ELECTION RESULT LIVE: തമിഴ്നാട്ടിൽ ടിവികെ തരംഗം, ഡിഎംകെയ്ക്ക് തിരിച്ചടി! ബംഗാളിലും അസമിലും പുതുച്ചേരിയിലും എൻഡിഎ

തൃണമൂൽ കോൺ​ഗ്രസ്-ബിജെപി-സിപിഐഎം-കോൺ​ഗ്രസ് എന്നിവർ പരസ്പരം ഏറ്റുമുട്ടിയ പശ്ചിമബം​ഗാളിലാണ് ഏറ്റവും ആകാംഷ
ELECTION RESULT LIVE: തമിഴ്നാട്ടിൽ ടിവികെ തരംഗം, ഡിഎംകെയ്ക്ക് തിരിച്ചടി! ബംഗാളിലും അസമിലും പുതുച്ചേരിയിലും എൻഡിഎ

രാജ്യം ഉറ്റുനോക്കുന്ന നിർണായക നിയമസഭാ തിര‍ഞ്ഞെടുപ്പുകളുടെ ഫലം അൽപ്പസമയത്തിനുള്ളിൽ. കേരളം, പശ്ചിമബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ ഫലസൂചനകളാണ് അൽപ്പസമയത്തിനുള്ളിൽ ലഭ്യമാവുക. തൃണമൂൽ കോൺ​ഗ്രസ്-ബിജെപി-സിപിഐഎം-കോൺ​ഗ്രസ് എന്നിവർ പരസ്പരം ഏറ്റുമുട്ടിയ പശ്ചിമബം​ഗാളിലാണ് ഏറ്റവും ആകാംഷ. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി ബം​ഗാളിൽ വലിയ ആത്മവിശ്വാസത്തിലാണ്. എക്സിറ്റ് പോൾ പ്രവചനങ്ങളും ബിജെപി ക്യാംപിന് ആശ്വാസമാണ്. പഴയപ്രതാപകാലത്തേക്ക് തിരികെ വരാനുള്ള ശ്രമത്തിലാണ് സംസ്ഥാനത്ത് സിപിഐഎം, യുവനിരയെ പുറത്തിറക്കി കമ്യൂണിസ്റ്റ് കാലഘട്ടം തിരികെ പിടിക്കാനാണ് പാർട്ടിയുടെ ശ്രമം. കോൺ​ഗ്രസും ഇത്തവണ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്.

തമിഴ്നാട്ടിൽ ഇത്തവണ പതിവിന് വിപരീതമായി നടൻ വിജയ് നയിക്കുന്ന ടിവികെ എന്ത് മാറ്റങ്ങളുണ്ടാക്കുമെന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്. ഡിഎംകെ നേതൃത്വത്തിലുള്ള സെക്യുലർ പ്രോഗ്രസീവ് സഖ്യം ഭരണം നിലനിർത്തുമെന്നാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. അതേസമയം എഐഎഡിഎംകെ-ബിജെപി സഖ്യം വലിയ നേട്ടമുണ്ടാക്കില്ലെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നുണ്ട്. 234 നിയമസഭാ മണ്ഡലങ്ങളിലായി 4654 സ്ഥാനാർത്ഥികളാണ് മത്സരരം​ഗത്തുള്ളത്. അസമിൽ ഇത്തവണയും ബിജെപി നേതൃത്വത്തിലുള്ള നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് സഖ്യം അധികാരത്തിലേറുമെന്നാണ് പ്രവചനം. കോൺഗ്രസ്, സിപിഐഎം റായിജോർ ദൾ, അസം ജാതീയ പരിഷത്ത്, സിപിഐ(എംഎൽ) ലിബറേഷൻ, ഓൾപാർട്ടി ഹിൽ ലീഡേഴ്‌സ് കോൺഫറൻസ് എന്നിവർ ഉൾപ്പെടുന്ന കോൺഗ്രസ് നേതൃത്വത്തിലുള്ള അസം സോൻമിലിറ്റോ മോർച്ച വലിയ നേട്ടമുണ്ടാക്കില്ലെന്നും പ്രവചനങ്ങൾ വ്യക്തമാക്കുന്നു. ഓൾ ഇന്ത്യ എൻ ആർ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യവും കോൺഗ്രസ് നേതൃത്വത്തിലുള്ള സെക്യുലർ പ്രോഗ്രസീവ് സഖ്യവും തമ്മിലാണ് പുതുച്ചേരിയിലെ പോരാട്ടം. എൻഡിഎ സഖ്യം അധികാരം നിലനിർത്തുമെന്നാണ് എക്സിറ്റ് പോൾ ട്രെൻഡ്.

