തമിഴകത്ത് വിജയ് യുഗം, ഇനി റിയല്‍ ജനനായകൻ

ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ്.
തമിഴകത്ത് വിജയ് യുഗം, ഇനി റിയല്‍ ജനനായകൻ
Published on

അഞ്ച് ദിനരാത്രങ്ങള്‍ പിന്നിട്ട രാഷ്ട്രീയ അനിശ്ചിത്വങ്ങള്‍ക്ക് അറുതി. തമിഴ് നാടിന്റെ ഒമ്പതാമത് മുഖ്യമന്ത്രിയായി വെള്ളിത്തിരയുടെ സൂപ്പര്‍ താരം ജോസഫ് വിജയ് ഇന്ന് അധികാരമേറ്റു. 234 അംഗ നിയമസഭയില്‍ 107 അംഗങ്ങളുള്ള വിജയ് യുടെ ടിവികെ കോണ്‍ഗ്രസ്, സിപിഐ, സിപിഎം, വിസികെ, മുസ്ലീം ലീഗ് പാര്‍ട്ടികളുടെ പിന്തുണയോടെയാണ് അധികാരത്തിലെത്തുന്നത്. രാവിലെ 10നായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. വിജയ്ക്ക് ഒപ്പം ഒമ്പത് മന്ത്രിമാരും ചുമതലയേല്‍ക്കും.

തമിഴകത്ത് വിജയ് യുഗം, ഇനി റിയല്‍ ജനനായകൻ
കെ.സിയുടെ 'ഹാൻഡ്' പിടിച്ച് ഹൈക്കമാൻഡ്; ഇന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കില്ല, അന്തിമ തീരുമാനം രാഹുലും ഖർ​ഗെയും പ്രഖ്യാപിക്കും

ടി.വി.കെ നേതാക്കളായ കെ.എ. സെങ്കാട്ടയന്‍, പുസി ആനന്ദ്, അരുള്‍ രാജ്, ആധവ് അര്‍ജുന, സി.ടി.ആര്‍ നിര്‍മല്‍കുമാര്‍, രാജ്‌മോഹന്‍ തുടങ്ങിയവര്‍ മന്ത്രിയാവും. മന്ത്രിസഭയില്‍ കോണ്‍ഗ്രസിനും പ്രാതിനിധ്യം ഉണ്ടാകും. 1967നുശേഷം ആദ്യമായാണ് കോണ്‍ഗ്രസ് തമിഴ്‌നാട്ടില്‍ മന്ത്രിസഭയുടെ ഭാഗമാകുന്നത്.

തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദവുമായി അഞ്ച് തവണയാണ് തമിഴ്‌നാട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കണ്ടത്. എന്നാല്‍ മതിയായ പിന്തുണ ഉറപ്പിക്കാന്‍ ആവശ്യപ്പെട്ട് നാല് തവണയും മടക്കുകയായിരുന്നു. കേവല ഭൂരിപക്ഷം തികക്കാന്‍ ആവശ്യമായ 117ഉം കഴിഞ്ഞ് 120 അംഗങ്ങളുടെ പിന്തുണ തമിഴക വെട്രി കഴകം (ടി.വി.കെ) നേടിയതോടെ, ഗത്യന്തരമില്ലാതെയെന്നോണമാണ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ വിജയിയെ മന്ത്രിസഭാ രൂപവത്കരണത്തിന് ക്ഷണിച്ചത്.

തമിഴകത്ത് വിജയ് യുഗം, ഇനി റിയല്‍ ജനനായകൻ
'വിജയത്തിന്റെ മാത്രമല്ല പരാജയത്തിന്റെ ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയ്യാർ'; പിണറായി പ്രതിപക്ഷ നേതാവാകും

വിജയ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതോടെ 59 വര്‍ഷത്തിനുശേഷം തമിഴ്‌നാട്ടില്‍ ദ്രാവിഡ കക്ഷിയുടെ നേതൃത്വത്തിലല്ലാത്ത ഒരു സര്‍ക്കാര്‍ അധികാരമേറുന്നു എന്ന പ്രത്യേകതയുമുണ്ട്.

ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും.

Summary

English Summery: Vijay is set to take oath as the Chief Minister of Tamil Nadu today, bringing an end to days of political uncertainty following the Assembly election results announced on Monday. The swearing-in marks a major political milestone for the founder of Tamilaga Vettri Kazhagam as the party prepares to form the new government in the state.

Madism Digital
madismdigital.com