വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരെ സംസ്ഥാനം മാറ്റുന്നതിന് നിയമ ഭേദഗതി പരിഗണക്കണമെന്ന് കേരളത്തോടെ സുപ്പീം കോടതി. പെരുമ്പാവുര്‍ ജിഷ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അസം സ്വദേശി അമീറുല്‍ ഇസ്ലാമിന്റെ ഹര്‍ജിയിലാണ് സുപ്രിം കോടതിയുടെ പരാമര്‍ശം. കേരളത്തിലെ ജയിലില്‍ നിന്ന് സ്വന്തം സംസ്ഥാനമായ അസമിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് അമീറുള്‍ ഇസ്ലാം സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീം കോടതി കേരളത്തോടെ നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് ദീപങ്കര്‍ ദത്ത, ജസ്റ്റിസ് ഷീല്‍ നാഗു എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നിര്‍ദേശം.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരെ കേരളത്തിലെ ജയിലില്‍ നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റാന്‍ അനുവദിക്കാത്ത 2010-ലെ കേരള ജയില്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് (മാനേജ്‌മെന്റ്) ചട്ടങ്ങള്‍ 1950-ലെ തടവുകാരുടെ കൈമാറ്റ നിയമത്തിന് വിരുദ്ധമാണ്. കേരളത്തിലെ വ്യവസ്ഥകള്‍ പ്രകരാം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരെ ഒരു ജയിലില്‍ നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റാന്‍ അനുവദിക്കുന്നില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
2016-ലെ പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ആണ് അസമില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളിയായ ഇസ്ലാം വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. നിലവില്‍ വധ ശിക്ഷ കാത്തുകഴിയുന്ന അമീറുള്‍ ഇസ്ലാമിനെ സ്വന്തം നാട്ടിലേക്ക് മാറ്റാന്‍ അനുവദിക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. അമീറുല്‍ ഇസ്ലാമിന് വേണ്ടി അഭിഭാഷക റെബേക്ക ജോണ്‍ സുപ്രീം കോടതിയില്‍ ഹാജരായി.
1950-ലെ തടവുകാരുടെ കൈമാറ്റ നിയമത്തിലെ സെക്ഷന്‍ 3 പ്രകാരം അമീറുല്‍ ഇസ്ലാമിന് സംസ്ഥാന മാറ്റത്തിന് അഹര്‍തയുണ്ട്. എന്നാല്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരെ മാറ്റാന്‍ കേരള ജയില്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് (മാനേജ്‌മെന്റ്) ചട്ടങ്ങള്‍ അനുവദിക്കുന്നില്ല. തടവുകാരനെ സ്വീകരിക്കാന്‍ അസം സംസ്ഥാനം തയ്യാറാണ്. അവര്‍ പൂര്‍ണ്ണ സമ്മതം അറിയിച്ചിട്ടില്ലെങ്കിലും കേരളത്തിന് പൂര്‍ണ വിയോജിപ്പുണ്ട്. കേരളം അനുവദിച്ചാല്‍ മാത്രമേ ഞങ്ങള്‍ പരിഗണിക്കൂ എന്നാണ് അസമിന്റെ നിലപാടെന്നും അഭിഭാഷക അറിയിച്ചു.
'വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏതൊരു തടവുകാരനെയോ സംസ്ഥാന തടവുകാരനെയോ സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോ പ്രതിയായ കുറ്റവാളിയുടെ സാന്നിധ്യമോ തെളിവെടുപ്പിനായി സെഷന്‍സ് കോടതിയും ഹൈക്കോടതിയും ആവശ്യപ്പെടുന്നില്ലെങ്കില്‍ സ്ഥലം മാറ്റാന്‍ പാടില്ലെന്നാണ് കേരള ജയില്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് (മാനേജ്‌മെന്റ്) ചട്ടം റൂള്‍ 587 പറയുന്നത്. എന്നാല്‍, വിചാരണ കോടതി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചിട്ടുണ്ടെന്നും, 2024-ല്‍ കേരള ഹൈക്കോടതി ഇത് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജയില്‍ മാറ്റത്തിന് തടസമില്ലെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.
അമീറുല്‍ ഇസ്ലാമിന്റെ കുടുംബം കടുത്ത സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവരാണ്. ഇവര്‍ക്ക് കേരളത്തില്‍ എത്തി പ്രതിയെ കണ്ടെത്താന്‍ കഴിയുന്നില്ല. ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 20, 21 എന്നിവ അനുവദിക്കുന്ന പൗരാവകാശങ്ങളുടെ ലംഘനമാണിതെന്നും ഹര്‍ജിയില്‍ പറയുന്നു.
The Supreme Court has asked Kerala to consider amending its rules to allow the transfer of prisoners sentenced to death from one state to another. The observation came during the hearing of a petition filed by Muhammad Ameerul Islam, the Assam native convicted in the Perumbavoor Jisha murder case. Ameerul Islam has sought transfer from a prison in Kerala to a jail in his home state of Assam. A bench comprising Justices Dipankar Datta and Sheel Nagu directed the Kerala government to file a counter-affidavit in response to his writ petition. The case has raised broader questions about the transfer of death-row prisoners between states and the legal framework governing such transfers.