English Summary: Live counting updates from West Bengal and Tamil Nadu elections show early trends, party leads, and key constituency results as counting progresses.

പോസ്റ്റൽ വോട്ടിൽ ബംഗാളിൽ തൃണമൂൽ കോൺഗ്രസും അസമിൽ ബിജെപിക്കും ആദ്യ ലീഡ്. തമിഴ്നാട്ടിൽ‍ ഡിഎംകെ മുന്നിൽ. പുതുച്ചേരിയിൽ എൻആർസി സഖ്യവും ലീഡ് ചെയ്യുന്നു.

ആദ്യ ഘട്ടത്തിലെ വോട്ടെണ്ണൽ നടക്കുമ്പോൾ പെരമ്പൂർ മണ്ഡലത്തിൽ നടനും ടിവികെ നേതാവുമായ വിജയ് മുന്നിൽ.

ബംഗാളിൽ ബിജെപിയുടെ സുവേന്ദു അധികാരി മുന്നിൽ.

ബംഗാളിൽ ബിജെപിയും തൃണമൂലും പരസ്പ്പരം വിട്ടുകൊടുക്കാത്ത പോരാട്ടമാണ് നടക്കുന്നത്. തമിഴ്നാട്ടിൽ വിജയ് ഒരു മണ്ഡലത്തിൽ ലീഡ് ചെയ്യുന്നു. രണ്ടാം മണ്ഡലത്തിൽ വിജയ് പിന്നിലാണ്.

മമത 5,300 വോട്ടുകൾക്ക് മുന്നിൽ

പതിമൂന്നാം റൗണ്ട് വോട്ടെണ്ണലിൽ ഭബാനിപൂർ നിയോജകമണ്ഡലത്തിൽ നിന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി 5349 വോട്ടുകൾക്ക് മുന്നിൽ.

മൈലാപ്പൂരിൽ വിജയിച്ച് ടിവികെ

മൈലാപ്പൂർ സീറ്റിൽ ടി.വി.കെ.യുടെ വെങ്കിട്ടരാമൻ പി. വിജയിച്ചു.

ബംഗാളിൽ ബിജെപി മുന്നേറ്റം

ഡാർജിലിംഗ് മണ്ഡലത്തിൽ 17 റൗണ്ടുകൾക്കുശേഷം 6,057 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ നോമാൻ റായ് വിജയിച്ചു. ഡാർജിലിംഗിനൊപ്പം കലിംപോങ്ങും ബിജെപി സ്വന്തമാക്കി. മേദിനിപൂർ മണ്ഡലത്തിൽ 21 റൗണ്ടുകൾക്കുശേഷം 38,747 വോട്ടുകൾക്ക് ശങ്കർ കുമാർ ഗുച്ചൈത് വിജയിച്ചു. ആകെ 1,33,041 വോട്ടുകളാണ് നേടിയത്. ബംഗാളിലെ പ്രധാന രാഷ്ട്രീയ കേന്ദ്രങ്ങളിലൊന്നാണ് മേദിനിപൂർ.

ടിവികെയുടെ വി എസ് ബാബു മുന്നിൽ

നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കൊളത്തൂർ മണ്ഡലത്തിൽ ടിവികെയുടെ വി എസ് ബാബു മുന്നിൽ. 68419 വോട്ടുകളോടെ ആണ് മുന്നിട്ട് നിൽക്കുന്നത്.

തഞ്ചാവൂർ മണ്ഡലത്തിൽ ടിവികെ സ്ഥാനാർത്ഥിയായ വിജയ് ശരവണന് വിജയം

നടൻ വിജയ് നയിക്കുന്ന ടിവികെയുടെ തഞ്ചാവൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥി ശരവണൻ 87,705 വോട്ടുകൾ നേടി 16,955 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയം നേടി

ചെപ്പോക്ക്–തിരുവല്ലിക്കേനി മണ്ഡലത്തിൽ ഉദയനിധി ലീഡിൽ തുടരുന്നു

ചെപ്പോക്ക്-തിരുവല്ലിക്കേനി മണ്ഡലത്തിൽ ഉദയനിധി സ്റ്റാലിൻ 4,103 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷൻ 

തമിഴ്നാട് മേലൂർ മണ്ഡലത്തിൽ കോൺഗ്രസിന് വിജയം

മേലൂർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി പി. വിശ്വനാഥൻ 60,080 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയം നേടി. ടിവികെ സ്ഥാനാർത്ഥി എ. മധുരവീരൻ 2,724 വോട്ടുകൾക്ക് പരാജയപ്പെട്ടു.

