

വർഷം 1859. യു.എസിലെ സാൻ ജുവാൻ ദ്വീപിലെ ഒരു കൃഷിയിടത്തിൽ ഒരു പന്നി അതിക്രമിച്ച് കയറി. സ്ഥലമുടമ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അതിനെ പിടിക്കാനായില്ല. വിശാലമായ കൃഷിയിടത്തിലെ വിളകളൊക്കെ തിന്ന് ദിവസങ്ങളോളം പന്നി മദിച്ചു നടന്നു.
കുറച്ച് ദിവസത്തെ നിരീക്ഷണത്തിന് ശേഷം, ഒരു ദിവസം കൃത്യമായി പന്നിയെ സ്ഥലമുടമ വെടിവെച്ചിട്ടു. പിന്നീട് നടന്നത് ചരിത്രമായിരുന്നു. 12 വർഷം നീണ്ട യുഎസ്-ബ്രിട്ടൻ യുദ്ധത്തിന് ആ സംഭവം വഴിവച്ചു.
ദി പിഗ് എപ്പിസോഡ്, ദി പിഗ് ആൻഡ് പൊട്ടറ്റോ വാർ, സാൻ ജുവാൻ ബൌണ്ടറി ഡിസ്പ്യൂട്ട് എന്നിങ്ങനെയൊക്കെ അറിയപ്പെടുന്ന, 1856ലെ 'സമാധാനയുദ്ധത്തെ' കുറിച്ചാണ് പറഞ്ഞുവരുന്നത്. യു.എസും ബ്രിട്ടനുമായിരുന്നു ഇരുചേരികളിൽ. വാൻകൂവർ ഐലൻഡിനും വാഷിംഗ്ടൺ ടെറിട്ടറിക്കും ഇടയിലുള്ള, മനോഹരമായ സാൻ ജുവാൻ ദ്വീപുകളുടെ അതിർത്തി നിർണയത്തെ ചൊല്ലിയാണ് ഇരുകൂട്ടരും വഴക്കടിച്ചത്. 1846ലെ ഒറിഗോൺ കരാറായിരുന്നു ഈ തർക്കത്തിന് ആധാരം.
വടക്കുപടിഞ്ഞാറൻ പസിഫിക് മേഖലയിലെ അധികാരത്തർക്കത്തെ തുടർന്നാണ് ഇരുകൂട്ടരും ഈ കരാറിൽ ഒപ്പുവച്ചത്. 1818-ലെ ഉടമ്പടി പ്രകാരം, റോക്കി പർവ്വതനിരകൾക്ക് പടിഞ്ഞാറുള്ള 'ഒറിഗോൺ കൺട്രി' (ഇന്നത്തെ യു.എസ് സംസ്ഥാനങ്ങളായ ഒറിഗോൺ, വാഷിംഗ്ടൺ, ഐഡാഹോ, കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ മേഖലകൾ) അമേരിക്കയും ബ്രിട്ടനും സംയുക്തമായി കൈവശം വെച്ച് അനുഭവിച്ചു വരികയായിരുന്നു.
എന്നാൽ 1840കളിൽ ആയിരക്കണക്കിന് അമേരിക്കൻ കുടിയേറ്റക്കാർ 'ഒറിഗോൺ ട്രെയിൽ' വഴി ഈ മേഖലയിലേക്ക് ഒഴുകിയെത്തി. ഇതോടെ ഭൂമിയുടെ പൂർണ്ണമായ അവകാശവാദത്തെച്ചൊല്ലി ബ്രിട്ടനും യു.എസും തമ്മിൽ സംഘർഷാവസ്ഥ ഉടലെടുത്തു.യുദ്ധം ഒഴിവാക്കാൻ ഇരു രാജ്യങ്ങളും നയതന്ത്രപരമായ വിട്ടുവീഴ്ചകൾക്ക് തയ്യാറായി. 1846 ജൂൺ 15-ന് വാഷിംഗ്ടൺ ഡി.സിയിൽ വെച്ച് കരാർ ഒപ്പുവെക്കപ്പെട്ടു
റോക്കി പർവ്വതനിരകൾ മുതൽ പസഫിക് സമുദ്രം വരെയുള്ള മേഖലയിൽ 49th അക്ഷാംശ രേഖ യു.എസിനും ബ്രിട്ടീഷ് നോർത്ത് അമേരിക്കയ്ക്കും (ഇന്നത്തെ കാനഡ) ഇടയിലുള്ള അന്താരാഷ്ട്ര അതിർത്തിയാക്കി നിശ്ചയിച്ചു.49-ാം സമാന്തര രേഖയ്ക്ക് തെക്കുവശത്തുള്ള വാൻകൂവർ ദ്വീപ് പൂർണ്ണമായും ബ്രിട്ടന്റെ നിയന്ത്രണത്തിൽ നൽകി.
