'തിരഞ്ഞെടുപ്പ് വിജയങ്ങള്‍ ബിജെപിയെ മടിയന്മാരാക്കി'; സാമ്പത്തിക പരിഷ്‌കാരങ്ങളില്‍ മന്ദതയെന്ന് വിദഗ്ധർ

ബിജെപി നേടുന്ന തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് വിജയങ്ങളും പ്രതിപക്ഷത്തിന്റെ ബലഹീനതയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ മന്ദത ഉണ്ടാക്കുന്നതെന്നാണ് ആക്ഷേപം.
'തിരഞ്ഞെടുപ്പ് വിജയങ്ങള്‍ ബിജെപിയെ മടിയന്മാരാക്കി'; സാമ്പത്തിക പരിഷ്‌കാരങ്ങളില്‍ മന്ദതയെന്ന് വിദഗ്ധർ
Published on

നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങള്‍ രാജ്യത്തെ സാമ്പത്തിക മേഖലയെ ദുര്‍ബലപ്പെടുത്തുന്നതായി വിദഗ്ധര്‍. ബിജെപി നേടുന്ന തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് വിജയങ്ങളും പ്രതിപക്ഷത്തിന്റെ ബലഹീനതയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ മന്ദത ഉണ്ടാക്കുന്നതെന്നാണ് ആക്ഷേപം. ഐഎംഎഫില്‍ ഇന്ത്യയുടെ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിലെ മുന്‍ അംഗവുമായ സുര്‍ജിത് ഭല്ലയാണ് ഇത്തരം ഒരു അഭിപ്രായം മുന്നോട്ടുവയ്ക്കുന്നത്.

'തിരഞ്ഞെടുപ്പ് വിജയങ്ങള്‍ ബിജെപിയെ മടിയന്മാരാക്കി'; സാമ്പത്തിക പരിഷ്‌കാരങ്ങളില്‍ മന്ദതയെന്ന് വിദഗ്ധർ
മുംബൈയിലെ മഴ ഇനി വില്‍ക്കാം, വാങ്ങാം! ഇന്ത്യയിലെ ആദ്യ 'മഴക്കച്ചവടത്തിന്' തീയതി കുറിച്ചു!

രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഭരണ കക്ഷിയ്ക്കുള്ളില്‍ സംതൃപ്തി സൃഷ്ടിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. സ്വകാര്യ നിക്ഷേപത്തിലും വിദേശ മൂലധന പിന്‍മാറ്റങ്ങലിലും പ്രതികൂല സൂചനകള്‍ ഉണ്ടായിട്ടും കര്‍ശനമായ നടപടികള്‍ ഉണ്ടായിട്ടില്ല. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ഭരണ പക്ഷം അവകാശപ്പെടുന്ന സാമ്പത്തിക മുന്നേറ്റം സാധ്യമാകില്ല. 2047 ഓടെ ഇന്ത്യ വികസിത സമ്പദ് വ്യവസ്ഥയാക്കുമെന്ന സ്വപ്‌നം സാധ്യമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ദേശീയ മാധ്യമത്തിന് നല്‍കി അഭിമുഖത്തിലാണ് പ്രതികരണം.

തിരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ വിജയവും ജനങ്ങള്‍ക്കിടയിലെ ജനപ്രീതിയും ബിജെപിയുടെ മെല്ലെരപ്പോക്കിന് കാരണമാക്കി. ''സമ്പദ്വ്യവസ്ഥയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന് നിലവില്‍ അവര്‍ കരുതുന്നില്ല, കാരണം ജനങ്ങള്‍ ഞങ്ങൾക്കല്ലാതെ മറ്റാര്‍ക്ക് ആളുകള്‍ വോട്ട് ചെയ്യുക എന്ന അമിത ആത്മവിശ്വാസം അവര്‍ക്കുണ്ടെന്നും ഭല്ല പറയുന്നു. കാര്‍ഷിക നിയമങ്ങള്‍, ഭൂപരിഷ്‌കരണം, വ്യാപാര ഉദാരവല്‍ക്കരണം തുടങ്ങിയ സുപ്രധാന നടപടികള്‍ ഇതിനോടം മന്ദഗതിയിലാകുകയോ ഉപേക്ഷിക്കുകയോ ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സമ്പദ് വ്യവസ്ഥയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന് നിലവില്‍ അവര്‍ കരുതുന്നില്ല, കാരണം ജനങ്ങള്‍ ഞങ്ങൾക്കല്ലാതെ മറ്റാര്‍ക്ക് ആളുകള്‍ വോട്ട് ചെയ്യുക എന്ന അമിത ആത്മവിശ്വാസം അവര്‍ക്കുണ്ട്

