1979-ന് ശേഷം ആദ്യം, ചരിത്ര കരാറില്‍ ഒപ്പുവെച്ച് യുഎസും ഇറാനും; 'ഇറാനികള്‍ മിടുക്കര്‍', ലംഘിച്ചാല്‍ ബോംബ്‌വര്‍ഷമെന്നും ട്രംപ്

മുന്‍പ് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ പൂര്‍ണ്ണമായി തകര്‍ക്കുമെന്ന് പറഞ്ഞ ട്രംപ്, ഇപ്പോള്‍ ഇറാന്റെ പക്കല്‍ ബാലിസ്റ്റിക് മിസൈലുകള്‍ ഉണ്ടാകരുതെന്ന് പറയുന്നത് 'അനീതി' ആണെന്ന് അഭിപ്രായപ്പെട്ടു.
1979-ന് ശേഷം ആദ്യം, ചരിത്ര കരാറില്‍ ഒപ്പുവെച്ച് യുഎസും ഇറാനും; 'ഇറാനികള്‍ മിടുക്കര്‍', ലംഘിച്ചാല്‍ ബോംബ്‌വര്‍ഷമെന്നും ട്രംപ്
Published on

Summary: In a historic diplomatic breakthrough, US President Donald Trump and Iranian President Masoud Pezeshkian have officially signed a peace agreement aimed at ending the recent conflict between the two nations. The deal, the first signed by leaders of both countries since the 1979 Islamic Revolution, extends the ceasefire, seeks to restore maritime trade through the Strait of Hormuz, eases sanctions on Iran, and includes commitments related to nuclear oversightഇറാന്‍-അമേരിക്ക യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന കരാറില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും ഔദ്യോഗികമായി ഒപ്പുവച്ചു. കരാറിന്റെ പൂര്‍ണരൂപം ഇരുരാജ്യങ്ങളും പുറത്തുവിട്ടു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനൊപ്പം വേഴ്‌സായ് കൊട്ടാരത്തില്‍ നടന്ന അത്താഴവിരുന്നിനിടെയാണ് കരാറില്‍ ഒപ്പുവെച്ചത്. ഒപ്പുവെച്ച കരാര്‍ ഇറാന്റേയും മധ്യസ്ഥത വഹിച്ച മറ്റ് രാജ്യങ്ങളുടേയും അധികൃതര്‍ക്ക് അയച്ചുകൊടുത്തതായും ഇതോടെ കരാര്‍ ഔദ്യോഗികമായി നിലവില്‍ വന്നതായും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഇരുപക്ഷത്തെയും ചര്‍ച്ചാ സംഘങ്ങള്‍ ജനീവയില്‍ ഒത്തുകൂടാന്‍ നിശ്ചയിച്ചിട്ടുണ്ടെങ്കിലും വെള്ളിയാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കുന്ന കൂടിക്കാഴ്ച കരാറില്‍ ഒപ്പുവെക്കുന്നതിന് വേണ്ടിയുള്ളതല്ലെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം, ഇറാന്‍ തങ്ങളുടെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ആക്രമണം പുനരാരംഭിക്കുമെന്നും ഉദ്യോഗസ്ഥരെ വധിക്കുമെന്നും ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഒരു വാര്‍ത്താ സമ്മേളനത്തില്‍ ഇറാനെക്കുറിച്ച് സംസാരിക്കവെ, 'അവര്‍ കരാര്‍ ലംഘിച്ചാല്‍ ഞങ്ങള്‍ അവരെ ബോംബിട്ട് തകര്‍ക്കും,' എന്ന് ട്രംപ് പറഞ്ഞു. 'അങ്ങനെ സംഭവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ കരാറിനെ മാനിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്', ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഫ്രാന്‍സില്‍ മറ്റ് ലോകനേതാക്കള്‍ക്കൊപ്പം ജി7 ഉച്ചകോടിയില്‍ പങ്കെടുക്കുകയായിരുന്ന ട്രംപ്, ഇറാനെ ആക്രമിക്കാന്‍ താന്‍ ആദ്യം ഉന്നയിച്ച ഒരു കാര്യത്തില്‍ നിന്നും പിന്മാറിയിട്ടുണ്ട്. മുന്‍പ് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ പൂര്‍ണ്ണമായി തകര്‍ക്കുമെന്ന് പറഞ്ഞ ട്രംപ്, ഇപ്പോള്‍ ഇറാന്റെ പക്കല്‍ ബാലിസ്റ്റിക് മിസൈലുകള്‍ ഉണ്ടാകരുതെന്ന് പറയുന്നത് 'അനീതി' ആണെന്ന് അഭിപ്രായപ്പെട്ടു. ഇറാനികളെ 'മിടുക്കരായ ആളുകള്‍' എന്നും ട്രംപ് വിശേഷിപ്പിച്ചു. ഈ കരാര്‍ മിഡില്‍ ഈസ്റ്റില്‍ സമാധാനം കൊണ്ടുവരുമെന്നും എണ്ണവില കുറയ്ക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

1979-ന് ശേഷം ആദ്യം, ചരിത്ര കരാറില്‍ ഒപ്പുവെച്ച് യുഎസും ഇറാനും; 'ഇറാനികള്‍ മിടുക്കര്‍', ലംഘിച്ചാല്‍ ബോംബ്‌വര്‍ഷമെന്നും ട്രംപ്
'നാം അവരുടേതെന്നും അവര്‍ നമ്മുടേതെന്നും പറയുന്ന പി എം ശ്രീ'; ലീഗിന് മുന്നിലെ വഴിയെന്ത്?

