റെക്കോർഡ് തകർച്ച; ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു

ഇറാൻ പ്രത്യാക്രമണം ആരംഭിച്ചതു മുതൽ രൂപയുടെ മൂല്യത്തിൽ ഒന്നര ശതമാനത്തോളം ഇടിവ് സംഭവിച്ചിരുന്നു
റെക്കോർഡ് തകർച്ച; ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു
Published on

ഡൽഹി: പശ്ചിമേഷ്യൻ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡോളറിനെതിരെ സർവ്വകാല റെക്കോഡ് ഇടിവ് നേരിട്ട് രൂപ. 92.43 നിലവാരത്തിലേക്കാണ് മൂല്യം ഇടിഞ്ഞത്. യുദ്ധം കടുത്തതോടെ ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുതിച്ചുയർന്നതാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. മൂല്യം പിടിച്ചുനിർത്തുന്നതിനായി ആർബിഐ ഇടപെടുന്നുണ്ടെങ്കിലും ക്രൂഡ് വില ബാരലിന് 100 ഡോളർ പിന്നിട്ടതാണ് ഭീഷണിയാകുന്നത്.

വ്യാപാരം ആരംഭിക്കുന്ന സമയത്ത് ഇന്റർബാങ്ക് വിദേശനാണ്യ വിപണിയിൽ രൂപയുടെ മൂല്യം 92.33 ഉണ്ടായിരുന്നു. വ്യാപാരത്തിനിടയിൽ മൂല്യം 92.37 ലേക്കും പിന്നീട് റെക്കോഡ് താഴ്ചയായ 92.43 ലേക്ക് എത്തുകയുമായിരുന്നു. ഈ വീഴ്ചയുടെ പ്രധാന കാരണങ്ങളായി കണക്കാക്കുന്നത്

സംഘർഷം തുടങ്ങുന്നതിനു മുൻപ് ബാരലിന് 70 ഡോളർ ആയിരുന്ന എണ്ണവില 100 ഡോളറിലെത്തിയതും, ഇന്ത്യ വൻതോതിൽ ക്രൂഡ് ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാൽ സ്വാഭാവികമായും കറൻസിക്ക് നേരിടേണ്ടി വന്ന കനത്ത സമർദ്ദവുമാണ്. കൂടാതെ ഇറാൻ പ്രത്യാക്രമണം ആരംഭിച്ചതു മുതൽ രൂപയുടെ മൂല്യത്തിൽ ഒന്നര ശതമാനത്തോളം ഇടിവ് സംഭവിച്ചിരുന്നു. ഹോർമുസ് കടലിടുക്കിലുണ്ടായ വ്യാപാര തടസ്സവും വിപണിയെ ആശങ്കയിലാക്കുകയായിരുന്നു. പശ്ചിമേഷ്യൻ യുദ്ധം ആഗോള ധനകാര്യ വിപണികളിൽ വ്യാപകമായി അസ്ഥിരത സൃഷ്ടിച്ചതും രൂപക്ക് തിരിച്ചടിയായി മാറി.

അതേസമയം, മറ്റ് വികസ്വര രാജ്യങ്ങളിലെ കറൻസികളുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ പ്രകടനം മെച്ചപ്പെട്ട നിലയാണ് തുടരുന്നത്. രൂപയുടെ മൂല്യം അനിയന്ത്രിതമായി ഇടിയാതിരിക്കാൻ ആർ.ബി.ഐയുടെ വിപണിയിലുള്ള ഇടപെദലാണ് ഇതിനു സഹായിച്ചത്. യുദ്ധത്തിന് പിന്നാലെ രൂപ ഒരു ശതമാനം ഇടിഞ്ഞപ്പോൾ മറ്റ് വികസ്വര വിപണികളിലെ കറൻസികൾ അതിനേക്കാൾ വലിയ തകർച്ചയായിരുന്നു നേരിടേണ്ടി വന്നത്.

English Summary: The Indian rupee fell to a record low of 92.43 against the US dollar amid rising tensions in West Asia and a sharp surge in global crude oil prices.

Related Stories

No stories found.
Madism Digital
madismdigital.com