

പശ്ചിമേഷ്യന്‍ സംഘര്‍ഷം നീണ്ടുനില്‍ക്കുമെന്ന് വ്യക്തമായ സൂചനകള്‍ നിലനില്‍ക്കെ, മന്ത്രിമാരുടെ അടിയന്തിര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം നേരിടുന്ന ഊർജ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയങ്ങളാവും യോഗത്തിലെ അജണ്ടയെന്നാണ് സൂചന. ഇന്ധനവില രണ്ടുതവണ വര്‍ധിച്ചതും രാജ്യം നേരിടുന്ന പണപ്പെരുപ്പവും പ്രതിപക്ഷ പാര്‍ട്ടികള്‍ ആധുധമാക്കിത്തുടങ്ങിയ സാഹചര്യത്തില്‍ മന്ത്രിമാരെല്ലാം അടിയന്തര യോഗത്തില്‍ നിർബന്ധമായും പങ്കെടുത്തിരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പൂർണമായും അവസാനിക്കാതെ ഹോർമുസ് കടലിടുക്കിലൂടെ ഗതാഗതം നീക്കങ്ങള്‍ അസാധ്യമാണ്. പുതിയ സാഹചര്യത്തില്‍ നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യ നേരിടുന്ന ഊർജ്ജ പ്രതിസന്ധി അതിരൂക്ഷമാകും. നാല് ദിവസത്തിനുള്ളില്‍ രണ്ട് ഘട്ടമായി നാല് രൂപയാണ് രാജ്യത്ത് ഇന്ധന വില വര്‍ധിച്ചത്. ഹോർമൂസിലൂടെ ചരക്ക് നീക്കങ്ങള്‍ സാധ്യമാക്കാനുള്ള നയതന്ത്രതല നീക്കങ്ങളില്‍ മോദി സർക്കാർ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം വിമർശനവും ശക്തമാക്കുന്നുണ്ട്. പ്രതിപക്ഷം ഊർജ പ്രതിസന്ധി ആയുധമാക്കിയാല്‍ തിരിച്ചടിയുണ്ടാകുമെന്നാണ് ബിജെപി നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.
നിലവില്‍ വിദേശ പര്യടനത്തിലുള്ള പ്രധാനമന്ത്രി ഇന്ന് ഉച്ചയ്ക്ക് തിരിച്ചെത്തുമെന്നാണ് വിവരം. എല്ലാ മന്ത്രിമാരോടും ഡല്‍ഹിയില്‍തന്നെ തുടരാനും തലസ്ഥാനത്ത് ഇല്ലാത്തവരോട് നാല് മണിക്ക് യോഗത്തിനെത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്ത് വരാനിരിക്കുന്ന ഊര്‍ജ പ്രതിസന്ധി വിലയിരുത്താന്‍ രാജ്‌നാഥ് സിങ്, അമിത് ഷാ, നിര്‍മ്മല സീതാരാമന്‍, ഹര്‍ദീപ് സിങ് പുരി എന്നിവരുടെ നേതൃത്വത്തില്‍ രൂപംകൊടുത്ത സംഘം, രാജ്യത്ത് രണ്ട് മാസത്തേക്ക് ആവശ്യമുള്ള ഇന്ധനം സ്റ്റോക്കുണ്ടെന്ന് കഴിഞ്ഞ ആഴ്ച്ചകളില്‍ അറിയിച്ചിരുന്നു. ഇതിനിടെയാണ് ഇന്ധന വില രണ്ടുഘട്ടമായി വര്‍ധിച്ചത്.
ഇന്ധന വിലക്കയറ്റവും പണപ്പെരുപ്പവും മുന്‍കൂട്ടി കാണുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഘെ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. അതേസമയം, ജൂണ്‍ 10ന് ഒന്നാം വാര്‍ഷികം ആഘോഷിക്കാനിരിക്കെ മോദി 3.0 സര്‍ക്കാരിന്റെ മന്ത്രിസഭാ വികസനവും പുനഃസംഘടനയും യോഗത്തില്‍ ചര്‍ച്ചയാകാനും സാധ്യതയുണ്ട്. ജൂണില്‍ കേന്ദ്ര മന്ത്രിസഭയില്‍ മാറ്റങ്ങളുണ്ടായേക്കാമെന്ന റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
English Summary: Prime Minister Narendra Modi has called an emergency meeting of Union ministers amid concerns over the prolonged West Asia conflict and its impact on India’s energy sector and inflation. Rising tensions between United States and Iran, along with recent fuel price hikes, have intensified political debate across the country. All ministers have been instructed to remain in Delhi for the crucial meeting, where sectors such as energy and the economy are expected to be discussed. Opposition leader Mallikarjun Kharge has criticised the government for failing to anticipate inflation and rising fuel costs.