ആര് തടസ്സം നിന്നാലും പിന്നോട്ടില്ല 'ഇത് സ്റ്റാലിന്റെ ഉറപ്പ്'; തമിഴ്നാട്ടിലെ 1.31 കോടി സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിൽ 5000 രൂപ

‘കലൈഞ്ജർ മഗളിർ ഉരിമൈ തൊകൈ’ പദ്ധതിയുടെ ഗുണഭോക്താക്കളായ സ്ത്രീകളുടെ അക്കൗണ്ടിലാണ് 5000 രൂപവീതം എത്തിയത്.
ആര് തടസ്സം നിന്നാലും പിന്നോട്ടില്ല 'ഇത് സ്റ്റാലിന്റെ ഉറപ്പ്'; തമിഴ്നാട്ടിലെ 1.31 കോടി സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിൽ 5000 രൂപ
Published on

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്, തമിഴ്നാട്ടിലെ 1.31 കോടി സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 5000 രൂപ വീതം കൈമാറി ഡിഎംകെ സർക്കാർ. ‘കലൈഞ്ജർ മഗളിർ ഉരിമൈ തൊകൈ’ പദ്ധതിയുടെ ഗുണഭോക്താക്കളായ സ്ത്രീകളുടെ അക്കൗണ്ടിലാണ് 5000 രൂപവീതം എത്തിയത്. സമൂഹികമാധ്യമമായ എക്‌സിലൂടെയാണ് സ്റ്റാലിൻ ഈ സുപ്രധാന നീക്കം അറിയിച്ചത്.

ഫെബ്രുവരിയിലെ തുകയ്‌ക്കൊപ്പം മാർച്ച്‌, ഏപ്രിൽ മാസങ്ങളിലെ തുകയും, ഇതിനുപുറമെ വേനൽക്കാല പ്രത്യേക ആനുകൂല്യമായി 2000 രൂപയും കൈമാറി. 2023 സെപ്റ്റംബറിലാണ് സർക്കാർ ഈ പദ്ധതി ആരംഭിച്ചത്. ഡിഎംകെ സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ, ‘കലൈഞ്ജർ മഗളിർ ഉരിമൈ തൊകൈ’ പദ്ധതി പ്രകാരം നൽകുന്ന തുക 1000 ത്തിൽ നിന്ന് 2000 ആക്കി ഉയർത്തുമെന്നും സാമൂഹികമാധ്യമക്കുറിപ്പിൽ എം.കെ. സ്റ്റാലിൻ വ്യക്തമാക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് അടുക്കുന്നത് ചൂണ്ടിക്കാട്ടി, മൂന്നുമാസത്തെ ധനസഹായവിതരണം തടസ്സപ്പെടുത്താൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും സ്റ്റാലിൻ ആരോപിച്ചു. എന്നാൽ, സ്റ്റാലിൻ മുഖ്യമന്ത്രിയായിരിക്കുന്ന ഈ ദ്രവീഡിയൻ മോഡൽ സർക്കാരിന്റെ ധനസഹായം, തമിഴ്‌നാട്ടിലെ സ്ത്രീകൾക്ക് നൽകിയ ഉറപ്പാണെന്നും, ആര് തടസ്സം നിന്നാലും താൻ അതിൽനിന്ന് പിന്മാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എം.കെ. സ്റ്റാലിന്റെ എക്സ് പോസ്റ്റ്

തമിഴ്‌നാട്ടിലെ സ്ത്രീകൾക്ക് സ്റ്റാലിൻ നൽകിയ ഉറപ്പാണ് അവകാശത്തുക. ആര് തടസം സൃഷ്ടിച്ചാലും അതിൽ നിന്ന് ഞാൻ പിന്നോട്ട് പോകില്ല. തിരഞ്ഞെടുപ്പ് കാരണം കാട്ടി മൂന്ന് മാസത്തേക്ക് ഈ തുക മുടക്കാൻ ചിലർ നോക്കുന്നു. എന്നാൽ നമ്മുടെ ദ്രാവിഡ മോഡൽ സർക്കാർ അത് മുൻകൂട്ടി കണ്ടു. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലേക്കുള്ള അഡ്വാൻസ് തുകയായ 3,000 രൂപയും വേനൽക്കാല പ്രത്യേക പാക്കേജായി 2,000 രൂപയും ചേർത്ത്, 1.31 കോടി ഗുണഭോക്താക്കൾക്കും ഇന്ന് രാവിലെ 5,000 രൂപ വീതം ബാങ്ക് അക്കൗണ്ടുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.

തമിഴ് സ്ത്രീകളുടെ പിന്തുണയോടെ അടുത്ത തവണയും ഞങ്ങൾ തന്നെ അധികാരത്തിൽ വരും. 1,000 രൂപ എന്നത് 2,000 രൂപയായി ഉയർത്തി നൽകും. എന്റെ സഹോദരിമാർക്ക് ഈ മുത്തുവേൽ കരുണാനിധി സ്റ്റാലിൻ നൽകുന്ന വാഗ്ദാനമാണിത്. നമ്മൾ ഒന്നായി വിജയിക്കും.

English Summary: Tamil Nadu CM M. K. Stalin announced that ₹5,000 each has been deposited into the bank accounts of 1.31 crore women under the Kalaignar Magalir Urimai Thogai scheme.

Related Stories

No stories found.
Madism Digital
madismdigital.com