില്ല.
ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് എന്ന പേരും, രണ്ട് പൂക്കളും പുല്ലും എന്ന ചിഹ്നവും, വിലക്കിയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യാഴാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. മമതയും ഋതബത്ര ബാനർജി നയിക്കുന്ന വിമത പക്ഷവും ഒരുപോലെ, പേരിനും ചിഹ്നത്തിനും വേണ്ടി അവകാശവാദം ഉന്നയിച്ചിരുന്നു. ഇതോടെയാണ് വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെട്ടത്. ഇന്ന് രാവിലെ 11 മണിക്കകം ഇരുവിഭാഗങ്ങളും അവർക്ക് ഇഷ്ടപ്പെട്ട പേരുകളും, തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച ചിഹ്നങ്ങളിൽ മൂന്നെണ്ണം വീതവും തിരഞ്ഞെടുത്ത് അപേക്ഷ സമർപ്പിക്കാനാനാണ് കമ്മിഷന്റെ ഉത്തരവ്. സിംബൽ ഓർഡർ 1968ലെ പാര 15 പ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടക്കാല ഉത്തരവിറക്കിയത്.
1998ൽ രൂപീകൃതമായത് മുതൽ തൃണമൂലിനെ നയിക്കുന്ന മമതയ്ക്ക് വലിയ തിരിച്ചടിയാണ് പുതിയ നടപടി. ഇതുവരെയും പാർട്ടിയുടെ ഔദ്യോഗിക ചിഹ്നമോ പേരോ ഉപയോഗിച്ചല്ലാതെ സ്ഥാനാർഥികൾ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല. നിലവിലെ നീക്കം, ഒക്ടോബർ 6ന് നടക്കുന്ന, നന്ദിഗ്രാം, റജിനഗർ ഉപതെരഞ്ഞെടുപ്പുകളിൽ വലിയ ആഘാതം തന്നെ സൃഷ്ടിക്കും. ഈ തിരഞ്ഞെടുപ്പുകളിൽ ഇരുവിഭാഗത്തിനും ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് എന്ന പേരോ, ഔദ്യോഗിക ചിഹ്നമോ ഉപയോഗിക്കാനാവില്ല. മറിച്ച് കമ്മിഷൻ അനുവദിച്ചിട്ടുള്ള പേരും ചിഹ്നവും തിരഞ്ഞെടുക്കണം. തർക്കത്തിൽ കമ്മിഷൻ അന്തിമതീരുമാനം എടുക്കുന്നത് വരെ മരവിപ്പിക്കൽ തുടരും. ഇതിനുമുമ്പ് ശിവസേന, എൻസിപി തർക്കങ്ങളിലും തിരഞ്ഞെടുപ്പ് കമ്മിഷൻ സമാനമായ ഇടക്കാല തീരുമാനങ്ങൾ എടുത്തിരുന്നു.
ടിഎംസിയുടെ മുൻ ദേശീയ പ്രവർത്തക സമിതിയുടെ കാലാവധി പൂർത്തിയായെന്നും അരൂപ് റോയിയെ ചെയർമാനായി തിരഞ്ഞെടുത്ത ജൂൺ 22ലെ യോഗം ഭരണഘടനാപരമായി സാധ്യതയുള്ളതാണെന്നുമാണ് ഋതബ്രത വിഭാഗം വാദിക്കുന്നത്. എന്നാൽ വിമത യോഗം നിർദിഷ്ട നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് വാദിച്ച് മമത വിഭാഗം അതിനെ എതിർത്തു. രണ്ട് വാദങ്ങളും കമ്മിഷൻ അംഗീകരിച്ചിട്ടില്ല.
