കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളില്‍ പത്ത് വര്‍ഷത്തിനിടെ രാജ്യത്ത് നാലിരട്ടി വര്‍ധന; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

ആയിരക്കണക്കിന് കേസുകൾ ഇപ്പോഴും കോടതികളുടെ പരിഗണനയിൽ തീർപ്പാകാതെ കിടക്കുകയാണെന്നതാണ് ആശങ്കപ്പെടുത്തുന്ന വസ്തുത
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളില്‍ പത്ത് വര്‍ഷത്തിനിടെ  രാജ്യത്ത് നാലിരട്ടി വര്‍ധന; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്
Published on: 

കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കുട്ടികൾക്കെതിരായ ലൈം​ഗീകാതിക്രമക്കേസുകൾ നാല് ഇരട്ടിയിലധികം വർദ്ധനയെന്ന് കണക്കുകൾ. ഡൽഹിയിൽ അടുത്തിടെ റിപ്പോർട്ട് ചെയ്ത ബലാത്സംഗ സംഭവങ്ങൾ വ്യാപക പ്രതിഷേധത്തിന് ഇടയാക്കുകയും ഇന്ത്യയിലെ പെൺകുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ശക്തമാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ഞെട്ടിക്കുന്ന ഔദ്യോഗിക കണക്കുകൾ പുറത്തുവരുന്നത്. കഴിഞ്ഞ ഒരു ദശകത്തിനിടെ രാജ്യത്താകെ റിപ്പോർട്ട് ചെയ്ത പെൺകുട്ടികൾക്കെതിരായ ബലാത്സംഗ കേസുകളിലെ ഇരകളുടെ എണ്ണം കുത്തനെ വർധിച്ചപ്പോൾ, ആയിരക്കണക്കിന് കേസുകൾ ഇപ്പോഴും കോടതികളുടെ പരിഗണനയിൽ തീർപ്പാകാതെ കിടക്കുകയാണ്.

2015ൽ 18 വയസ്സിന് താഴെയുള്ള 10,934 പെൺകുട്ടികളാണ് ബലാത്സംഗ കേസുകളിൽ ഇരകളായി പൊലീസ് രേഖപ്പെടുത്തിയത്. 2024 ആയപ്പോഴേക്കും ഈ എണ്ണം 43,675 ആയി ഉയർന്നു. മിക്ക വർഷങ്ങളിലും കേസുകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തുടനീളം പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ നേരിടുന്ന ലൈംഗികാതിക്രമത്തിന്റെ വ്യാപ്തിയാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതും കണക്കുകളിലെ ഈ വലിയ വർധനവിന് കാരണമാകാമെങ്കിലും കർശനമായ നിയമങ്ങളും കൂടുതൽ പൊതുശ്രദ്ധയും ഉണ്ടായിട്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ ഇത്രയുമധികം വർധിക്കുന്നത്.

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളില്‍ പത്ത് വര്‍ഷത്തിനിടെ  രാജ്യത്ത് നാലിരട്ടി വര്‍ധന; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്
ചോക്ലേറ്റ് കൊടുത്ത് കുട്ടികളെ വിളിക്കും, ഭാര്യ ഇരകളെ മുറിയിലെത്തിക്കും; ഇന്ത്യൻ എപ്സ്റ്റീൻ വീരമണിയുടെ ക്രൂരതയുടെ വിവരങ്ങൾ പുറത്ത്

ഈ കണക്കുകളിലെ വർധനവ് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ സംബന്ധിച്ച് മെച്ചപ്പെട്ട റിപ്പോർട്ടിംഗും വർധിച്ച അവബോധവും ഭാഗികമായി പ്രതിഫലിപ്പിച്ചേക്കാം. എന്നാൽ, കർശനമായ നിയമങ്ങളും കൂടുതൽ പൊതുശ്രദ്ധയും ഉണ്ടായിട്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ ഇപ്പോഴും വലിയ വെല്ലുവിളിയായി തുടരുന്നുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

ഇന്ത്യയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ലൈംഗിക കുറ്റകൃത്യങ്ങളിൽ ഏറ്റവും കൂടുതലുള്ളത് ബലാത്സംഗമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2020 മുതൽ 2024 വരെയുള്ള കാലയളവിൽ 1.83 ലക്ഷം പെൺകുട്ടികൾ ബലാത്സംഗത്തിന് ഇരയായതായി കണക്കുകൾ പറയുന്നു. POCSO നിയമപ്രകാരം രേഖപ്പെടുത്തുന്ന പ്രധാന കുറ്റകൃത്യങ്ങളിൽ ഇരകളുടെ എണ്ണത്തിൽ ഏറ്റവും വലിയ പങ്കും ബലാത്സംഗ കേസുകളാണ്.

