തെരുവില്‍ പോരാടി പൗരര്‍, അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യ 'ജനാധിപത്യത്തിന്റെ മാതാവ്'; ന്യൂ ഇക്കണോമി ഫോറത്തിലെ മോദിയുടെ പ്രസംഗം ചര്‍ച്ചയാകുന്നു

'ആരുടെ കയ്യിലാണ് അധികാരം എന്നതല്ല യഥാര്‍ത്ഥ ചോദ്യം, മറിച്ച് ആ അധികാരം എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നതാണ്'
തെരുവില്‍ പോരാടി പൗരര്‍, അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യ 'ജനാധിപത്യത്തിന്റെ മാതാവ്'; ന്യൂ ഇക്കണോമി ഫോറത്തിലെ മോദിയുടെ പ്രസംഗം ചര്‍ച്ചയാകുന്നു
Published on: 

വളരെ സംഘര്‍ഷഭരിതമായ സാഹചര്യങ്ങളിലൂടെയാണ് ഇന്ത്യന്‍ ജനാധിപത്യം കടന്നുപോകുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്ന പൗരര്‍ക്കെതിരെ അതിക്രൂരമായ പൊലീസ് നടപടികളാണ് സ്റ്റേറ്റ് നടത്തുന്നത്. ഇതിനിടെ ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവ് എന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡല്‍ഹിയില്‍ ആരംഭിച്ച ബ്ലൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തിലാണ് മോദിയുടെ ഈ പരാമര്‍ശം.

ഒക്ടോബര്‍ 10 മുതല്‍ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ പൊലീസും സുരക്ഷാ സേനയും കടുത്ത നിയന്ത്രണങ്ങള്‍ ആണ് ഏര്‍പ്പെടുത്തിയത്. അനുമതി നിഷേധിക്കല്‍, മെട്രോ സ്റ്റേഷനുകള്‍ അടച്ചുപൂട്ടല്‍, യുവജന-വിദ്യാര്‍ഥി നേതാക്കളെ കടത്തിക്കൊണ്ടുപോകല്‍, തടങ്കലില്‍ വെക്കല്‍, റെയില്‍വേ സര്‍വീസുകള്‍ നിര്‍ത്തിവെക്കല്‍, ബാരിക്കേഡുകള്‍ തീര്‍ക്കല്‍ എന്നിവയ്ക്കൊപ്പം സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി അഭിഭാഷകരെയും മാധ്യമപ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുക്കുന്ന സാഹചര്യവും ഉണ്ടായി. ഇത്തരത്തില്‍ അഭിപ്രായം പറയാനും പ്രതിഷേധിക്കാനും യാത്ര ചെയ്യാനുമൊക്കെയുള്ള പൗരന്റെ അവകാശങ്ങള്‍ നിഷേധിച്ചവേളയിലാണ് മോദിയുടെ ഈ പരാമര്‍ശം ഉണ്ടായിരിക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വോട്ടര്‍ പട്ടികയുടെ പ്രത്യേക പുനപ്പരിശോധനയില്‍ 13 കോടിയോളം പേരുകള്‍ ഒഴിവാക്കപ്പെട്ടതിനെതിരെയായിരുന്നു പ്രധാനമായും പ്രതിഷേധങ്ങള്‍ ഉയര്‍ന്നത്. ഇത് പൗരത്വത്തെയും ബംഗാള്‍ പോലുള്ള സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ക്ഷേമത്തെയും ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ശക്തമായിരുന്നു. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിനിടയിലും മോദി ന്യൂ ഇക്കണോമി ഫോറത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്, 'ആരുടെ കയ്യിലാണ് അധികാരം എന്നതല്ല യഥാര്‍ത്ഥ ചോദ്യം, മറിച്ച് ആ അധികാരം എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നതാണ്'. ഈ വാക്കുകള്‍ക്ക് വൈരുദ്ധ്യമായുള്ള നിലപാടാണ് മോദി സര്‍ക്കാര്‍ സമരക്കാര്‍ക്കെതിരെ സ്വീകരിച്ചത്.