പത്താം റൗണ്ടിൽ ലീഡ് കുറഞ്ഞ് മമത ബാനർജി

20 റൗണ്ടുകളിൽ 10 എണ്ണത്തിന് ശേഷം മമത ബാനർജി സുവേന്ദു അധികാരിയെക്കാൾ 12,131 വോട്ടുകൾക്ക് മുന്നിൽ. 41,138 ൽ നിന്ന് 29,007 ആയി. അതേസമയം അവസാന മൂന്ന് റൗണ്ടുകളിലെ ട്രെൻഡ് ഒരു ദിശയിലേക്കാണ് നീങ്ങുന്നത്.

അസമിൽ ആദ്യ സീറ്റ് നേടി ബിജെപി

അസമിലെ ധേമാജി മണ്ഡലത്തിൽ ബിജെപി വിജയം നേടി. റനോജ് പെഗു 32,229 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

പുതുച്ചേരി മുതിയാൽപേട്ട് മണ്ഡലത്തിൽ എ.ഐ.എൻ.ആർ.സി സ്ഥാനാർത്ഥിയായ വൈയാപുരി മണികണ്ഠൻ വിജയിച്ചു

2026ലെ പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിൽ മുതിയാൽപേട്ട് മണ്ഡലത്തിൽ അഖിലേന്ത്യ എൻ.ആർ. കോൺഗ്രസ് സ്ഥാനാർത്ഥി വൈയാപുരി മണികണ്ഠന് വിജയം. ഈരം ജി. രാജേന്ദ്രനെ 952 വോട്ടുകൾക്ക് തോൽപ്പിച്ചാണ് വിജയം നേടിയത്.

അസമിൽ ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ടിന് ആദ്യ സീറ്റ്

ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ടിന്റെ ചരൺ ബോറോ പാർട്ടി ആദ്യ സീറ്റായ മസ്ബത്ത്, 55,546 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എത്തി

പശ്ചിമ ബംഗാളിൽ മുന്നിട്ട് ബിജെപി

ബിജെപി- 189

തൃണമൂൽ കോൺഗ്രസ്- 95

എജെയുപി- 2

എഐഎസ്എഫ്-2

സിപിഐ(എം)- 1

ബിജെപി 173 സീറ്റുകൾക്ക് മുന്നിൽ

കൊൽക്കത്തയിലെ ബിജെപി ഓഫീസിന് പുറത്ത് ആഘോഷങ്ങൾ. ഇസിഐ ട്രെൻഡ് പ്രകാരം, ബിജെപി 173 സീറ്റുകളിൽ ലീഡ്.

ബംഗാളിൽ ബിജെപിയുടെ ലീഡ് ട്രെൻഡ് മാത്രം

ബംഗാളിലെ തിരഞ്ഞെടുപ്പ് ഫലം അന്തിമമല്ലെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര. വോട്ടുകൾ ഇനിയും എണ്ണാൻ ഉണ്ടെന്നും, ബിജെപിയുടെ ലീഡ് ട്രെൻഡ് മാത്രം ആണെന്നും പവൻ രേഖ പറഞ്ഞു.

സ്റ്റാലിൻ പിന്നിൽ

കൊളത്തൂർ മണ്ഡലത്തിൽ അടിപതറി സ്റ്റാലിൻ. ഡി.എം.കെയുടെ ദീർഘകാല ശക്തികേന്ദ്രമായ കൊളത്തൂരിൽ സ്റ്റാലിൻ പിന്നിൽ.

ഗൗരവ് ഗൊഗോയ് ജോർഹട്ടിൽ പിന്നിൽ

ഹിതേന്ദ്ര നാഥ് ഗോസ്വാമിയേക്കാൾ 9,285 വോട്ടുകൾക്ക് പിന്നിലായി അസം കോൺഗ്രസ് പ്രസിഡന്റ് ഗൗരവ് ഗൊഗോയ്

പുതുച്ചേരിയിൽ 9 സീറ്റുകളിൽ ലീഡ് ചെയ്ത് എ.ഐ.എൻ.ആർ.സി

പുതുച്ചേരിയിൽ 9 സീറ്റുകളിൽ ലീഡ് നേടി എ.ഐ.എൻ.ആർ.സി. വില്ലിയനൂരിൽ ബി. രവികുമാർ 453 വോട്ടുകൾക്ക് മുന്നിൽ.

