ഇന്ത്യൻ ഭരണഘടന നിഷ്കർഷിക്കുന്ന നിയമങ്ങൾ പാലിക്കാൻ സാധിക്കില്ലെങ്കിൽ ഇന്ത്യ വിട്ടു പോകണമെന്ന് സമൂഹ മാധ്യമ ലോകത്തെ അതികായന്മാരായ വാട്സപ്പിനോടും മാതൃസ്ഥാപനമായ മെറ്റയോടും സുപ്രീം കോടതി. ഇന്ത്യൻ പൗരന്മാരുടെ സ്വകാര്യതയും അവകാശങ്ങളും ഹനിക്കുന്ന യാതൊന്നും അനുവദിക്കില്ലെന്നും കോടതി ചൂണ്ടികാണിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.
മെറ്റാ, വാട്‌സാപ്പ് എന്നിവയുടെ സ്വകാര്യത നയവുമായി ബന്ധപ്പെട്ട ഹർജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് രൂക്ഷ വിമർശനം ഉന്നയിച്ചത്. 2021 ലെ വാട്‌സാപ്പ് സ്വകാര്യത നിയമവുമായി ബന്ധപ്പെട്ട കേസിൽ 213.14 കോടി രൂപയുടെ പിഴ കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ വിധിച്ചിരുന്നു. ഈ വിധിയെ ചോദ്യം ചെയ്തുകൊണ്ട് മെറ്റയും, വാട്‌സാപ്പും നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചത്.
വാട്സാപ്പ് ഉപയോഗ്ക്താക്കളുടെ സ്വകാര്യ ഡാറ്റ വിവരങ്ങൾ മെറ്റയുമായി പങ്കിട്ടതിനാണ് കോടതി പിഴ ചുമത്തിയിരുന്നത്. യാതൊരു കാരണവശാലും ഡാറ്റ ഷെയറിങ് അനുവദിക്കില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളുടെ സ്വകാര്യത മുന്‍നിർത്തി 'കളിക്കാൻ' അനുവദിക്കില്ലന്നും കേസിൽ ഫെബ്രുവരി 10ന് ഉത്തരവിറക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
English Summary: The Supreme Court of India warned WhatsApp and its parent company Meta to either comply with Indian laws on citizen privacy or exit the country, stressing that Indians’ constitutional rights cannot be compromised.