പ്രതിഷേധം ഫലം കണ്ടു; ഡിപിഡിപിയിൽ കാലിടറി കേന്ദ്രം, ഭേദഗതിക്ക് തയ്യാർ!

മാധ്യമ സ്വാതന്ത്ര്യം തടസ്സപ്പെടാതിരിക്കാൻ നിയമത്തിന്റെ ചട്ടങ്ങളിൽ മാറ്റം വരുത്താനും ആവശ്യമെങ്കിൽ നിയമഭേദഗതി കൊണ്ടുവരാനും തയ്യാറാണെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്
പ്രതിഷേധം ഫലം കണ്ടു; ഡിപിഡിപിയിൽ കാലിടറി കേന്ദ്രം, ഭേദഗതിക്ക് തയ്യാർ!
Published on: 

2025ൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ച, ഡിജിറ്റൽ ഡാറ്റ സ്വകാര്യതാ നയം വീണ്ടും വാർത്തകളിൽ നിറയുകയാണ്. പൌരന്‍മാരുടെ സ്വകാര്യത സംരക്ഷിക്കാനെന്ന പേരിൽ കൊട്ടിഘോഷിക്കപ്പെട്ട നിയമത്തിനെതിരെ മാധ്യമങ്ങൾ സുപ്രിംകോടതിയിൽ സമർപ്പിച്ച ഹർജിയിലെ സർക്കാർ നിലപാടാണ് ചർച്ചകൾക്ക് ആധാരം. ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റാ പ്രൊട്ടക്ഷൻ (ഡിപിഡിപി) എന്ന നിയമത്തിലെ വ്യവസ്ഥകളിൽ ഭേദഗതി വരുത്താൻ തയ്യാറാണെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.

പാർലമെന്റിൽ 2023ലാണ് ഡിപിഡിപി ബിൽ കേന്ദ്രം അവതരിപ്പിക്കുന്നത്. പൌരന്‍മാരുടെ ഡേറ്റ ശേഖരിച്ച്, സൂക്ഷിച്ച്, പ്രോസസ് ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ 2025ൽ നിയമവുമായി. വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുകയായിരുന്നു നിയമത്തിന്ർറെ പ്രധാന ലക്ഷ്യമെങ്കിലും അന്വേഷണാത്മക പത്രപ്രവർത്തനത്തെയും പൊതുതാല്പര്യ വാർത്താ റിപ്പോർട്ടിങ്ങിനെയും ഇത് പ്രതികൂലമായി ബാധിക്കുമെന്ന് മാധ്യമങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. പിന്നാലെയാണ്, ഇന്ത്യ ടുഡേ, എൻഡിടിവി അടക്കം 21 മാധ്യമങ്ങൾ ഉൾപ്പെടുന്ന, ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷൻ (ഡിഎൻപിഎ) സുപ്രിംകോടതിയിൽ ഹർജി ഫയൽ ചെയ്തത്.

തുടർന്ന് ഹർജിയിൽ കേന്ദ്ര നിയമ-നീതിന്യായ മന്ത്രാലയത്തിനും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനും കോടതി നോട്ടീസ് നൽകുകയും ചെയ്തു. മാധ്യമ പ്രവർത്തനവും പൗരന്മാരുടെ സ്വകാര്യതാ അവകാശവും തമ്മിൽ കൃത്യമായ സന്തുലിതാവസ്ഥ ഉറപ്പാക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നിയമത്തിന് താൽക്കാലിക സ്റ്റേ അനുവദിക്കാൻ വിസമ്മതിച്ച കോടതി, കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി നോട്ടീസ് അയയ്ക്കുകയായിരുന്നു. ഇതിൽ കേന്ദ്രം നൽകിയ മറുപടിയാണ് ഏറ്റവും പുതിയ വാർത്ത.

