തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ടിവികെ അധ്യക്ഷൻ വിജയ് തോല്‍ക്കുമെന്ന പ്രചാരണങ്ങളിൽ മനംനൊന്ത യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. കൃഷ്ണഗിരി സ്വദേശിയായ മഹേന്ദ്രനെന്ന യുവാവാണ് കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. വിജയ്‌യുടെ കടുത്ത ആരാധകനാണ് മഹേന്ദ്രൻ. നിലവിൽ കൃഷ്ണഗിരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിൽ തുടരുകയാണ് മഹേന്ദ്രന്‍. കഴിഞ്ഞ ദിവസം പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങളിലെ ഡിഎംകെയുടെ മുന്നേറ്റവും വിജയ്‌യുടെ തോൽവി പ്രഖ്യാപനവും മൂലം മഹേന്ദ്രന്‍ കടുത്ത മാനസിക സംഘർഷങ്ങളിലായിരുന്നവെന്നാണ് കുടുംബത്തിന്റെ പ്രതികരണം.
എന്നാൽ, എക്സിറ്റ് പോൾ ഫലത്തെ നിഷ്പ്രഭമാകുന്നതാണ് നിലവിൽ പുറത്തു വരുന്ന വിജയ്‌യുടെ ഭൂരിപക്ഷം. അടുത്ത തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയാകുമെന്ന ടിവികെ വിശ്വാസം വർധിച്ചിരിക്കുകയാണ്.108ലധികം സീറ്റുകളിൽ ടിവികെ മുന്നേറുകയാണ്. കേവല ഭൂരിപക്ഷത്തിനാവശ്യമായ 118 എന്ന മാജിക് നമ്പറിലേക്ക് ടിവികെ എത്തുമോയെന്നതാണ് രാഷ്ട്രീയ നിരീക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)
English Summary: A fan of Vijay attempted suicide in Krishnagiri after being distressed by reports predicting his electoral defeat. The individual is under intensive care, while later trends show Tamilaga Vettri Kazhagam gaining strong leads in Tamil Nadu elections.