

ഡെൻമാർക്കിലെ സ്വയംഭരണാധികാരമുള്ള ദ്വീപസമൂഹമാണ് ഫറോ. ഐസ്‌ലൻഡിനും സ്കോട്‌ലൻഡിനും ഇടയിൽ വടക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഈ 18 ദ്വീപുകൾ അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളും സമുദ്രാധിഷ്ഠിത സംസ്കാരവുമൊക്കെ കൊണ്ട് ഒരു പ്രത്യേക പൈതൃകം തുടർന്ന് പോരുന്നുണ്ട്.
എന്നാൽ ഫറോ ദ്വീപിലെ ഒരു ആചാരം വലിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണിപ്പോൾ. ഗ്രൈൻഡ് അല്ലെങ്കിൽ ഗ്രൈൻഡഡ്രാപ്പ് എന്ന ഒരു പ്രാചീന ആചാരമായിരുന്നു ഇത്. 706 ഡോൾഫിനുകളെ ഈ ആചാരത്തിന്റെ ഭാഗമായി പ്രദേശവാസികൾ അതിദാരുണമായി വെട്ടിക്കൊലപ്പെടുത്തി. വലിയ കൊളുത്തുകളും കത്തികളുമായി അറ്റ്ലാന്ർറിക് സമുദ്രത്തിലേക്കിറങ്ങി വേട്ടക്കാർ മുന്നിൽപ്പെട്ട ഡോൾഫിനുകളെയും ചെറിയ തിമിംഗലങ്ങളെയുമൊക്കെ കൂട്ടത്തോടെ വളഞ്ഞ് തീരത്തേക്ക് ഓടിച്ചുകയറ്റി. ആഴം കുറഞ്ഞ തീരത്തേക്ക് എത്തിയ ഇവയെ ഒരു ദാക്ഷിണ്യവുമില്ലാതെ വെട്ടിക്കീറി. ഈ പ്രാചീന ആചാരം കാണാനെത്തിയ ആയിരങ്ങളുടെ കൂട്ടത്തിൽ കുട്ടികളുമുണ്ടായിരുന്നു എന്നതാണ് ഏറെ സങ്കടകരമായ കാര്യം.
സ്കോട്ട്ലാൻഡിനോട് 200 മൈൽ അകലെവെച്ചാണ് ഡോൾഫിനുകളെ കൊന്നൊടുക്കിയത്. വെട്ടിവീഴ്ത്തിയ ശേഷം കൊല്ലാൻ സമയമെടുത്തതിനാൽ വേദന സഹിച്ച് പിടഞ്ഞ് ചാവുകയായിരുന്നു ഓരോ ഡോൾഫിനും.
ഈ വേട്ടയെ കൂടുതൽ വിവാദമാക്കിയത് അവിടെ നടന്ന കടുത്ത നിയമലംഘനങ്ങളാണ്. ഫറോവീസ് നിയമപ്രകാരം ഡോൾഫിനുകളെ കൊല്ലാൻ സ്പൈനൽ ലാൻഡ് എന്ന പ്രത്യേക ഉപകരണം നിർബന്ധമായും ഉപയോഗിക്കണം. ഡോൾഫിനുകളുടെ സുഷുമ്നാ നാഡി ഒടിച്ച് വേദനയറിയാതെ പെട്ടെന്ന് മരണം ഉറപ്പാക്കാനാണിത്. എന്നാൽ ബുധനാഴ്ച നടന്ന വേട്ടയിൽ ഈ ഉപകരണത്തിന്ർറെ എണ്ണം കുറവായിരുന്നു. വേട്ടയിൽ പങ്കെടുത്തവർ തന്നെ ഇത് സമ്മതിക്കുന്നുമുണ്ട്.
വേട്ട വാർത്തയായതോടെ മൃഗാവകാശ പ്രവർത്തകരുടെ ശക്തമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. പിന്തുണക്കുന്നവർ ഇതിനെ ആയിരം വർഷം പഴക്കമുള്ള വൈക്കിങ് കാലഘട്ടത്തിലെ പാരമ്പര്യമായി വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, തിമിംഗലങ്ങളുടെ ഈ കൂട്ടക്കൊല ആധുനിക കാലത്ത് ആവശ്യമില്ലാത്തതും ക്രൂരവും കാലഹരണപ്പെട്ടതുമായ രീതിയാണെന്ന് മൃഗാവകാശ പ്രവർത്തകർ വിമർശിക്കുന്നു.
English Summary: A controversial tradition in the Faroe Islands has once again sparked outrage. Known as the Grind or Grindadráp, the ancient practice recently saw locals brutally slaughter 706 dolphins as part of the ritual.
Armed with large hooks and knives, hunters ventured into the Atlantic Ocean, herding dolphins and small whales toward the shoreline. Once the animals were driven into shallow waters, they were mercilessly killed.
Perhaps the most disturbing aspect of the event was that children were among the thousands of spectators who gathered to watch the centuries-old ritual unfold.