നോൺ പെനട്രേറ്റീവ് ലൈംഗീകാതിക്രമമാണ് രണ്ടാമത്തെ വലിയ വിഭാഗമായി കണക്കുകളിലുള്ളത്. അഞ്ച് വർഷത്തിനിടെ 96,505 കുട്ടികളാണ് ഇത്തരം കേസുകളിൽ ഇരകളായത്. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട കേസുകളിൽ 12,807 ഇരകളാണുള്ള്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ നിർമിച്ചെന്ന കേസുകളിൽ 2,924 ഇരകളാണുള്ളത്. മറ്റ് വിഭാഗങ്ങളിലായുള്ള ലൈംഗിക കുറ്റകൃത്യങ്ങളിൽ 3,034 ഇരകളെയും രേഖപ്പെടുത്തിയിട്ടുണ്ട്.

കുട്ടികൾക്കെതിരെ വിവിധ തരത്തിലുള്ള ലൈംഗികാതിക്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും, പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഏറ്റവും വലിയ പങ്ക് ബലാത്സംഗത്തിനാണെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. 2020 മുതൽ 2024 വരെയുള്ള കാലയളവിൽ ഇത്തരത്തിലുള്ള ആകെ കേസുകളിൽ ഏകദേശം മൂന്നിൽ രണ്ടുപേരും ബലാത്സംഗ കേസുകളിലെ ഇരകളാണ്.

ഇരകളുടെ പ്രായമാണ് പരിഗണക്കേണ്ട മറ്റൊരു പ്രധാന കാര്യം. 2020 മുതൽ 2024 വരെയുള്ള കാലയളവിൽ 16 മുതൽ 18 വയസ്സുവരെയുള്ള പെൺകുട്ടികളാണ് ഏറ്റവും കൂടുതൽ ബലാത്സംഗ കേസുകളിൽ ഇരകളായത്. ഇത്തരത്തിൽ 94,503 കേസുകളാണ് രേഖപ്പെടുത്തിയത്. 12 മുതൽ 16 വയസ്സുവരെയുള്ള വിഭാഗത്തിൽ 70,442 ഇരകളുണ്ടായിരുന്നു.

പ്രവണത പുതിയതല്ല

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളുടെ ഇങ്ങനെ എണ്ണം ഇങ്ങനെ ക്രമാതീതമായി വർധിച്ചുവരുമ്പോഴും ഇത്തരം കേസുകളിൽ ശിക്ഷ ലഭിക്കുന്നതിന്റെ നിരക്ക് താരതമ്യേന കുറവാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേസുകളുടെ എണ്ണം ഉയരുന്നതിനൊപ്പം അന്വേഷണം, തെളിവ് ശേഖരണം, വിചാരണ എന്നിവ പൂർത്തിയാക്കുന്നതിലെ കാലതാമസവും നീതിന്യായ സംവിധാനത്തിന് വലിയ വെല്ലുവിളിയായി തുടരുകയാണ്.

അന്വേഷണത്തിലെ വീഴ്ചകൾ, ശാസ്ത്രീയവും ഫലപ്രദവുമായ തെളിവുകളുടെ അഭാവം, സാക്ഷിമൊഴികളിലെ മാറ്റങ്ങൾ തുടങ്ങിയ ഘടകങ്ങൾ പല കേസുകളുടെയും വിചാരണയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കേസുകൾ വർഷങ്ങളോളം നീണ്ടുപോകുന്നത് ഇരകളായ കുട്ടികൾക്കും കുടുംബങ്ങൾക്കും അധിക മാനസിക സമ്മർദം സൃഷ്ടിക്കുന്ന സാഹചര്യവുമുണ്ട്.

പോക്സോ കേസുകളുടെ വേഗത്തിലുള്ള തീർപ്പിനായി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ നിലവിൽ വന്നിട്ടും, അന്വേഷണവും വിചാരണയും പൂർത്തിയാകാൻ എടുക്കുന്ന ദീർഘമായ സമയം കാരണം 80 ശതമാനത്തിലധികം കേസുകൾ ഇപ്പോഴും തീർപ്പാകാതെ കിടക്കുകയാണ്. വിചാരണ വൈകുന്നത് സാക്ഷികൾ മൊഴി മാറ്റുന്നതിനും ഇരകളായ കുട്ടികളും കുടുംബങ്ങളും വിവിധ തരത്തിലുള്ള സമ്മർദങ്ങൾക്ക് വിധേയരാകുന്നതിനും കാരണമാകാം.

അതിനാൽ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നതിനൊപ്പം കേസുകളുടെ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കുകയും ശാസ്ത്രീയ തെളിവ് ശേഖരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും കണക്കുകൾ വ്യക്തമാക്കുന്നു.

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷാനിരക്ക് ഉയർത്തുന്നതിനും ഇരകൾക്ക് സമയബന്ധിതമായി നീതി ഉറപ്പാക്കുന്നതിനും നിയമനടപടികൾക്കൊപ്പം അന്വേഷണ സംവിധാനത്തിലും വിചാരണ നടപടികളിലും കാര്യക്ഷമമായ ഇടപെടലുകൾ അനിവാര്യമാണ്.

Summary

NCRB data reveal that cases of sexual violence against minor girls in India have increased more than threefold over the past decade. The number of girl child rape victims rose from 10,934 in 2015 to 43,675 in 2024. Between 2020 and 2024, 1.83 lakh girls were victims of rape. More than 80 per cent of these cases are still pending.

Madism Digital
madismdigital.com