ഹോർമുസ് പ്രതിസന്ധിയിൽ കെടുമോ ഇന്ത്യൻ അടുപ്പുകൾ? 30 ദിവസത്തെ എൽപിജി കരുതൽ ഒരുക്കാൻ എണ്ണക്കമ്പനികൾക്ക് നിർദേശം, കേന്ദ്രം ലക്ഷ്യമിടുന്നതെന്ത്?

പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഇന്ധന പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ നിർദേശം
ഹോർമുസ് പ്രതിസന്ധിയിൽ കെടുമോ ഇന്ത്യൻ അടുപ്പുകൾ?
30 ദിവസത്തെ എൽപിജി കരുതൽ ഒരുക്കാൻ എണ്ണക്കമ്പനികൾക്ക് നിർദേശം, കേന്ദ്രം ലക്ഷ്യമിടുന്നതെന്ത്?
Published on

കുറഞ്ഞത് 30 ദിവസത്തെയങ്കിലും എൽപിജി കരുതൽ ശേഖരം ഒരുക്കാൻ എണ്ണക്കമ്പനികളോട് നിർദേശിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതിനെത്തുർന്നുണ്ടായ ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്ന സംബന്ധിച്ച ആശങ്കകൾക്കിടെയാണ് ഈ നിർദേശം. പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ ഒ സി), ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബി പി സി എൽ), ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച് പി) എന്നിവയ്ക്കാണ് സർക്കാരിന്റെ നിർദേശം.

"തന്ത്രപരമായ കരുതൽ ശേഖരത്തിനായി ഞങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. കുറഞ്ഞത് 30 ദിവസത്തെ എൽപിജി കരുതൽ ശേഖരത്തിനുള്ള പദ്ധതി തയാറാക്കാൻ എണ്ണ വിപണന കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവർ അതിനായി പ്രവർത്തിക്കുകയാണ്," പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയ ജോയിന്റ് സെക്രട്ടറി സുജാത ശർമ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച അന്തർ മന്ത്രാലയ പത്രസമ്മേളനത്തിലാണ് അവർ ഇക്കാര്യം അറിയിച്ചത്.

അസംസ്കൃത എണ്ണയ്ക്കായി തന്ത്രപ്രധാനമായ പെട്രോളിയം കരുതൽ ശേഖരം ഇന്ത്യയ്ക്കുണ്ടെങ്കിലും എൽപിജിക്കും ദ്രവീകൃത പ്രകൃതിവാതകത്തിനും (എൽഎൻജി) കരുതൽ ശേഖരമില്ല. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ നീക്കം. അതേസമയം, കരുതൽ ശേഖരം ഒരുക്കുന്നതിനുള്ള സമയപരിധിയെക്കുറിച്ച് വ്യക്തമാക്കാൻ സുജാത ശർമ തയാറായില്ല. നിർദേശം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്നാണ് ഇതുസംബന്ധിച്ച് അവർ പറഞ്ഞത്.

ഹോർമുസ് പ്രതിസന്ധിയിൽ കെടുമോ ഇന്ത്യൻ അടുപ്പുകൾ?
30 ദിവസത്തെ എൽപിജി കരുതൽ ഒരുക്കാൻ എണ്ണക്കമ്പനികൾക്ക് നിർദേശം, കേന്ദ്രം ലക്ഷ്യമിടുന്നതെന്ത്?
എൽഐസി ഓഹരികൾ വീണ്ടും വിൽക്കാൻ കേന്ദ്രം; ലക്ഷ്യമെന്ത്, നേട്ടമാർക്ക്?

എൽപിജി വിതരണത്തിൽ നിലവിൽ തടസങ്ങളില്ലെന്നും ആവശ്യകതയ്ക്കനുസരിച്ച് നൽകുന്നുണ്ടെന്നും സുജാത ശർമ പറഞ്ഞു. "കഴിഞ്ഞ നാല് ദിവസം കൊണ്ട് 1.78 കോടി എൽ‌പി‌ജി റീഫിൽ ബുക്കിങ്ങാണ് ഉണ്ടായത്. ഏകദേശം 1.8 കോടി സിലിണ്ടർ വിതരണം ചെയ്തു," അവർ പറഞ്ഞു. വാണിജ്യ സിലിണ്ടറുകളുടെ കാര്യത്തിൽ, മേയ് ഒന്നു മുതൽ 186,000 മെട്രിക് ടൺ എൽപിജി വിറ്റതായി അവർ കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ 33 കോടിയിലധികം കുടുംബങ്ങൾ എൽപിജിയാണ് പാചക ഇന്ധനമായി ഉപയോഗിക്കുന്നത്. നിലവിൽ 72,000 മെട്രിക് ടൺ ആണ് രാജ്യത്തെ പ്രതിദിന എൽപിജി ഉപഭോഗം. ഇതിൽ 50,000-52,000 മെട്രിക് ടൺ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നുണ്ടെന്ന് സുജാത ശർമ പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷത്തിനു മുൻപ് ഏകദേശം 35,000 മെട്രിക് ടൺ ആയിരുന്നു പ്രതിദിന ആഭ്യന്തര ഉത്പാദനം.

