ഇന്ത്യയില്‍ ടെലഗ്രാമിന് താത്ക്കാലിക നിയന്ത്രണം; നടപടി നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ

മെസേജ് എഡിറ്റിങ് ഫീച്ചറാണ് താത്ക്കാലികമായി പരിമിതപ്പെടുത്തിയത്
ഇന്ത്യയില്‍ ടെലഗ്രാമിന് താത്ക്കാലിക നിയന്ത്രണം; നടപടി നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ
Published on

ഡല്‍ഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കർശന നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ. രാജ്യത്ത് ജൂൺ 22 വരെ ടെല​ഗ്രാം ആപ്ലിക്കേഷന് താത്ക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. ജൂൺ 21 ന് നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെയാണ് കേന്ദ്ര സർക്കാരിന്റെ അസാധാരണ നീക്കം.

ചോദ്യപേപ്പർ തട്ടിപ്പുകൾ തടയൽ ലക്ഷ്യമിട്ട് ലോകത്ത് ആദ്യമായാണ് ഒരു സോഷ്യൽ മീഡിയ ആപ്ലിക്കേഷന് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ടെലി​ഗ്രാം മെസേജ് എഡിറ്റിങ് ഫീച്ചർ ജൂൺ 30 വരെയാണ് പരിമിതപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി ടെല​ഗ്രാം ചാനലുകളും ബോട്ടുകളും ഇതിനോടകം തന്നെ നീക്കം ചെയ്തിട്ടുണ്ട്. അതേസമയം നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.

Madism Digital
madismdigital.com