പ്രതിഷേധം ഫലം കണ്ടു; ഡിപിഡിപിയിൽ കാലിടറി കേന്ദ്രം, ഭേദഗതിക്ക് തയ്യാർ!
നീതിന്യായ വ്യവസ്ഥ ജനാധിപത്യത്തിന്റെ മനസ്സാക്ഷിയാകുമ്പോൾ

മാധ്യമ സ്വാതന്ത്ര്യം തടസ്സപ്പെടാതിരിക്കാൻ നിയമത്തിന്റെ ചട്ടങ്ങളിൽ മാറ്റം വരുത്താനും ആവശ്യമെങ്കിൽ നിയമഭേദഗതി കൊണ്ടുവരാനും തയ്യാറാണെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യം തടസ്സപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും, നിയമത്തിന്റെ ദുരുപയോഗം തടയുന്നതിനൊപ്പം മാധ്യമങ്ങളുടെ പ്രവർത്തന സ്വാതന്ത്ര്യം ഉറപ്പാക്കാനുള്ള നിർദ്ദേശങ്ങൾ പരിഗണിക്കുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഡിജിറ്റൽ യുഗത്തിൽ പൗരന്മാരുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുക മാത്രമാണ് നിയമത്തിന്റെ ലക്ഷ്യമെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. മാധ്യമങ്ങളുടെ ന്യായമായ പ്രവർത്തന സ്വാതന്ത്ര്യം ഉറപ്പുവരുത്താൻ ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡിന്റെ മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യവസ്ഥ ചെയ്യുമെന്നും മാധ്യമ പ്രതിനിധികളുമായി ചർച്ചയ്ക്ക് തയാറാണെന്നും സർക്കാർ അറിയിച്ചു.

വാര്‍ത്തകളിൽ വ്യക്തിഗത വിവരങ്ങളോ ചിത്രങ്ങളോ ഉൾപ്പെടുത്തുന്നതിന് മുൻപ് അതാത് വ്യക്തികളിൽ നിന്ന് അനുമതി വാങ്ങേണ്ടി വരുന്നത് വാർത്താമുറികളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ഭയമാണ് മാധ്യമങ്ങൾ പ്രധാനമായും മുന്നോട്ട് വെച്ചത്. പൊതുപ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടെയും വ്യക്തിഗത വിവരങ്ങൾ ആർ.ടി.ഐ വഴി ലഭ്യമാകുന്നതിനെ ഡിപിഡിപി നിയമം പരിമിതപ്പെടുത്തുന്നുവെന്ന വിമർശനവും അവർ ഉയർത്തി. നിയമലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ വലിയ തുക പിഴ ചുമത്താനുള്ള വ്യവസ്ഥകൾ മാധ്യമ സ്ഥാപനങ്ങൾക്ക് ഭീഷണിയാകുന്നുവെന്ന ആശങ്കയും മാധ്യമങ്ങൾ കോടതിയെ അറിയിച്ചിരുന്നു.

പ്രതിഷേധം ഫലം കണ്ടു; ഡിപിഡിപിയിൽ കാലിടറി കേന്ദ്രം, ഭേദഗതിക്ക് തയ്യാർ!
ഡല്‍ഹി സമരച്ചൂടില്‍ രൂപപ്പെടുന്ന പുതിയ ജനാധിപത്യ പ്രതീക്ഷകള്‍

അതേസമയം, നിയമത്തിലെ സെക്ഷൻ 7 ബാങ്കുകൾ, ടെലികോം സേവനദാതാക്കൾ, ഇൻഷുറൻസ് കമ്പനികൾ തുടങ്ങിയ ഡാറ്റാ ഫിഡ്യൂഷറികൾക്കുള്ളതാണെന്നും മാധ്യമങ്ങൾ ഇതിന്റെ പരിധിയിൽ വരില്ലെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ സംരക്ഷണത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Summary

The Digital Personal Data Protection Act, introduced by the Union government in 2025, is back in the spotlight. The government's stance on a petition filed by media organisations in the Supreme Court against the law, which was widely hailed as a measure to protect citizens' privacy, has triggered fresh debate. The Centre has stated that it is willing to amend certain provisions of the Digital Personal Data Protection (DPDP) Act