തെരുവില്‍ പോരാടി പൗരര്‍, അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യ 'ജനാധിപത്യത്തിന്റെ മാതാവ്'; ന്യൂ ഇക്കണോമി ഫോറത്തിലെ മോദിയുടെ പ്രസംഗം ചര്‍ച്ചയാകുന്നു
പത്ത് വർഷം! രാജ്യത്ത് പ്രതിഷേധങ്ങളിൽ ഇരട്ടി വർധന, 2026ൽ മുഴുവൻ സമരം

ഈ അധികാരം ഉപയോഗിച്ചാണല്ലോ പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം നല്‍കാനും ജനങ്ങളെ ഏകോപിപ്പിക്കാനും സോഷ്യല്‍ മീഡിയ ഉപയോഗിച്ചപ്പോള്‍, ഡെല്‍ഹിയിലും തടങ്കല്‍ കേന്ദ്രങ്ങളിലും സര്‍ക്കാര്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്. അതേസമയം, ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും കുറിച്ച് സംസാരിച്ച മോദി, രാജ്യത്ത് ലക്ഷക്കണക്കിന് പത്രങ്ങളും ദൃശ്യമാധ്യമങ്ങളും അഞ്ഞൂറു ദശലക്ഷത്തിലധികം യൂട്യൂബ്-ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളുമുണ്ടെന്നും പൗരന്മാര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് പരസ്യമായി സംവാദങ്ങള്‍ നടത്തുകയും അഭിപ്രായങ്ങള്‍ തുറന്നുപറയുകയും ചെയ്യുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തെയും യു.പി.ഐ നേട്ടങ്ങളെയും അന്താരാഷ്ട്ര വേദികളില്‍ പ്രശംസിച്ച പ്രധാനമന്ത്രി, തെരുവ് കച്ചവടക്കാര്‍ മുതല്‍ വലിയ സ്ഥാപനങ്ങള്‍ വരെ ഒരേ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഉപയോഗിക്കുന്നത് ചൂണ്ടിക്കാണിച്ചു. എന്നാല്‍ ഇതിനിടയില്‍, ഒക്ടോബര്‍ 15 മുതല്‍ നടപ്പിലാക്കാന്‍ നിശ്ചയിച്ചിരിക്കുന്ന പുതിയ യു.പി.ഐ മാറ്റങ്ങള്‍ വ്യാപാരികള്‍ക്ക് അധികച്ചെലവ് ഉണ്ടാക്കുമെന്ന ആശങ്കയും വിദഗ്ദ്ധര്‍ പങ്കുവെക്കുന്നുണ്ട്. ഇത് സാധനങ്ങളുടെ വിലക്കയറ്റത്തിനും ചെറുകിട വ്യവസായങ്ങളുടെ തകര്‍ച്ചയ്ക്കും കാരണമാകാമെന്നും വിലയിരുത്തപ്പെടുന്നു. ജനാധിപത്യ അവകാശങ്ങളും ഡിജിറ്റല്‍ പുരോഗതിയും ഒരേസമയം ചര്‍ച്ച ചെയ്യപ്പെടുന്ന സവിശേഷമായ ഒരു രാഷ്ട്രീയ സാഹചര്യത്തിലേക്കാണ് ഈ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.

Summary

India’s democratic credentials have come under scrutiny amid protests in New Delhi demanding the resignation of Chief Election Commissioner Gyanesh Kumar. The demonstrations have reportedly been met with strict police restrictions, detentions, barricades, transport disruptions and restrictions on public assembly, raising concerns over citizens’ rights to protest, travel and express dissent. Against this backdrop, Prime Minister Narendra Modi described India as the “mother of democracy” while speaking at the Bloomberg New Economy Forum in New Delhi. He emphasised that the key question is not who holds power, but how that power is exercised. His remarks have drawn attention to the contrast between his praise for India’s democratic traditions and the reported restrictions imposed on protesters.

Madism Digital
madismdigital.com