ലൈംഗികാതിക്രമം, പെല്ലറ്റ് ഗൺ ഉപയോഗം, ബലപ്രയോഗം... ഡൽഹി പ്രതിഷേധങ്ങളിലെ അതിക്രമങ്ങളിൽ അന്വേഷണം

ജൂലൈ 20 ന് പാർലമെന്റിലേക്ക് നടത്തിയ സി.ജെ.പി. മാർച്ചിൽ സുരക്ഷാ ഉദ്യോഗസ്ഥരും പ്രക്ഷോഭകരും തമ്മിൽ അക്രമാസക്തമായ ഏറ്റുമുട്ടലുകൾ നടന്നിരുന്നു
ലൈംഗികാതിക്രമം, പെല്ലറ്റ് ഗൺ ഉപയോഗം, ബലപ്രയോഗം... ഡൽഹി പ്രതിഷേധങ്ങളിലെ അതിക്രമങ്ങളിൽ അന്വേഷണം
Published on: 

ജൂലൈയിൽ നടന്ന ജന്തർമന്തർ പ്രതിഷേധത്തിനിടയിലെ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രിം കോടതി നിയോഗിച്ച ഉന്നതാധികാര അന്വേഷണ സമിതി രണ്ട് ദിവസത്തെ സിറ്റിംഗ് നടത്തും. വാദം കേൾക്കുന്നതിനും തെളിവുകൾ രേഖപ്പെടുത്തുന്നതിനുമായി ഒക്ടോബർ 29, 30 തീയതികളിൽ സിറ്റിംഗ് നടത്തുമെന്നാണ് വിവരം. പെല്ലറ്റ് ഗണ്ണുകളുടെ ഉപയോഗം, വനിതാ പ്രതിഷേധക്കാർക്ക് എതിരെയുള്ള അതിക്രമങ്ങൾ എന്നിവയാണ് സമിതി പ്രധാനമായും അന്വേഷിക്കുന്നത്.

റൗസ് അവന്യൂ ഇൻസ്റ്റിറ്റ്യൂഷണൽ ഏരിയയിലെ ശിക്ഷാ സദനിലുള്ള സമിതിയുടെ ഓഫീസിൽ രാവിലെ 11 മണി മുതൽ നടപടികൾ ആരംഭിക്കുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. അതിക്രമങ്ങൾക്കിരയായവർക്കും പൊതുജനങ്ങൾക്കും ഒക്ടോബർ 29, 30 തീയതികളിൽ രാവിലെ 11.30 നും ഉച്ചയ്ക്കും 3 മണിക്കും ഇടയിൽ പരാതികൾ സമർപ്പിക്കുകയും തെളിവുകൾ ഹാജരാക്കുകയും ചെയ്യാം. സാധുവായ തിരിച്ചറിയൽ രേഖകൾ കൈവശമുണ്ടായിരിക്കണം..

പെല്ലറ്റ് ഗണ്ണുകളുടെ ഉപയോഗം, വനിതാ പ്രതിഷേധക്കാർക്കെതിരെയുള്ള അതിക്രമം, കൂടാതെ ഇരുഭാഗത്തുനിന്നുമുണ്ടായ അമിതമായ ബലപ്രയോഗം, സ്വത്തുക്കൾക്ക് ഉണ്ടായ നാശനഷ്ടങ്ങൾ എന്നിവയും സമിതി പ്രത്യേകമായി പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.

