അമിത് ഷായ്ക്ക് എതിരായ 'കൊലയാളി' പരാമർശം; രാഹുൽ കുറ്റവിമുക്തൻ, എന്താണ് ആ 'മാനനഷ്ടക്കേസ്'?

രാഹുലിന്റെ പരാമർശം മാനനഷ്ടക്കേസിൽ ഉൾപ്പെടുത്താൻ തക്കവണ്ണം കുറ്റകരമല്ലെന്ന് കണ്ടെത്തിയാണ് കോടതി വെറുതേ വിട്ടത്
അമിത് ഷായ്ക്ക് എതിരായ 'കൊലയാളി' പരാമർശം; രാഹുൽ കുറ്റവിമുക്തൻ, എന്താണ് ആ 'മാനനഷ്ടക്കേസ്'?
Published on: 

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരായ വിവാദ പരാമർശത്തിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കുറ്റവിമുക്തൻ. യുപി സുൽത്താൻപൂരിലെ ജനപ്രതിനിധി പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. രാഹുലിന്റെ പരാമർശം മാനനഷ്ടക്കേസിൽ ഉൾപ്പെടുത്താൻ തക്കവണ്ണം കുറ്റകരമല്ലെന്ന് കണ്ടെത്തിയാണ് കോടതി വെറുതേ വിട്ടത്.

2018ലായിരുന്നു സംഭവം. കര്‍ണാടക തെരഞ്ഞെടുപ്പ് വേളയില്‍ ബംഗളുരുവില്‍ വച്ചാണ് രാഹുല്‍ കേസിനാസ്‌പദമായ പരാമര്‍ശം നടത്തിയത്. അന്നത്തെ ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷാ ഒരു കൊലയാളിയാണെന്നായിരുന്നു രാഹുലിന്ർറെ വാക്കുകൾ.

2005ലെ ഷൊറാബുദ്ദീന്‍ ഷെയ്‌ഖ് വ്യാജ ഏറ്റുമുട്ടല്‍ കൊല കേസുമായി ബന്ധപ്പെട്ട് അമിത്ഷായുടെ പേര് ഉയര്‍ന്ന് കേട്ടിരുന്നു. പക്ഷേ 2014ല്‍ മുംബൈയിലെ പ്രത്യേക സിബിഐ കോടതി ഷായെ കുറ്റവിമുക്തനാക്കി. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കോൺഗ്രസ് ഇത് പ്രധാന ആയുധമാക്കി. അന്ന് അമിത് ഷാ ആയിരുന്നു ബിജെപിയുടെ ദേശീയ അധ്യക്ഷൻ. ബിജെപി അധ്യക്ഷൻ ഒരു കൊലയാളി ആണെന്നത് കർണാടകയിലെ വോട്ടർമാർ മറക്കരുതെന്നും അത്തരമൊരു വ്യക്തി നയിക്കുന്ന പാർട്ടിയാണ് സത്യസന്ധത, ആത്മാർഥ, എന്നിവയെ ഒക്കെ പറ്റി വാചാലരാകുന്നതെന്നും രാഹുൽ തുറന്നടിച്ചു.

അമിത് ഷായ്ക്ക് എതിരായ 'കൊലയാളി' പരാമർശം; രാഹുൽ കുറ്റവിമുക്തൻ, എന്താണ് ആ 'മാനനഷ്ടക്കേസ്'?
20 വര്‍ഷം പഴക്കമുള്ള കേസ്, ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് കേരളം; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ കുരുക്കുന്ന പതിബെല്‍ കരാര്‍ എന്താണ്?

പിന്നാലെ, സുല്‍ത്താന്‍പൂര്‍ കോടതിയില്‍ ഈ പരാമര്‍ശത്തിനെതിരെ ഉത്തര്‍പ്രദേശിലെ ബിജെപി പ്രവര്‍ത്തകനായ വിജയ്‌ മിശ്ര പരാതി നല്‍കി. 2023 നവംബര്‍ 27ന് സുല്‍ത്താന്‍പൂര്‍ കോടതി രാഹുലിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം 2024 ഫെബ്രുവരി 20നാണ് കോടതിയില്‍ എത്തിയത്. തുടർന്ന് ജാമ്യം നേടുകയും ചെയ്‌തു. 2024 ജൂലൈ 26ന് അദ്ദേഹം കേസില്‍ കോടതിയില്‍ മൊഴി നല്‍കി. തികഞ്ഞ ബോധ്യത്തോടെ തന്നെയാണ് താന്‍ അമിത്ഷായ്ക്കെതിരെ പരാമര്‍ശം നടത്തിയതെന്നും എന്നാല്‍ ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും രാഹുല്‍ കോടതിയെ അറിയിച്ചിരുന്നു.

രണ്ട് വര്‍ഷം വരെ ലോക്‌സഭ പ്രതിപക്ഷ നേതാവിന് തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിരുന്നത്.. അത് കൊണ്ട് തന്നെ സുല്‍ത്താന്‍പൂര്‍ കോടതി വിധിക്ക് പ്രാധാന്യമേറെയുണ്ട്. മുമ്പ് മറ്റൊരു സമാനമായ കേസില്‍ രാഹുലിനെ രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു.

2019ലായിരുന്നു ആ കേസിനാസ്പദമായ സംഭവം. അന്ന് വയനാട് എംപിയായിരുന്നു രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ, നീരവ് മോദിയോടും ലളിത് മോദിയോടും ഉപമിച്ച്, എല്ലാ കള്ളന്മാർക്കും മോദി എന്ന പേരുണ്ടെന്ന് രാഹുൽ പരിഹസിച്ചു. ഇത് കേസായി. തുടര്‍ന്ന് അദ്ദേഹം ലോക്‌സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടു. ഇതോടെ തുഗ്‌ലക് ലെയിനിലെ ഔദ്യോഗിക വസതിയും ഒഴിയേണ്ടി വന്നു. എന്നാൽ കീഴ്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കുകയും രാഹുൽ കുറ്റവിമുക്തനാവുകയും ചെയ്തിരുന്നു.

Summary

Lok Sabha Opposition Leader Rahul Gandhi has been acquitted in a case over his controversial remarks against Union Home Minister Amit Shah. The order was issued by a special court for MPs and MLAs in Sultanpur, Uttar Pradesh. The court acquitted Rahul Gandhi, finding that his remarks did not constitute a criminal offence warranting a defamation case.

Madism Digital
madismdigital.com