'വായുശക്തി 2026'; ഓപ്പറേഷൻ സിന്ദൂറിന് ശേഷം നടക്കുന്ന ആദ്യത്തെ വ്യോമാഭ്യാസ പ്രകടനത്തിന് ഒരുങ്ങി ഇന്ത്യ

77 യുദ്ധവിമാനങ്ങളും, 43 ഹെലികോപ്റ്ററുകളും, എട്ട് മിലിട്ടറി കാർഗോ വിമാനങ്ങളുമാണ് ഈ വൻ സൈനികാഭ്യാസത്തിൽ അണിനിരത്തുന്നത്.
'വായുശക്തി 2026'; ഓപ്പറേഷൻ സിന്ദൂറിന് ശേഷം നടക്കുന്ന ആദ്യത്തെ വ്യോമാഭ്യാസ പ്രകടനത്തിന് ഒരുങ്ങി ഇന്ത്യ
Published on

വ്യോമസേനയുടെ കരുത്ത് വിളിച്ചോതുന്ന 'വായുശക്തി 2026' അഭ്യാസപ്രകടനം ഈ മാസം 27ന് രാജസ്ഥാനിലെ പൊഖ്റാനിൽ നടക്കും. ഓപ്പറേഷൻ സിന്ദൂറിന് ശേഷം നടക്കുന്ന ആദ്യത്തെ വ്യോമാഭ്യാസ പ്രകടനമായിരിക്കുമിത്. 77 യുദ്ധവിമാനങ്ങളും, 43 ഹെലികോപ്റ്ററുകളും, എട്ട് മിലിട്ടറി കാർഗോ വിമാനങ്ങളുമാണ് ഈ വൻ സൈനികാഭ്യാസത്തിൽ അണിനിരത്തുന്നത്. ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താനെ വിറപ്പിച്ച റഫാൽ വിമാനങ്ങളും, തേജസ് യുദ്ധവിമാനങ്ങളും, യുഎസിൽ നിന്ന് ഇന്ത്യ കരസ്ഥമാക്കിയ അപ്പാച്ചെ അറ്റാക്ക് ഹെലികോപ്റ്ററും, ചിനൂക്ക് ഹെലികോപ്റ്ററുകളും അഭ്യാസത്തിൽ പങ്കെടുക്കും.

വ്യോമസേനയുടെ ആക്രമണ മികവും, കൃത്യതയാർന്ന ലക്ഷ്യഭേദനവും, നേരിട്ട് ബോധ്യപ്പെടുത്തുന്ന രീതിയിലാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ഓപ്പറേഷന്റെ ഭാഗമായി നിശ്ചയിച്ചിട്ടുള്ള ലക്ഷ്യസ്ഥാനങ്ങൾ കൃത്യമായി കണ്ടെത്തി അവയിലേക്ക് യുദ്ധവിമാനങ്ങൾ ആയുധങ്ങൾ വർഷിക്കും. ശത്രുപാളയത്തെ എത്രത്തോളം വിറപ്പിക്കാൻ സാധിക്കുമെന്നത് ഈ ഓപ്പറേഷനിലൂടെ കാണാൻ സാധിക്കുന്നതാണ്. ഹെലികോപ്റ്ററുകളും വിമാനങ്ങളും സംയുക്തമായി നടത്തുന്ന ഈ നീക്കം, കൃത്യമായ ലക്ഷ്യഭേദനത്തിനാണ് മുൻഗണന നൽകുന്നത്.

277 ആയുധങ്ങളാണ് അഭ്യാസത്തിനായി ഉപയോഗിക്കുന്നത്. 12,000 കിലോഗ്രാം സ്‌ഫോടകവസ്തുക്കൾ ഇതിനായി വിനിയോഗിക്കും. ഭാവിയിൽ യുദ്ധങ്ങളുണ്ടായാൽ അതിൽ വിജയിക്കാനുള്ള വ്യോമസേനയുടെ കഴിവ്, വ്യോമമേധാവിത്വം ഉറപ്പാക്കൽ, പ്രതിരോധ ശേഷി തുടങ്ങിയവയും ഈ ശക്തി പ്രകടനത്തിലുണ്ടാവും. ശത്രുതാവളങ്ങൾ തകർക്കുന്നത് മുതൽ, രക്ഷാപ്രവർത്തനം വരെ, ഈ അഭ്യാസപ്രകടനത്തിന്റെ ഭാഗമാകും.

English Summary: India is preparing for “Vayu Shakti 2026,” a major Indian Air Force exercise showcasing aerial combat strength, precision strikes, and joint operations after Operation Sindoor.

Related Stories

No stories found.
Madism Digital
madismdigital.com