ട്രാഫിക് പിഴ കുടിശ്ശിക ഈടാക്കാൻ പുതിയ വഴികൾ; ഇ-ചെലാൻ വൈദ്യുതി ബില്ലുമായി ബന്ധിപ്പിക്കാൻ സുപ്രീം കോടതി നിർദ്ദേശം

പിഴ പൂർണ്ണമായും അടച്ചു തീർക്കാതെ ഇത്തരം വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റും പുക പരിശോധനാ സർട്ടിഫിക്കറ്റും നൽകരുതെന്നും നിർദ്ദേശമുണ്ട്.
ട്രാഫിക് പിഴ കുടിശ്ശിക ഈടാക്കാൻ പുതിയ വഴികൾ; ഇ-ചെലാൻ വൈദ്യുതി ബില്ലുമായി ബന്ധിപ്പിക്കാൻ സുപ്രീം കോടതി നിർദ്ദേശം
Published on: 

ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴയടക്കാതെ മുങ്ങുന്നവർക്ക് പിടിവീഴാൻ പുതിയ മാർഗങ്ങൾ നിർദേശിച്ച് സുപ്രീം കോടതി. അടയ്ക്കാത്ത ട്രാഫിക് പിഴകൾ ആളുകളുടെ വീട്ടിലെ വൈദ്യുതി ബില്ലുമായി ബന്ധിപ്പിക്കാമെന്ന സുപ്രധാന നിർദ്ദേശമാണ് കോടതി മുന്നോട്ടുവെച്ചത്. വാഹന ഉടമകൾക്ക് ഇ-ചെലാനുകൾ അയക്കുന്നത് കൊണ്ട് മാത്രം കാര്യമില്ലെന്നും, പിഴത്തുക ഈടാക്കാൻ ശക്തവും പ്രായോ​ഗികവുമായ നടപടികൾ അധികൃതർ സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ജെ ബി പർദിവാല, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദ്ദേശം.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഏകദേശം 45,000 കോടി രൂപയുടെ ഇ-ചെലാൻ കുടിശ്ശികയുണ്ടെന്ന റിപ്പോർട്ടുകൾ പരി​ഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഇതിൽ 25,000 കോടി രൂപ മാത്രമാണ് ഇതുവരെ അധികൃതർക്ക് ഈടാക്കാനായത്. ലക്ഷക്കണക്കിന് ചെലാനുകൾ പൊലീസ് നൽകുന്നുണ്ടെങ്കിലും പിഴ ഈടാക്കുന്നതിലാണ് യഥാർത്ഥ പ്രശ്നമെന്ന് ജസ്റ്റിസ് പർദിവാല ചൂണ്ടിക്കാട്ടി.

ജനങ്ങൾ ട്രാഫിക് പിഴകൾ അടയ്ക്കുന്നില്ലെങ്കിൽ, അത് അവരുടെ വൈദ്യുതി ബില്ലിനൊപ്പം ചേർക്കാവുന്നതാണ്. കറന്റ് ബിൽ അടച്ചില്ലെങ്കിൽ സ്വാഭാവികമായും കണക്ഷൻ വിച്ഛേദിക്കപ്പെടുമെന്നതിനാൽ, പിഴ അടയ്ക്കാൻ ജനങ്ങൾ നിർബന്ധിതരാകുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾക്കനുസരിച്ച് ഫലപ്രദമായ ഇത്തരം പുതിയ വഴികൾ കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രാഫിക് പിഴ കുടിശ്ശിക ഈടാക്കാൻ പുതിയ വഴികൾ; ഇ-ചെലാൻ വൈദ്യുതി ബില്ലുമായി ബന്ധിപ്പിക്കാൻ സുപ്രീം കോടതി നിർദ്ദേശം
'അനിശ്ചിത കാലം' ഇനിയെത്ര? ലോക്‌സഭ പിരിഞ്ഞിട്ട് 46 ദിവസം, മോദി ഭരണത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഇടവേള

വൈദ്യുതു ബില്ലുമായി ബന്ധിപ്പിക്കുന്നതിന് പുറമെ, പിഴ കുടിശ്ശികയുള്ള വാഹനങ്ങൾക്കെതിരെ സ്വീകരിക്കാവുന്ന മറ്റ് ചില കടുത്ത നടപടികളും കോടതി ചർച്ച ചെയ്തു. പിഴയടക്കാത്ത വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കി നൽകുന്നത് തടയുക, ഡ്യൂപ്ലിക്കേറ്റ് ആർസി നൽകുന്നതും വാഹനത്തിന്റെ ഉടമസ്ഥാവകാശം മറ്റൊരാളിലേക്ക് കൈമാറുന്നതും വിലക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.