രത്ന ദേബനാഥ് 2763 വോട്ടിന് ലീഡ്

പനിഹട്ട് മണ്ഡലത്തിൽ 2763 വോട്ട് നേടി ബിജെപി സ്ഥാനാർഥി രത്ന ദേബനാഥ്

110 സീറ്റുകളിൽ മുന്നേറി ടിവികെ

110 സീറ്റുകളിൽ ലീഡ് നേടി ടിവികെ. എഐഎഡിഎംകെ 71 സീറ്റ്, ഡിഎംകെ 52 സീറ്റുകളിൽ മൂന്നാം സ്ഥാനത്ത്.

104 സീറ്റുകളിൽ ലീഡ് നേടി ടിവികെ

തമിഴ്നാട്ടിൽ 234 സീറ്റുകളിൽ 104 സീറ്റുകളിലും ലീഡ് നേടി ടിവികെ

ബംഗാളിൽ 134 സീറ്റുകൾ പിന്നിട്ട് ബിജെപി

തൃണമൂൽ കോൺഗ്രസിനെ പിന്നിലാക്കി ബിജെപി മുന്നേറ്റം ശക്തമാക്കുന്നു. 134 സീറ്റുകളിൽ ലീഡ് നേടിയ പാർട്ടി, ഇതുവരെ നേടിയ മികച്ച നിയമസഭാ പ്രകടനത്തെ മറികടക്കുന്ന നിലയിലേക്കാണ് നീങ്ങുന്നത്.

തമിഴ്‌നാട്ടിൽ ഒരു സീറ്റിൽ ലീഡ് നേടി ബിജെപി

തമിഴ്നാട്ടിൽ ബിജെപിക്ക് ലീഡ് ലഭിച്ചിരിക്കുന്നത് ഉദഗമണ്ഡലം മണ്ഡലത്തിൽ മത്സരിക്കുന്ന ഭോജരാജന് മാത്രമാണ്. കോയമ്പത്തൂർ നോർത്തിൽ വനതി ശ്രീനിവാസനും മൈലാപ്പൂരിൽ തമിഴിസൈ സുന്ദരരാജനും ലീഡിൽ നിന്ന് പിന്നിലാണ്.

100 സീറ്റ് മറികടന്ന് ബിജെപി

ബംഗാളിൽ 178 സീറ്റുകളിൽ ബിജെപി 109 സീറ്റുകൾ നേടി സെഞ്ച്വറി അടിച്ചിരിക്കുകയാണ്

101 സീറ്റ് ലീഡിൽ ടിവികെ

തമിഴ്നാട്ടിൽ 101 സീറ്റ് കടന്ന് ടിവികെ

ടിവികെ- 101

എഡിഎംകെ-67

ഡിഎംകെ-37

പിഎംകെ-7

ഐഎൻസി-3

പുതുച്ചേരിയിൽ വിജയിച്ച് മുഖ്യമന്ത്രി എൻ.രംഗസ്വാമി

പുതുച്ചേരിയിൽ മുഖ്യമന്ത്രി എൻ.രംഗസ്വാമി വിജയിച്ചു. തട്ടാൻചാവടി മണ്ഡലത്തിൽ കോൺഗ്രസിന്റെ വി.വൈത്തിലിംഗത്തിന് പരാജയം.

സുവേന്ദു അധികാരി പിന്നിൽ

ഭബാനിപൂരിൽ മമത ബാനർജിയെക്കാൾ പിന്നിലായി ബിജെപി നേതാവ് സുവേന്ദു അധികാരി.

ഭബാനിപൂരിൽ മുന്നേറി മമത ബാനർജി

1,996 വോട്ടുകളായി ഭബാനിപൂരിൽ മുന്നേറി മമത ബാനർജി.

ഹിംഗൽഗഞ്ചിൽ രേഖ പത്ര മുന്നിൽ

നോർത്ത് 24 പർഗാനാസിലെ ഹിംഗൽഗഞ്ചിൽ ബിജെപി സ്ഥാനാർത്ഥി രേഖ പത്ര മുന്നിൽ

100 കടന്ന് ടിവികെ

തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തിരിച്ചടി, 100 സീറ്റിൽ ലീഡ് ചെയ്ത്

ടിവികെ

പശ്ചിമ ബംഗാളിൽ 18 സീറ്റുകളിൽ ലീഡ് നേടി ബിജെപി

വടക്കൻ ബംഗാൾ, ജംഗിൾ മഹൽ, വ്യാവസായിക മേഖല എന്നിവിടങ്ങളിലായി 18 സീറ്റുകളിൽ ബിജെപി മുന്നിൽ.

