

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വിചാരിച്ചതിലും നേരത്തേ നടപ്പാക്കാൻ തന്ത്രപരമായ നീക്കവുമായി എൻഡിഎ. മുമ്പ് നിശ്ചയിച്ച പോലെ 2034ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലല്ല, മറിച്ച് 2029ൽ തന്നെ നടപ്പിലാക്കാനാണ് ആലോചന. ഇങ്ങനെ വന്നാൽ, എൻഡിഎയ്ക്ക് ഭൂരിപക്ഷമുള്ള 22 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിയമസഭകൾ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് പിരിച്ചുവിട്ട്, ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം പൊതുവോട്ടെടുപ്പ് നടത്തും.
22 സംസ്ഥാനങ്ങളിൽ 11 ഇടത്ത് അടുത്ത രണ്ട് വർഷങ്ങളിലായി നിയമസഭാ തിരഞ്ഞെടുപ്പുകളുണ്ട്. 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒപ്പം തന്നെയാണ് ആന്ധപ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം, ഒഡീഷ എന്നിവിടങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ്. അടുത്ത രണ്ട് വർഷങ്ങളിൽ എൻഡിഎ സംസ്ഥാനങ്ങളിൽ ഭരണം നിലനിർത്തുകയാണെങ്കിൽ, ഭരണഘടനയുടെ ആർട്ടിക്കിൾ 174(2)(b) പ്രകാരം മന്ത്രിസഭയുടെ ശുപാർശയിൽ ഗവർണർമാർക്കും 2029 ജനുവരിയോടെ നിയമസഭകൾ പിരിച്ചുവിടാൻ സാധിക്കും.
ഈ രീതി പ്രയോഗിക്കുകയാണെങ്കില്‍ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭകളുടെ കാലാവധി മൂന്ന് മുതല്‍ നാല് വര്‍ഷം വരെ വെട്ടിച്ചുരുക്കപ്പെടും. ഡല്‍ഹി പോലുള്ള കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിയമസഭയുടെ കാലാവധി ഒരു വര്‍ഷത്തോളം കുറയുമെങ്കിലും ഈ നീക്കത്തോട് ക്രിയാത്മകമായി സഹകരിക്കാന്‍ തയ്യാറാണെന്ന് പ്രാദേശിക നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്.
വിഷയം പഠിക്കുന്ന പാര്‍ലമെന്ററി സംയുക്ത സമിതി ഈ വര്‍ഷത്തെ പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും, സംസ്ഥാന നിയമസഭകള്‍ സമയത്തിന് മുന്‍പേ പിരിച്ചുവിട്ട് ലോക്സഭയ്ക്കൊപ്പം തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യം ജെ.പി.സിയുടെ പരിധിക്ക് പുറത്തുള്ളതും അതാത് ഭരണനേതൃത്വങ്ങള്‍ തീരുമാനിക്കേണ്ടതുമായ കാര്യമാണെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.
കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഇതിനോടകം തന്നെ നീക്കത്തിനെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്. ഇന്ത്യയുടെ ഫെഡറൽ തത്വങ്ങൾക്ക് പുതിയ നീക്കം ഭീഷണിയാണെന്നാണ് പ്രധാന വിമർശനം. സംസ്ഥാന നിയമസഭകളുടെ കാലാവധിയും അധികാരവും കേന്ദ്രത്തിനർ്റെ ക്രമീകരണങ്ങൾക്ക് വിധേയമാക്കുന്നത് സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശത്തെ ബാധിക്കുമെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.
The NDA is making strategic moves to implement ‘One Nation, One Election’ earlier than anticipated. Instead of waiting until the previously planned 2034 Lok Sabha elections, the government is considering implementing it as early as 2029.
If this happens, the assemblies in the 22 states and Union Territories where the NDA has a majority could be dissolved before completing their terms, allowing elections to be held simultaneously with the Lok Sabha polls.