ഫിഫ ലോകകപ്പ്; ട്രംപിന്റെ ഫാഷിസ്റ്റ് നടപടികള്‍ക്ക് മംദാനിയുടെ ചെക്ക്മേറ്റ്, കുടിയേറ്റക്കാരും മത്സരങ്ങള്‍ കാണും

ന്യൂയോർക്കിൽ ലോകകപ്പ് ആവേശം; മെട്‌ലൈഫ് സ്റ്റേഡിയം മത്സരങ്ങൾക്ക് നിവാസികൾക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കും
ഫിഫ ലോകകപ്പ്; ട്രംപിന്റെ ഫാഷിസ്റ്റ് നടപടികള്‍ക്ക് മംദാനിയുടെ ചെക്ക്മേറ്റ്, കുടിയേറ്റക്കാരും മത്സരങ്ങള്‍ കാണും
Published on

ന്യൂയോർക്ക് നിവാസികൾക്ക് 2026ലെ ഫിഫ ലോകകപ്പ് മത്സരങ്ങൾ കാണുന്നതിനായി ടിക്കറ്റുകൾ പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി ഭരണകൂടം. ഫൈനൽ മത്സരം ഒഴികെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങൾക്കാണ് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ നൽകുന്നത്. മെട്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങൾക്ക് 50 ഡോളർ വിലയുള്ള ആയിരം ടിക്കറ്റുകൾ ലഭ്യമാക്കുമെന്നാണ് അധികൃതർ അറിയിച്ചത്. ഓരോ മത്സരത്തിനും 150 ടിക്കറ്റുകൾ വീതം നൽകും. മത്സരങ്ങൾ കഴിഞ്ഞ് മടങ്ങുന്നതിനായി സൗജന്യ ബസ് യാത്രയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഫിഫ ലോകകപ്പ്; ട്രംപിന്റെ ഫാഷിസ്റ്റ് നടപടികള്‍ക്ക് മംദാനിയുടെ ചെക്ക്മേറ്റ്, കുടിയേറ്റക്കാരും മത്സരങ്ങള്‍ കാണും
'ലോകകപ്പില്ലാത്ത ഗോട്ട്'; ഇത്തവണ കപ്പടിക്കുമോ പറങ്കിപ്പട?

ന്യൂയോർക്ക് സിറ്റിയിലെ തൊഴിലാളികൾ ഉൾപ്പെടെയുള്ള നിവാസികൾക്ക് ലോകകപ്പ് മത്സരങ്ങൾ നേരിട്ട് കാണാനുള്ള അവസരം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ന്യൂയോർക്ക് സിറ്റി മേയർ വ്യക്തമാക്കി. “നമ്മുടെ വീട്ടുമുറ്റത്ത് ലോകകപ്പ് നടക്കുന്ന സാഹചര്യത്തിൽ തൊഴിലാളി ജനതയ്ക്ക് അതിന്റെ ഭാഗമാകാനുള്ള അവസരം ഉറപ്പാക്കുകയാണ്” എന്നാണ് അദ്ദേഹം അറിയിച്ചത്. പ്രാദേശിക സംഘാടക സമിതിയുമായി ചേർന്ന് ന്യൂയോർക്ക് സിറ്റി ഭരണകൂടമാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ലോട്ടറി സംവിധാനത്തിലൂടെയാണ് ടിക്കറ്റുകൾ വിതരണം ചെയ്യുക.

മേയ് 25ന് ആരംഭിച്ച് മേയ് 30ന് അവസാനിക്കുന്ന രീതിയിലാണ് രജിസ്ട്രേഷൻ ക്രമീകരിച്ചിരിക്കുന്നത്. ഓരോ വിജയിക്കും രണ്ട് ടിക്കറ്റ് വരെ വാങ്ങാൻ അവസരമുണ്ടാകും. ടിക്കറ്റുകൾ കൈമാറാൻ പാടില്ലെന്നും മത്സര ദിവസം മാത്രമേ ടിക്കറ്റുകൾ ലഭ്യമാകൂവെന്നും നിബന്ധനകളിൽ വ്യക്തമാക്കുന്നു.

ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്‍റെ കുടിയേറ്റ വിരുദ്ധ നയങ്ങളുടെ ഭാഗമായി സ്റ്റേഡിയം തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. സമീപനത്തില്‍ പ്രതിഷേധിച്ച് കുടിയേറ്റക്കാരായ തൊഴിലാളികള്‍ പലയിടങ്ങളിലും പണിമുടക്കി പ്രതിഷേധിക്കുകയാണ്. മംദാനിയുടെ പ്രഖ്യാപനം ട്രംപിന്‍റെ നയങ്ങളോടുള്ള പരോക്ഷമായി വിയോജനമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

English Summary: New York City has announced discounted ticket access for the 2026 FIFA World Cup at MetLife Stadium, with a lottery-based distribution system for residents and additional travel benefits.

Madism Digital
madismdigital.com