ലൈംഗികാതിക്രമം, പെല്ലറ്റ് ഗൺ ഉപയോഗം, ബലപ്രയോഗം... ഡൽഹി പ്രതിഷേധങ്ങളിലെ അതിക്രമങ്ങളിൽ അന്വേഷണം
ഡല്‍ഹി സമരച്ചൂടില്‍ രൂപപ്പെടുന്ന പുതിയ ജനാധിപത്യ പ്രതീക്ഷകള്‍

അഞ്ചംഗ സമിതിയെ, കോക്ക്രോച്ച് ജനത പാർട്ടി (സി.ജെ.പി.) നയിച്ച പ്രക്ഷോഭത്തിനിടയിൽ വിദ്യാർത്ഥി പ്രതിഷേധക്കാർക്കെതിരെ പൊലീസ് അതിക്രമങ്ങൾ ഉണ്ടായെന്നാരോപിച്ചുള്ള ഹർജികൾ പരിഗണിക്കുമ്പോൾ സുപ്രീം കോടതിയാണ് അഞ്ചംഗ സമിതി രൂപീകരിച്ചത്. വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ആർ. സുഭാഷ് റെഡ്ഡിയാണ് സമിതിയുടെ അധ്യക്ഷൻ. പഞ്ചാബ് - ഹരിയാന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് രവി ശങ്കർ ജാ, ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് ശാലിന്ദർ കൗർ, സി.ബി.ഐ. മുൻ ഡയറക്ടർ റിഷി കുമാർ ശുക്ല, മേഘാലയ മുൻ ഡി.ജി.പി. എൽ.ആർ. ബിഷ്നോയ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

വ്യാപകമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ദുർബലരായ സാക്ഷികൾക്ക് സംരക്ഷണം നൽകുന്നതിനുമായി സമിതി hpec.nic.in എന്ന ഓൺലൈൻ പോർട്ടലും ആരംഭിച്ചിട്ടുണ്ട്. പ്രസ്താവനകളും നിവേദനങ്ങളും അനുബന്ധ തെളിവുകളും അപ്‌ലോഡ് ചെയ്യുന്നതിനായി പോർട്ടലിൽ ലഭ്യമായ മാതൃകകൾ ഉപയോഗിക്കാവുന്നതാണ്.

ദുർബലരായ സാക്ഷികൾക്ക് പൂർണ്ണ സംരക്ഷണം നൽകാനും അവരുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കാനും, അവർ നൽകുന്ന പ്രസ്താവനകളും തെളിവുകളും അതീവ രഹസ്യമായി സൂക്ഷിക്കാനും സുപ്രീം കോടതി എച്ച്.പി.ഇ.സി.ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ജൂലൈ 20ന് പാർലമെന്റിലേക്ക് നടത്തിയ സി.ജെ.പി. മാർച്ചിൽ സുരക്ഷാ ഉദ്യോഗസ്ഥരും പ്രക്ഷോഭകരും തമ്മിൽ അക്രമാസക്തമായ ഏറ്റുമുട്ടലുകൾ നടന്നിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതക പ്രയോഗവും ലാത്തിച്ചാർജും നടത്തി. പെല്ലറ്റ് ഗൺ പ്രയോഗിച്ചതുമൂലം പരിക്കേറ്റ ചില വിദ്യാർത്ഥികളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു.

ലൈംഗികാതിക്രമം, പെല്ലറ്റ് ഗൺ ഉപയോഗം, ബലപ്രയോഗം... ഡൽഹി പ്രതിഷേധങ്ങളിലെ അതിക്രമങ്ങളിൽ അന്വേഷണം
നീതിന്യായ വ്യവസ്ഥ ജനാധിപത്യത്തിന്റെ മനസ്സാക്ഷിയാകുമ്പോൾ

ജൂൺ 20 ന് ജന്തർമന്തറിൽ ആരംഭിക്കുകയും നിരവധി നഗരങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്ത വിദ്യാർത്ഥി പ്രക്ഷോഭം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ ജൂലൈ 25നാണ് പിൻവലിച്ചത്.

Summary

The Supreme Court-appointed high-level inquiry committee investigating the violence during the Jantar Mantar protest in July will hold a two-day hearing on October 29 and 30. The committee will hear submissions and record evidence, focusing primarily on the use of pellet guns and alleged assaults on women protesters.

Madism Digital
madismdigital.com