ആഭ്യന്തര ഉപഭോഗത്തിന്റെ 60 ശതമാനവും ഇറക്കുമതിയെ ആശ്രയിച്ചാണ് നിറവേറ്റുന്നത്. ഇറക്കുമതിയുടെ 90 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയും. അതായത്, ഇന്ത്യയുടെ മൊത്തം എൽപിജി ഉപഭോഗത്തിന്റെ ഏകദേശം 54 ശതമാനം ഹോർമുസ് കടലിടുക്ക് വഴിയാണെന്നു ചുരുക്കം.

ഹോർമുസ് പ്രതിസന്ധിയിൽ കെടുമോ ഇന്ത്യൻ അടുപ്പുകൾ?
30 ദിവസത്തെ എൽപിജി കരുതൽ ഒരുക്കാൻ എണ്ണക്കമ്പനികൾക്ക് നിർദേശം, കേന്ദ്രം ലക്ഷ്യമിടുന്നതെന്ത്?
രൂപ രക്ഷപ്പെടുമോ? എന്താണ് റിസര്‍വ് ബാങ്കിന്റെ 500 കോടി ഡോളര്‍-രൂപ 'കറന്‍സി സ്വാപ്പ്'?

അസംസ്കൃത എണ്ണയുമായി ജൂൺ മൂന്നിനു വിശാഖപട്ടണത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രാലയ ഡയറക്ടർ ഒപേഷ് കുമാർ ശർമ പറഞ്ഞു. 270,000 മെട്രിക് ടൺ അസംസ്കൃത എണ്ണയാണ് ഈ കപ്പലിലുള്ളത്. മാർഷൽ ദ്വീപുകളുടെ പതാകയുള്ള വഹിക്കുന്ന കപ്പലായ നിസ്സോസ് കെറോസ്, മേയ് 25ന് രാത്രി സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് കടന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, അഞ്ച് ക്രൂഡ് ഓയിൽ ടാങ്കറുകൾ, മൂന്ന് കണ്ടെയ്നർ കപ്പലുകൾ, രണ്ട് ബൾക്ക് കാരിയറുകൾ, ഒരു എൽപിജി ടാങ്കർ, ഒരു കെമിക്കൽ ടാങ്കർ, ഒരു ട്രഷറി കപ്പൽ എന്നിവയുൾപ്പെടെ 13 കപ്പലുകൾ ഇപ്പോഴും ഹോർമുസ് മേഖലയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് ശർമ പറഞ്ഞു. ഇന്ത്യൻ പതാകയുള്ള കപ്പലുകളുടെ തിരിച്ചുവരവ് ഉറപ്പാക്കുകയെന്നതാണ് സർക്കാരിന്റെ അടിയന്തര മുൻഗണനയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഹോർമുസ് പ്രതിസന്ധിയിൽ കെടുമോ ഇന്ത്യൻ അടുപ്പുകൾ?
30 ദിവസത്തെ എൽപിജി കരുതൽ ഒരുക്കാൻ എണ്ണക്കമ്പനികൾക്ക് നിർദേശം, കേന്ദ്രം ലക്ഷ്യമിടുന്നതെന്ത്?
17 വര്‍ഷത്തെ താഴ്ന്ന നിരക്കില്‍ വിദേശ ഓഹരി പങ്കാളിത്തം; ഹോര്‍മുസ് പ്രതിസന്ധിയും യുദ്ധവും ഇന്ത്യയെ ബാധിക്കുന്നത് എങ്ങനെ?

രാജ്യത്തുടനീളം റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ പെട്രോളിനും ഡീസലിനും ആവശ്യകത വർധിച്ചിട്ടുണ്ട്. കാർഷിക ആവശ്യകതയിലെ വർദ്ധനവ്, വലിയതോതിലുള്ള ഇന്ധന വിൽപ്പന റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലേക്ക് മാറിയത്, സ്വകാര്യ ഇന്ധന റീട്ടെയിലർമാരിൽനിന്ന് പൊതുമേഖലാ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലേക്ക് ഉപഭോക്താക്കൾ മാറിയത് എന്നിവയാണ് ഇതിനു കാരണമെന്ന് സുജാത ശർമ പറഞ്ഞു.

English summary:

State-owned oil marketing companies have been directed to build a 30-day LPG reserve amid concerns over possible disruptions at the Strait of Hormuz due to West Asia tensions.

India currently has no dedicated LPG or LNG strategic reserves, but officials say supplies remain stable and demand is being met. Around 60% of LPG is imported, with nearly 90% of those imports routed through Hormuz, highlighting a key vulnerability.

Officials, including Joint Secretary Sujata Sharma of the Petroleum Ministry, say there is no immediate shortage. LPG bookings remain strong, petrol and diesel demand has increased, and while some India-linked ships remain in the region, others have safely crossed the strait.

Madism Digital
madismdigital.com