'ഈച്ചയെ കൊല്ലാൻ ചുറ്റിക ഉപയോഗിക്കരുത്'; സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഗതാഗതം പൂർണ്ണമായി തടയുന്നതിനെതിരെ സുപ്രീം കോടതി

നിയന്ത്രണങ്ങൾ ആനുപാതികമായിരിക്കണമെന്നും പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും സുപ്രീം കോടതി ഓർമ്മിപ്പിച്ചു.
'ഈച്ചയെ കൊല്ലാൻ ചുറ്റിക ഉപയോഗിക്കരുത്'; സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഗതാഗതം പൂർണ്ണമായി തടയുന്നതിനെതിരെ സുപ്രീം കോടതി
Published on: 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നാളെ നടക്കാനിരിക്കുന്ന സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ മെട്രോ, ട്രെയിൻ ഗതാഗതങ്ങൾ പൂർണ്ണമായി നിർത്തിവെക്കുന്നതിനെതിരെ കേന്ദ്ര സർക്കാരിനും ഡൽഹി പൊലീസിനും സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. 'ഒരു ഈച്ചയെ കൊല്ലാൻ ചുറ്റിക ഉപയോഗിക്കുന്ന' രീതിയിലുള്ള നടപടികൾ ഒഴിവാക്കണമെന്ന് കോടതി നിർദ്ദേശിച്ചു.

സാധ്യമായ ക്രമസമധാന പ്രശ്നങ്ങൾ മുന്നിൽക്കണ്ട് ​ഗതാ​ഗതം പൂർണ്ണമായി തടയുന്നതിന് പകരം കൃത്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന്റെ അധ്യക്ഷതയിലുള്ള മൂന്നം​ഗം ബെഞ്ച് നിരീക്ഷിച്ചു. ഡൽഹിയിലെ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടാനുള്ള തീരുമാനം, ന്യൂഡൽഹി, നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനുകളിലേക്കുള്ള ട്രെയിൻ സർവീസുകൾ നിർത്തിവെക്കൽ, ജന്തർ മന്തറിലെ നിരോധനാജ്ഞ എന്നീ മൂന്ന് നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി മുതിർന്ന അഭിഭാഷകർ നൽകിയ പരാതി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

'ഈച്ചയെ കൊല്ലാൻ ചുറ്റിക ഉപയോഗിക്കരുത്'; സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഗതാഗതം പൂർണ്ണമായി തടയുന്നതിനെതിരെ സുപ്രീം കോടതി
സിജെപി മാര്‍ച്ച്; ഡല്‍ഹിലേക്കുള്ള ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി, 10,000 പേര്‍ കരുതല്‍ തടങ്കലില്‍, തലസ്ഥാനം അടിയന്തരാവസ്ഥയ്ക്ക് സമാനം

പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ഗതാഗത നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്നും, ജനങ്ങൾക്ക് അസൗകര്യങ്ങൾ ഉണ്ടാകാത്ത രീതിയിൽ മെട്രോ-ട്രെയിൻ സർവീസുകൾ പ്രവർത്തിക്കാൻ അനുവദിക്കണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.

ഡൽഹി പൊലീസിനും കേന്ദ്രത്തിനും വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയുടെ ഈ നിർദ്ദേശത്തോട് യോജിച്ചു. എന്നാൽ, ശനിയാഴ്ചത്തെ സാഹചര്യം മുൻകൂട്ടി കാണാൻ കഴിയില്ലെന്നും അതിനാൽ സുരക്ഷാ സേനയ്ക്ക് സാഹചര്യത്തിന് അനുസരിച്ച് പ്രവർത്തിക്കാൻ അനുവാദം നൽകണമെന്നും അദ്ദേഹം കോടതിയോട് അഭ്യർത്ഥിച്ചു.

പൂർണ്ണമായ നിരോധനവും നിയന്ത്രണവും തമ്മിൽ വ്യത്യാസമുണ്ടെന്ന് വ്യക്തമാക്കിയ കോടതി, ഗതാഗതം പരമാവധി തടസ്സപ്പെടാതിരിക്കാൻ അധികാരികൾ ശ്രദ്ധിക്കണമെന്നും ട്രാഫിക് ഉപദേശങ്ങൾ കൃത്യമായി ജനങ്ങളെ അറിയിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ ആനുപാതികമായിരിക്കണമെന്നും പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും സുപ്രീം കോടതി ഓർമ്മിപ്പിച്ചു.

Summary

The Supreme Court has advised the Centre and Delhi Police against imposing a complete halt on metro and train services ahead of the CJP protest at Jantar Mantar on October 10. Noting that authorities should not "use a hammer to kill a fly," a bench led by CJI Surya Kant stated that traffic and transport should be regulated rather than entirely prohibited to prevent public hardship. Solicitor General Tushar Mehta agreed to reconsider the blanket ban while asking for operational leeway for security forces based on the ground situation.

Madism Digital
madismdigital.com