വോട്ടർമാർക്ക് വെല്ലുവിളി
അവസാന നിമിഷമുണ്ടായ അപ്രതീക്ഷിത നീക്കമായതിനാൽ തന്നെ, നന്ദിഗ്രാമിലെയും റെജിനഗറിലെയും വോട്ടർമാർക്കും കനത്ത വെല്ലുവിളിയാണ് തിരിഞ്ഞെടുപ്പ് കമ്മിഷന്ർറെ നീക്കം സൃഷ്ടിക്കുന്നത്. വോട്ടർമാർക്ക് പരിചിതമായിരുന്ന ഇരട്ട പുഷ്പ ചിഹ്നമോ തൃണമൂൽ എന്ന പേരോ ഇല്ലാതെയാവും ഇവിടെ സ്ഥാനാർഥികളുടെ പ്രചാരണം. അതുകൊണ്ടു തന്നെ പുതിയ ചിഹ്നവും പേരും വെച്ച്, പഴയ പാർട്ടിക്കാർ തന്നെ എന്ന് വോട്ടർമാർ ഉറപ്പിക്കേണ്ടി വരും. ചിഹ്നവും പേരും നഷ്ടപ്പെട്ടാൽ പാർട്ടിയിൽ നിന്ന് വിട്ടുനിൽക്കും എന്ന് മമത അറിയിച്ചിട്ടുള്ളതിനാൽ നിലവിലെ പ്രചാരണങ്ങളിലും മമത പങ്കെടുക്കാൻ സാധ്യതയില്ല. ഇതും പ്രചാരണങ്ങൾക്ക് മങ്ങലേൽപ്പിക്കും.
ഒരേ ചിഹ്നത്തിൽ ഒരേ പേരിൽ രണ്ട് പാർട്ടിക്കാർ!
ടിഎംസി ബാനറിൽ, ഒരേ സീറ്റിൽ ഇരുവിഭാഗവും രണ്ട് സ്ഥാനാർഥികളെ നിർത്തിയതാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പെട്ടെന്നുള്ള നീക്കത്തിന് പിന്നിൽ. റെജിനഗറിൽ അരൂപ് റോയ്‌യുടെ പിന്തുണയോടെ ഷെയ്ഖ് സഫിയുസമാൻ നോമിനേറ്റ് ചെയ്യപ്പെട്ടപ്പോൾ, അതേ സീറ്റിൽ മമതയുടെ അനുമതിയുമായി മത്സരിക്കാനെത്തിയത് റബിയുൾ ആലം ചൌധരിയായിരുന്നു. നന്ദിഗ്രാമിലാകട്ടെ, അരൂപ് റോയ് വിഭാഗത്തിൽ നിന്ന് എഹ്തെഷാമുൽ ഹഖും മമത ഗ്രൂപ്പിൽ നിന്ന് സഞ്ചിത പ്രധാനും. ഇതോടെ കമ്മിഷൻ ഇടഞ്ഞു. ടിഎംസിയുടെ ഔദ്യോഗിക സ്ഥാനാർഥി ആരെന്ന് ഉടൻ തീരുമാനമാക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടെങ്കിലും അവകാശവാദമൊഴിയാൻ ഇരുകൂട്ടരും തയ്യാറായില്ല. ഇതോടെയാണ് കമ്മിഷൻ കർശന നടപടിയെടുത്തത്. സ്ഥാനാർഥി വിഷയത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.
വലിയ തിരിച്ചടി മമത വിഭാഗത്തിന്
ടിഎംസിയുടെ രൂപീകരണം മുതൽ പാർട്ടിയെ നയിക്കുന്ന മമതാ ബാനർജിക്കാണ് പേരും ചിഹ്നവും നഷ്ടപ്പെടുന്നത് തിരിച്ചടിയുണ്ടാക്കുക. കോൺഗ്രസിൽ നിന്ന് പിളർന്നതിൽ പിന്നെ തൃണമൂലിന് സ്വന്തമായൊരു സ്വത്വം രൂപപ്പെട്ടത് മമതയുടെ നേതൃത്വത്തിലാണ്. പാർട്ടി വീണ്ടും പിളർന്നതോടെ, തനിക്ക് കീഴിൽ പഴയ അവസ്ഥയിൽ തന്നെ ഒരു വിഭാഗം മമതയ്ക്ക് കീഴിലുണ്ട്. ആ വിഭാഗത്തിന് ജീവൻ വെപ്പിക്കുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്.
മമതയെ പോലൊരു ശക്തമായ നേതൃത്വമില്ലാത്തത് വിമത വിഭാഗത്തിന് തിരിച്ചടിയാണ് എന്നതും കണക്കിലെടുക്കേണ്ടതുണ്ട്.
In West Bengal, the Election Commission has dealt a blow to former Chief Minister Mamata Banerjee by freezing the Trinamool Congress’s official name and symbol. The move comes after a dispute arose between Mamata and a rebel faction over the party’s name and symbol. Until a final decision is announced, neither faction can use the existing name or symbol anywhere.