ഇനി അമേരിക്ക തീരുമാനിക്കും, നമ്മൾ അനുസരിക്കും! യുഎസ് കരാർ എന്തിനാണ്? സർക്കാരിൻ്റെ നിലപാട് ലജ്ജാകരം; ബജറ്റ് ചർച്ചയിൽ രാഹുൽ ഗാന്ധി

'ട്രംപുമായി ഇന്ത്യ സഖ്യമായിരുന്നു കരാറിൽ ഏർപ്പെട്ടതെങ്കിൽ, ഇരു രാജ്യങ്ങളും തുല്യമാണെന്ന സന്ദേശമാകും നൽകുക' - രാഹുൽ ​ഗാന്ധി
ഇനി അമേരിക്ക തീരുമാനിക്കും, നമ്മൾ അനുസരിക്കും! യുഎസ്  കരാർ എന്തിനാണ്? സർക്കാരിൻ്റെ നിലപാട് ലജ്ജാകരം; ബജറ്റ് ചർച്ചയിൽ രാഹുൽ ഗാന്ധി
Published on

രാജ്യം അഭിമുഖീകരിക്കുന്ന ദുർഘടമായ സാഹചര്യങ്ങളെയും വെല്ലുവിളികളെയും അതിജീവിക്കാനുള്ള ഒന്നും തന്നെ കേന്ദ്ര ബജറ്റിലില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബജറ്റ് ചർച്ചയിൽ സംസാരിക്കുന്നതിനിടയിലാണ് രാഹുൽ ഗാന്ധി ബജറ്റിനെ നിശിതമായി വിമർശിച്ചത്. ബജറ്റിന് സമാന്തരമായാണ് യുഎസ് കരാർ വന്നത് എന്നും, കരാറിൽ എന്തെന്ന് ഇപ്പോഴും വ്യക്തമല്ല എന്നും അദ്ദേഹം പറഞ്ഞു. ഊർജം, ഫിനാൻസ്, എന്നീ വിഷയങ്ങളെ സംബന്ധിച്ച് ഒന്നും തന്നെ ബജറ്റിൽ ഉൾകൊള്ളിച്ചില്ലെന്നും, ജനസംഖ്യ വർധനവ് ദുരന്തമല്ല മറിച്ച് ശക്തിയാണെന്നും രാഹുൽ ​ഗാന്ധി അഭിപ്രായപ്പെട്ടു.

ഇന്ത്യ യുഎസ് കരാറിൽ എന്തെന്ന് ഇപ്പോഴും വ്യക്തമല്ല. ട്രംപുമായി ഇന്ത്യ സഖ്യമായിരുന്നു കരാറിൽ ഏർപ്പെട്ടതെങ്കിൽ, ഇരു രാജ്യങ്ങളും തുല്യമാണെന്ന സന്ദേശമാകും നൽകുക. മാത്രമല്ല, തങ്ങളായിരുന്നെങ്കിൽ കർഷകരുടെ സംരക്ഷണം ആവശ്യപ്പെടുമായിരുന്നുവെന്നും, അവർ അടിമകളല്ലെന്ന് വ്യക്തമാക്കുമായിരുന്നുവെന്നും രാഹുൽ പറഞ്ഞു. ഈ കരാർ അസംബന്ധമാണ്. ഇനി അമേരിക്ക തീരുമാനിക്കും നമ്മൾ ആരുടെ കൈയിൽ നിന്ന് എണ്ണ വാങ്ങണമെന്ന്. അത് അനുസരിച്ചില്ലെങ്കിൽ അവർ നമ്മെ ശിക്ഷിക്കും. ഈ കരാർ എന്തിനാണ്? രാഹുൽ ചോദിച്ചു.

യുവാക്കൾക്കായി കേന്ദ്ര ബജറ്റിൽ എന്ത് കൊണ്ടുവന്നുവെന്നും രാഹുൽ ചോദിച്ചു. അതോടൊപ്പം, എഐയുടെ ഇന്ധനമാണ് ഡാറ്റയെന്നും ഐടി മേഖലയിൽ എഐ വലിയ വെല്ലുവിളികൾ ഉയർത്തുമെന്നും രാഹുൽ ​ഗാന്ധി ചൂണ്ടിക്കാട്ടി. സർക്കാരിൻ്റെ നിലപാട് ലജ്ജാകരമാണെന്നും രാഹുൽ രൂക്ഷഭാഷയിൽ വിമര്‍ശിച്ചു.

എന്നാൽ, സംഭാഷണത്തിനിടയിൽ ഉപയോ​ഗിച്ച 'ഷെയിം,' 'നോൺസെൻസ്,' എന്നീ വാക്കുകൾ രാഹുലിനോട് പിൻവലിക്കണമെന്ന് ആഭ്യന്തര വകുപ്പ് സഹമന്ത്രി കിരൺ റിജജു ആവശ്യപ്പെട്ടു. അനാവശ്യ പദങ്ങൾ ഉന്നയിക്കരുതെന്ന് ചെയറും രാഹുലിനെ വിലക്കി. കൂടാതെ എപ്സ്സീൻ ഫയൽ ഉന്നയിച്ച രാഹുലിനോട്, അത് യാതൊരു ബന്ധവുമില്ലാത്ത വിഷയമാണെന്നായിരുന്നു സ്‌പീക്കർ മറുപടി നൽകിയത്. പ്രതിരോധ ബജറ്റ് അദാനിക്കായി കൊണ്ടുവന്നതാണെന്ന രാഹുലിന്റെ കുറ്റപ്പെടുത്തൽ അസംബന്ധമാണെന്നും ഭരണപക്ഷ എംപിമാർ പറഞ്ഞു. അദാനി വെറുമൊരു വ്യവസായിയല്ലെന്നും, അനാവശ്യ ആരോപണങ്ങൾ ഉയർത്തരുതെന്നും കിരൺ റിജിജു താക്കീത് നൽകി.

English Summary: Rahul Gandhi criticised the Union Budget, stating it fails to address India’s key challenges, and questioned the lack of clarity over a parallel US agreement announced alongside the budget.

Related Stories

No stories found.
Madism Digital
madismdigital.com