സുര്‍ജിത് ഭല്ല

'തിരഞ്ഞെടുപ്പ് വിജയങ്ങള്‍ ബിജെപിയെ മടിയന്മാരാക്കി'; സാമ്പത്തിക പരിഷ്‌കാരങ്ങളില്‍ മന്ദതയെന്ന് വിദഗ്ധർ
ഇൻസ്റ്റയിൽ സെലിബ്രിറ്റികളടക്കം കോടിക്കണക്കിന് ഫോളോവേഴ്സ്, ഒടുവിൽ എക്സ് അക്കൗണ്ടിന് പൂട്ട്; പാറ്റകൾക്ക് ഇത്ര പവറോ!

രാജ്യത്തെ അടിസ്ഥാന സൗകര്യ ചെലവുകള്‍ ഗണ്യമായി വളര്‍ന്നു, പൊതുനിക്ഷേപം കുറയുകയും ചെയ്തചു. 2014 മുതല്‍ സ്വകാര്യ നിക്ഷേപവും തര്‍ച്ച നേരിടുകയാണ്. രാജ്യത്തെ നിക്ഷേപം ജിഡിപിയുടെ 32 ശതമാനത്തോളമായി തുടരുകയാണ്. പൊതുനിക്ഷേപം അഞ്ച് മുതല്‍ ആറ് ശതമാനം വരെ വര്‍ധിച്ചു. സ്വകാര്യ നിക്ഷേപം ഇതേ തോതില്‍ കുറഞ്ഞു. അടിസ്ഥാന സൗകര്യ മേഖല വളര്‍ന്നെങ്കിലും സ്വകാര്യ നിക്ഷേപം വലിയ തോതില്‍ ഇടിഞ്ഞതായും ഭല്ല പറയുന്നു. 2015-ല്‍ ഇന്ത്യയുടെ ഉഭയകക്ഷി നിക്ഷേപ ഉടമ്പടി (ബിഐടി) ചട്ടക്കൂടില്‍ കൊണ്ടുവന്ന മാറ്റങ്ങളാണ് വിദേശ നിക്ഷേപത്തിലെ ഇടിവിന് കാരണമെന്ന് ഭല്ല വിലയിരുത്തുന്നു. വിദേശ നിക്ഷേപകര്‍ക്ക് മേല്‍ കര്‍ശനമായ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയതും തിരിച്ചടിയായെന്നും ഭല്ല ചൂണ്ടിക്കാട്ടുന്നു. ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വിലയുടെ കുതിച്ചുചാട്ടം, പശ്ചിമേഷ്യയിലെ സംഘര്‍ഷം മൂലം വളം, പെട്രോളിയം വിതരണ ശൃംഖലകളിലെ പ്രതിസന്ധികള്‍. രുപയുടെ മൂല്യത്തിലുണ്ടായ തകര്‍ച്ച തുടങ്ങി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ നിരഒന്നിലധികം സമ്മര്‍ദങ്ങള്‍ നേരിടുന്ന സമയത്താണ് ഭല്ലയുടെ പരാമര്‍ശങ്ങള്‍.

Summary

English Summary: Experts have raised concerns that the policies of Prime Minister Narendra Modi’s government are weakening India’s economic sector. Critics argue that the BJP’s repeated electoral victories and the weakness of the opposition have reduced accountability and slowed policy reforms. Former IMF Executive Director for India and former member of the Prime Minister’s Economic Advisory Council, Surjit Bhalla, expressed these concerns, suggesting that the lack of strong political competition may be affecting the government’s economic performance and decision-making efficiency.

Madism Digital
madismdigital.com