സ്വന്തം മണ്ഡലത്തിൽ ലീഡ്  ചെയ്ത് മമത

ഭബാനിപൂർ മണ്ഡലത്തിലെ ആദ്യ ലീഡിനെ മറികടക്കാനുള്ള ശ്രമത്തിനിടെ മുഖ്യമന്ത്രി മമത ബാനർജി ഇപ്പോൾ സ്വന്തം മണ്ഡലത്തിൽ ലീഡ് ചെയ്യുകയാണ്.

87 ഇടത്ത് ടിവികെ ലീഡ്

പോസ്റ്റൽ വോട്ടുകൾ എണ്ണിതുടരുമ്പോൾ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെ 31 സിറ്റിംഗ് മന്ത്രിമാർ ലീഡിൽ നിന്ന് പിന്നോട്ട്.

ടിവികെ : 87

അണ്ണാഡിഎംകെ : 66

ഡിഎംകെ : 50

ഡിഎംകെ മൂന്നാം സ്ഥാനത്ത്

ടിവികെ: 67

എഐഎഡിഎംകെ: 66

ഡിഎംകെ: 62

മറ്റുള്ളവ: 1

ടിവികെ 67 സീറ്റുകളിൽ മുന്നിൽ

തമിഴ്നാട്ടിൽ ടിവികെ മുന്നിൽ.

ടിവികെയ്ക്ക് 67

ഡിഎംകെയ്ക്ക് 58

എഐഎഡിഎംകെയ്ക്ക് 54

ബിജെപി മൂന്ന് സീറ്റുകളിൽ ലീഡ് ചെയുന്നു.

ആദ്യ ഘട്ട ലീഡ് കണക്കുകൾ പ്രകാരം അഞ്ച് സീറ്റുകളിൽ ബിജെപി മൂന്ന് മണ്ഡലങ്ങളിൽ മുന്നിലാണ്. അസൻസോൾ ദക്ഷിണ്‍, മോണ്ടേശ്വർ, ജാർഗ്രാം എന്നിവിടങ്ങളിലാണ് മുന്നേറ്റം. കലിംപോങ്ങിൽ ബിജെപി കൂട്ടുകക്ഷി മുന്നിലാണ്. തൃണമൂൽ കോൺഗ്രസിന് ദേഗംഗയിലാണ് ഏക ലീഡ്.

തമിഴ്നാട്ടിൽ 34 സീറ്റുകളിൽ ടിവികെ മുന്നിൽ

ഇതുവരെയുള്ള കണക്കുകൾ പ്രകാരം ഡിഎംകെ 62 സീറ്റുകളിലും എഐഎഡിഎംകെ 26 സീറ്റുകളിലും ലീഡ് ചെയ്യുന്നു, അതേസമയം ടിവികെ 34 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്.

ബംഗാളിൽ ബിജെപി മുന്നിൽ

ബംഗാളിൽ ബിജെപി കേവലഭൂരിപക്ഷത്തിന് മുന്നിട്ട് നിൽക്കുകയാണ്.

പെരുമ്പൂർ സീറ്റിൽ വിജയ് മുന്നിൽ

ലഭ്യമായ കണക്കുകൾ പ്രകാരം തമിഴ്നാട്ടിൽ, പെരമ്പൂരിൽ വിജയ് മുന്നിൽ. അതേസമയം ട്രിച്ചി ഈസ്റ്റ് സീറ്റിൽ വിജയ് പിന്നിലാണ്

പശ്ചിമ ബംഗാളിൽ ആദ്യ ലീഡിൽ 100 സീറ്റ് കടന്ന് ബിജെപി

റാഷ്‌ബെഹാരിയിൽ സ്വപൻ ദാസ് ഗുപ്ത ലീഡ് ചെയ്യുന്നു

അസമിൽ ബിജെപി 59 സീറ്റുകളിൽ മുന്നിൽ

25 സീറ്റിൽ വിജയ് മുന്നിൽ

തിരുവല്ലക്കേനിയിൽ ഉദയനിധി സ്റ്റാലിൻ പിന്നിൽ

തമിഴ്നാട്ടിൽ ഒരു സീറ്റിൽ അണ്ണാഡിഎംകെ മുന്നിൽ

തമിഴ്നാട്ടിൽ തപാൽ വോട്ടുകളിൽ ഡിഎംകെ മുന്നിൽ

ഭബാനിപൂരിൽ മമത ബാനർജി പിന്നിൽ

Madism Digital
madismdigital.com