

ഒരു നൂറ്റാണ്ടിനിടയിൽ രാജ്യം കണ്ട ഏറ്റവും വരണ്ട ജൂൺ ആണ് കഴിഞ്ഞുപോയത്. മൺസൂൺ മഴയിൽ ഈ തവണ 28% കുറവും രേഖപ്പെടുത്തി. എന്നാൽ മുംബൈയിൽ സ്ഥിതി വ്യത്യസ്തമാണ്. മഴക്കെടുതിയിൽ വലയുകയാണ് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം.
ഇതുവരെ 13 പേരാണ് മുംബൈയിൽ മഴക്കെടുതി മൂലം മരിച്ചത്. പലയിടങ്ങളിലും മിന്നൽ പ്രളയവും മണ്ണിടിച്ചിലുമുണ്ടായി. മരങ്ങൾ വ്യാപകമായി കടപുഴകി. അടുത്ത 48 മണിക്കൂർ അതിശക്തമായ മഴ തുടരും എന്ന പ്രവചനത്തിൽ ആശങ്കയിലുമാണ് നഗരം. ഭണ്ഡപിലെ സോനാപൂരിൽ ഒരു നിർമാണ സൈറ്റിലെ റോഡ് അപ്പാടെ ഒലിച്ചുപോയ സംഭവത്തിന് ശേഷം അപകടസാധ്യതയേറിയ നിർമാണ പ്രവർത്തനങ്ങൾക്ക് കർശന വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.
സൈറ്റിലെ സ്കാഫോൾഡിംഗ്, ക്രെയിൻ ഭാഗങ്ങൾ, കോമ്പൌണ്ട് മതിലുകളിലെ ടിൻ ഷീറ്റുകൾ, ഫോംവർക്ക് കൂടാതെ, എല്ലാ താല്‍ക്കാലിക നിർമിതികളും കൃത്യമായി പരിശോധിച്ച് അവ സുരക്ഷിതവും സുസ്ഥിരവുമാണെന്ന് ഉറപ്പുവരുത്താനും ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ നിർദേശം നൽകിയിട്ടുണ്ട്.
അടുത്ത രണ്ട് ദിവസം 70 മുതൽ 80 കിലോമീറ്റർ വേഗതയിൽ കാറ്റ് ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. രണ്ട് ദിവസത്തേക്ക് മുംബൈ, താനെ, പാൽഘർ, റെയ്ഗഡ് എന്നിവിടങ്ങളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ജനജീവിതം ഗുരുതരമായി ബാധിക്കപ്പെട്ടതിനാൽ മുംബൈയിൽ സ്കൂളുകൾക്കും കോളജുകൾക്കും അവധി നൽകിയിരിക്കുകയാണ്. അടിയന്തര സാഹചര്യമല്ലാത്ത സർക്കാർ ഓഫീസുകൾക്ക് ഹാഫ്-ഡേ നൽകുകയും, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പരമാവധി വർക്ക് ഫ്രം ഹോം അനുവദിക്കാൻ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.
മുംബൈയുടെ ജീവനാഡിയായ ലോക്കൽ ട്രെയിൻ സർവീസുകളെ (പ്രത്യേകിച്ച് സെൻട്രൽ, ഹാർബർ ലൈനുകൾ) വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. പാളങ്ങളിൽ വെള്ളം ഉയർന്നതിനാൽ ട്രെയിനുകൾ വൈകിയോ താത്കാലികമായി നിർത്തിവെച്ചോ ആണ് സർവീസ് നടത്തുന്നത്.
വെള്ളക്കെട്ടും മണ്ണിടിച്ചിലുമുണ്ടായതോടെ പൂണെ-മുംബൈ റെയിൽ-റോഡ് ഗതാഗതവും തടസ്സപ്പെട്ടു. . മുംബൈ-പൂനെ ദീർഘദൂര ട്രെയിൻ സർവീസുകളും റായ്ഗഡ് ഭാഗത്തേക്കുള്ള സബർബൻ ലോക്കൽ ട്രെയിനുകളും താത്കാലികമായി നിർത്തിവെച്ചിരിക്കുന്നു. വിമാനത്താവളത്തിലെ റൺവേ പ്രവർത്തനങ്ങളെയും മഴ ബാധിച്ചിട്ടുണ്ട്.
അന്ധേരി സബ്‌വേ, ഹിന്ദ്മാത, കുർള, സയൺ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിൽ കനത്ത വെള്ളക്കെട്ടാണ്. കിഴക്കൻ-പടിഞ്ഞാറൻ എക്സ്പ്രസ് ഹൈവേകളിൽ കിലോമീറ്ററുകളോളം നീളത്തിലാണ് ട്രാഫിക് ബ്ലോക്ക് അനുഭവപ്പെടുന്നത്.
മഹാരാഷ്ട്രയിൽ മൺസൂൺ ഈയാഴ്ച മുഴുവൻ ശക്തമായി തന്നെ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. മധ്യ മഹാരാഷ്ട്രയിലും കൊങ്കൺ മേഖലയിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
The country just witnessed its driest June in a century, with monsoon rainfall recording a 28% deficit this time. However, the situation in Mumbai is entirely different. The country’s financial capital is reeling under severe rain havoc. So far, 13 people have lost their lives due to rain-related incidents in Mumbai.
Flash floods and landslides have been reported in several areas, and trees have been uprooted extensively. The city remains anxious with forecasts predicting that torrential rains will continue for the next 48 hours. Following an incident in Bhandup’s Sonapur, where an entire road at a construction site was washed away, a strict ban has been imposed on high-risk construction activities."