പശ്‌ചിമേഷ്യൻ സംഘർഷം വഷളായതിനെ തുടർന്ന് അടച്ചിട്ടിരുന്ന വ്യോമമേഖലകൾ തുറന്ന് സൗദി അറേബ്യയും, ഒമാനും. ഇതോടെ ജിദ്ദ, മസ്‌കറ്റ് തുടങ്ങിയ ഇടങ്ങളിലേക്കുള്ള സര്‍വീസുകൾ പുനരാരംഭിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും. കോഴിക്കോട്, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ദുബായിലേക്കുള്ള സർവീസുകളും തിരികെയുള്ള സര്‍വീസുകളും പുനരാരംഭിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
നൂറ് സർവീസുകൾ ദുബായില്‍ നിന്നും നടത്തുമെന്നാണ് എമിറേറ്റ്സ് അറിയിച്ചിട്ടുണ്ട്. കൊച്ചിയും, തിരുവനന്തപുരവും ഉൾപ്പടെ 14 ഇന്ത്യന്‍ വിമാനത്താവളങ്ങളിലേക്കും എമിറേറ്റ്‌സ് സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതാണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നും മസ്കറ്റിലേക്കും കൊച്ചിയില്‍ നിന്നും റാസല്‍ ഖൈമയിലേക്കും സർവീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചിട്ടുണ്ട്. നിലവിൽ തയ്യാറാക്കിയ ഷെഡ്യൂളുകൾ പ്രകാരം എയര്‍ ഇന്ത്യ ദുബായ് - ഡല്‍ഹി, ദുബായ് - മുംബൈ എന്നിങ്ങനെയാണ് യാത്രകളുള്ളത്.
34 സർവീസുകളുടെ വർദ്ധനവോടെ ഗള്‍ഫ് മേഖലയിലെ എട്ട് വിമാനത്താവളങ്ങളിലേക്കാണ് ഇന്‍ഡിഗോ സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇതിൽ ജിദ്ദ-കോഴിക്കോട്, കൊച്ചി-മസ്‌കറ്റ് സര്‍വീസുകളും ഉൾപ്പെടും. നിലവിൽ സ്‌പൈസ് ജെറ്റും സര്‍വീസുകളും പുനരാരംഭിച്ചിട്ടുണ്ട്. മുംബൈയില്‍ നിന്നും ജിദ്ദയിലേക്ക് രാവിലെ 7.20നുള്ള സര്‍വീസ് സജ്ജീകരിച്ചിട്ടുണ്ട്. സ്‌പൈസ് ജെറ്റിന്റെ 14 സര്‍വീസുകളിൽ 13 യാത്രകൾ ഫുജൈറയില്‍ നിന്നും ഒരെണ്ണം ദുബായ് - മുംബൈ റൂട്ടിലുമാണ്.
English Summary: Saudi Arabia and Oman have reopened their airspace after tensions in West Asia, allowing airlines to resume services. Air India and Air India Express have restarted flights to Jeddah, Muscat, and Dubai, while Emirates, IndiGo, and SpiceJet are also operating or expanding services between Gulf destinations and several Indian cities.