ക്രമസമാധാന തകർച്ചയുടെ പഴി എന്റെ മേൽ ചാരേണ്ട; തമിഴ്‌നാടിനെ നശിപ്പിച്ചത് ഡി എം കെ ഭരണമെന്ന് മുഖ്യമന്ത്രി വിജയ്

സ്ത്രീ സുരക്ഷയ്ക്കായി 'സിങ്കപ്പെൺ' പ്രത്യേക ടാസ്‌ക് ഫോഴ്‌സ് അടുത്ത ആഴ്ച്ച നടപ്പിലാക്കും
ക്രമസമാധാന തകർച്ചയുടെ പഴി എന്റെ മേൽ ചാരേണ്ട; തമിഴ്‌നാടിനെ നശിപ്പിച്ചത് ഡി എം കെ ഭരണമെന്ന് മുഖ്യമന്ത്രി വിജയ്
Published on

സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണം മുൻ ഡി.എം.കെ സർക്കാർ തമിഴ്‌നാട്ടിലുടനീളം പടർത്തിവിട്ട ലഹരി സംസ്‌കാരമാണെന്ന് മുഖ്യമന്ത്രി വിജയ്. അധികാരമേറ്റ് ഒരു മാസം തികയും മുൻപേ പുതിയ സർക്കാരിനെതിരെ തിരിഞ്ഞ ഡി.എം.കെക്കും എ.ഐ.എ.ഡി.എം.കെക്കുമെതിരെ കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. തിരുച്ചിറപ്പള്ളി കിഴക്ക് മണ്ഡലത്തിലെ വോട്ടർമാർക്ക് നന്ദി അറിയിക്കാൻ സെന്റ് ജോസഫ് കോളേജിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ സർക്കാർ ഖജനാവ് കാലിയാക്കിയതും ലഹരി മാഫിയയെ വളർത്തിയതും ചൂണ്ടിക്കാണിച്ചും, സ്ത്രീ സുരക്ഷയ്ക്കായി 'സിങ്കപ്പെൺ' പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് പറഞ്ഞു.

മുഖ്യമന്ത്രി വിജയുടെ വാക്കുകൾ

"ഞാൻ രാഷ്ട്രീയം പറയുന്നത് ജനങ്ങളെ പറ്റിക്കാനല്ല, ഭരണമേറ്റ് ആറ് ദിവസം പോലും തികയും മുൻപ് പ്രതിപക്ഷം കൂവിക്കൊണ്ട് ഇറങ്ങിയിരിക്കുകയാണ്. 'ദ്രവിഡിയൻ മോഡൽ' എന്ന് വീമ്പു പറഞ്ഞവർ തമിഴ്‌നാട്ടിലെ ഓരോ തെരുവിലും ലഹരിവസ്തുക്കൾ കൊണ്ടുതള്ളി. മുൻ സർക്കാർ സംസ്ഥാനത്തിന്റെ സാമ്പത്തിക വാതിലുകളെല്ലാം പൂട്ടി ഖജനാവ് കാലിയാക്കിയിട്ടാണ് പോയത്. അത് ശരിയാക്കാൻ എനിക്ക് സമയം വേണം.

പുതിയ സർക്കാർ അധികാരമേറ്റ കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ തമിഴ്‌നാട്ടിൽ 40-ലധികം ഗുരുതരമായ കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ 25 കൊലപാതകങ്ങളും, 19 ലൈംഗിക അതിക്രമങ്ങളും, 12 മദ്യ-ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും ഉൾപ്പെടുന്നു. ലഹരിവസ്തുക്കളുടെ അമിതമായ ഉപയോഗമാണ് ഈ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നതെന്നാണ് വിലയിരുത്തൽ. ഇതാണ് പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കുന്നത്. നിങ്ങൾ എത്ര പഴിചാരിയാലും ജനങ്ങൾക്ക് നൽകിയ വാക്ക് ഈ വിജയ് പാലിക്കും''

ക്രമസമാധാന തകർച്ചയുടെ പഴി എന്റെ മേൽ ചാരേണ്ട; തമിഴ്‌നാടിനെ നശിപ്പിച്ചത് ഡി എം കെ ഭരണമെന്ന് മുഖ്യമന്ത്രി വിജയ്
ജോസഫ് വിജയ് കിങോ, കിങ്ങ് മേക്കറോ...? തമിഴ്‌നാട് ഈസ് വെയ്റ്റിങ്

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി 'സിങ്കപ്പെൺ പ്രത്യേക വിഭാഗം' അടുത്ത ആഴ്ച മുതൽ നിലവിൽ വരും. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ ഉടനടി അറസ്റ്റ് ചെയ്യാനും വേഗത്തിൽ കുറ്റപത്രം സമർപ്പിച്ച് കോടതി മുഖേന കഠിനശിക്ഷ ഉറപ്പാക്കാനും പോലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അധികാരമേറ്റ് ആദ്യ ഒരു മാസത്തിനുള്ളിൽ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുന്നതിനുള്ള പ്രാരംഭ നടപടികൾ പൂർത്തിയാക്കിയതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ് അവകാശപ്പെട്ടു.

English Summary: Tamil Nadu Chief Minister Vijay blamed rising law and order issues in the state on a drug culture allegedly spread during the previous DMK government. He accused the earlier regime of weakening the economy and enabling criminal activities, while defending his administration’s early steps in governance. Vijay also announced a special task force called “Singappen Force” to ensure women’s safety and promised strict action against crimes. He further claimed that several serious crimes have been reported shortly after the new government took office and said reforms and farmer loan relief measures are underway.

Madism Digital
madismdigital.com