കൂടാതെ, പിഴ പൂർണ്ണമായും അടച്ചു തീർക്കാതെ ഇത്തരം വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റും പുക പരിശോധനാ സർട്ടിഫിക്കറ്റും നൽകരുതെന്നും നിർദ്ദേശമുണ്ട്. കുടിശ്ശികയുള്ളവരുടെ ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നത് തടയുക, നിലവിലുള്ള ലൈസൻസ് സസ്പെൻഡ് ചെയ്യുക തുടങ്ങിയ നടപടികളും അധികൃതർക്ക് പരിഗണിക്കാവുന്നതാണ്.

പരിവാഹൻ പോർട്ടലിൽ നിയമം ലംഘിക്കുന്ന ഇത്തരം വാഹനങ്ങളെ ബ്ലോക്ക് ലിസ്റ്റ് ചെയ്യുക, വാഹന പരിശോധനകൾ കർശനമാക്കുകയും പിഴ അടക്കാത്ത വാഹനങ്ങൾ ആവശ്യമെങ്കിൽ പിടിച്ചെടുക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും കോടതിയുടെ നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു. ഇലക്ട്രോണിക് സംവിധാനങ്ങൾ ഉപയോഗിച്ച് ഗതാഗത നിയമങ്ങൾ കർശനമായി നടപ്പാക്കുന്നത് സംബന്ധിച്ച മോട്ടോർ വാഹന നിയമത്തിലെ വകുപ്പുകളുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതി ഈ സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്.

ട്രാഫിക് പിഴ കുടിശ്ശിക ഈടാക്കാൻ പുതിയ വഴികൾ; ഇ-ചെലാൻ വൈദ്യുതി ബില്ലുമായി ബന്ധിപ്പിക്കാൻ സുപ്രീം കോടതി നിർദ്ദേശം
എഐയെ ആശ്രയിക്കുന്നത് കൂടി, എന്നാല്‍ ഭീഷണി നേരിടാന്‍ ഇന്ത്യൻ കമ്പനികൾ സജ്ജമല്ല; റിപ്പോര്‍ട്ട്

അതേസമയം, ട്രാഫിക് പിഴകൾ വൈദ്യുതി ബില്ലിനൊപ്പം ഈടാക്കുക എന്നത് കേസ് പരിഗണിക്കുന്നതിനിടെ കോടതി വാക്കാൽ നടത്തിയ ഒരു നിർദ്ദേശം മാത്രമാണെന്നും, ഇത് ഉടനടി നടപ്പിലാക്കാനുള്ള ഔദ്യോഗിക ഉത്തരവല്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. നിയമങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനായി കൂടുതൽ പ്രായോഗികമായ മാർഗ്ഗങ്ങൾ അധികൃതർ കണ്ടെത്തേണ്ടതുണ്ടെന്ന ഓർമ്മപ്പെടുത്തലായാണ് കോടതി ഈ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചത്.

Summary

The Supreme Court of India suggested linking unpaid traffic fines (e-challans) to electricity bills to improve recovery rates, as current methods are proving ineffective. With pending e-challan dues across states and Union Territories reaching approximately Rs 45,000 crore, Justice J.B. Pardiwala proposed that adding these fines to electricity bills would force defaulters to pay, fearing power disconnection. The Court also suggested other stringent measures like blocking the renewal of registration certificates (RCs), withholding fitness and PUC certificates, suspending driving licenses, and blacklisting vehicles on the Parivahan portal. The Court clarified that the electricity bill link is a suggestion to find practical solutions, not an immediate directive.

Madism Digital
madismdigital.com