ഈ തർക്കപ്രദേശത്താണ് യു.എസിന് അവകാശമുള്ള സാൻ ജുവാൻ ദ്വീപ്. ഇവിടെ അതിക്രമിച്ചു കയറിയ പന്നി, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടേതായിരുന്നു. പന്നിയെ വെടിവെച്ചയാൾ അമേരിക്കൻ കുടിയേറ്റക്കാരനും. അങ്ങനെയാണ് രണ്ട് കൂട്ടർക്കുമിടയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.
പക്ഷേ യുദ്ധമെന്നാൽ ഇന്നത്തെ പോലെ രക്തച്ചൊരിച്ചിൽ നിറഞ്ഞ യുദ്ധമായിരുന്നില്ല എന്നതാണ് ശ്രദ്ധേയം. വെടിയേറ്റു വീണ ആ പന്നി മാത്രമായിരുന്നു ഈ യുദ്ധത്തിലെ രക്തസാക്ഷി. 12 വർഷം നീണ്ടുനിന്നെങ്കിലും ഒരു സംഘർഷം പോലും ഈ യുദ്ധത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. വളരെ നയപരമായാണ് ബ്രിട്ടനും യു.എസും തർക്കം കൈകാര്യം ചെയ്തത്.
സാൻ ജൂവാൻ ദ്വീപുകളിൽ സംയുക്ത സൈനിക ക്യാമ്പുകൾ സ്ഥാപിച്ച് സമാധാനപരമായി ഭരണം മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു ഇരുരാജ്യങ്ങളും. ഏകദേശം 12 വർഷത്തോളമാണ് അമേരിക്കൻ, ബ്രിട്ടീഷ് സൈനികർ യാതൊരുവിധ സംഘർഷങ്ങളുമില്ലാതെ ആ ദ്വീപിൽ ഒരേ ക്യാമ്പിൽ സൗഹൃദത്തോടെ കഴിഞ്ഞുകൂടിയത്. സന്ധ്യാനേരങ്ങളിൽ പരസ്പരം മദ്യപിച്ചും ഗെയിമുകൾ കളിച്ചും ആ സൈനികർ കഴിഞ്ഞു എന്നത് ഈ സംഭവത്തിന്റെ കൗതുകകരമായ വശമാണ്. ചരിത്രത്തിൽ മറ്റൊരു സൈന്യമോ രാജ്യമോ കാണിക്കാത്ത അപൂർവ്വമായ ബന്ധത്തിന്റെ മാതൃക ലോകത്തിന് സമ്മാനിക്കുകയായിരുന്നു സാൻ ജൂവാൻ ദ്വീപിലെ ആ പന്ത്രണ്ട് വർഷങ്ങൾ.
The year was 1859. On a farm on San Juan Island in the United States, a pig wandered onto private property. Despite repeated efforts, the landowner was unable to catch it. The animal roamed freely for days, feasting on crops across the sprawling farmland.
After observing the pig for several days, the frustrated farmer finally shot it dead. What followed became a remarkable chapter in history.
The incident helped trigger a 12-year standoff between the United States and Britain, a conflict remembered as the Pig Episode, the Pig and Potato War, or the San Juan Boundary Dispute. Often described as a “peaceful war,” the dispute began in 1859 and involved the United States and Great Britain on opposing sides.
At the heart of the conflict was a disagreement over the boundary of the picturesque San Juan Islands, located between Vancouver Island and the Washington Territory. The roots of the dispute lay in the Oregon Treaty of 1846, which had left the exact border in the region open to differing interpretations by the two nations.