1979-ന് ശേഷം ആദ്യം

1979-ല്‍ ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപിതമായതിന് ശേഷം ഒരു യുഎസ് പ്രസിഡന്റും ഇറാനിയന്‍ പ്രസിഡന്റും ഒപ്പുവെക്കുന്ന ആദ്യ കരാറാണിത്. 'സൈനിക നടപടിയിലൂടെ കൈവരിക്കാന്‍ നമ്മള്‍ ആഗ്രഹിച്ചതെല്ലാം ചര്‍ച്ചകളിലൂടെ പലമടങ്ങ് അധികമായി നമുക്ക് നേടാന്‍ കഴിഞ്ഞു' ഇറാന്റെ ചര്‍ച്ചാസംഘത്തിലെ പ്രധാനിയായ മുഹമ്മദ് ബഖര്‍ ഖാലിബാഫ് പറഞ്ഞു. ഇരുപക്ഷത്തിനും അന്തിമ സമാധാന കരാറിലെത്താൻ വേണ്ടി ലെബനൻ ഉൾപ്പെടെയുള്ള മേഖലകളിലെ വെടിനിർത്തൽ 60 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.

ലെബനൻ ഉൾപ്പെടെ എല്ലാ മേഖലകളിലും യുദ്ധം ഉടനടി അവസാനിപ്പിക്കുക, ഹോർമുസ് കടലിടുക്കിലൂടെ "യാതൊരു ചാർജും ഇല്ലാതെ" സമുദ്ര ഗതാഗതം പൂർണ്ണമായി പുനരാരംഭിക്കുക, ഇറാനിയൻ തുറമുഖങ്ങൾക്കെതിരെയുള്ള യു.എസ് ഉപരോധം പിൻവലിക്കുക, ഇറാന് മേലുള്ള യുഎസ് ഉപരോധങ്ങൾ ഒഴിവാക്കുക, മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുക, യുദ്ധാനന്തര പുനർനിർമ്മാണത്തിനായി ഇസ്‌ലാമിക് റിപ്പബ്ലിക്കിന് 300 ബില്യൺ ഡോളറിന്റെ നിക്ഷേപ നിധി അനുവദിക്കുക എന്നിവയാണ് ഈ കരാറിലുള്ളത്.

എണ്ണ വില്പനയും തർക്കത്തിലുള്ള ആണവ കരാറും

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള സാധ്യത തെളിഞ്ഞതോടെ ബുധനാഴ്ച എണ്ണവില വീണ്ടും ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് ഓയിൽ വില യുദ്ധം തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കായ 80 ഡോളറിന് താഴെയെത്തി. എന്നാൽ ട്രംപ് വീണ്ടും ആക്രമണ ഭീഷണി മുഴക്കിയതോടെ വില ഒരു ശതമാനത്തിലധികം ഉയർന്നു. തങ്ങൾ ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന പതിറ്റാണ്ടുകളായുള്ള വാഗ്ദാനം ഇറാൻ വീണ്ടും ആവർത്തിച്ചു. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ മേൽനോട്ടത്തിൽ തങ്ങളുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കുറയ്ക്കാമെന്നും ഇറാൻ സമ്മതിച്ചു. എന്നാൽ ഈ യുറേനിയം രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകണമെന്ന ട്രംപിന്റെ ആവശ്യം ഇറാൻ നിരസിച്ചു.

1979-ന് ശേഷം ആദ്യം, ചരിത്ര കരാറില്‍ ഒപ്പുവെച്ച് യുഎസും ഇറാനും; 'ഇറാനികള്‍ മിടുക്കര്‍', ലംഘിച്ചാല്‍ ബോംബ്‌വര്‍ഷമെന്നും ട്രംപ്
'ഞാനാണ് ഇവിടെ ബോസ്'; ലോക നേതാക്കളുടെ വേദിയിൽ ട്രംപ് (വീഡിയോ)

ഫെബ്രുവരി 28-നാണ് യു.എസും ഇസ്രായേലും ചേർന്ന് ഇറാനെതിരെ യുദ്ധം ആരംഭിച്ചത്. ആദ്യദിനം തന്നെ ഇറാന്റെ 86 വയസ്സുള്ള പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെയും സൈനിക നേതാക്കളെയും അവർ വധിച്ചു. ഇത് അതിവേഗം ഒരു പ്രാദേശിക യുദ്ധമായി മാറുകയും പ്രധാനമായും ഇറാനിലും ലെബനനിലും ആയി 7,000-ത്തിലധികം ആളുകൾ കൊല്ലപ്പെടാൻ ഇടയാക്കുകയും ചെയ്തു. കൂടാതെ പ്രതികാര നടപടിയായി ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചത് ഊർജ്ജ വില വർദ്ധിപ്പിക്കുകയും, പണപ്പെരുപ്പം കൂട്ടുകയും, വികസ്വര രാജ്യങ്ങളിൽ വലിയൊരു ഭക്ഷ്യപ്രതിസന്ധിക്ക് കാരണമാവുകയും ചെയ്തു.

നെതന്യാഹുവിനെ ശാസിച്ച് ട്രംപ്

യുഎസ്-ഇറാൻ കരാറിൽ നിന്ന് അകലം പാലിക്കുന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ട്രംപ് മൃദുവായി ശാസിച്ചു. ലെബനനിൽ ശത്രുത അവസാനിപ്പിക്കണമെന്നത് ഇറാന്റെ പ്രധാന ആവശ്യമാണ്. എന്നാൽ അതിന് വഴങ്ങാത്ത ഇസ്രായേലിന്റെ നിലപാടിനെച്ചൊല്ലി ഇരു നേതാക്കളും പലതവണ തർക്കിച്ചിട്ടുണ്ട്. "നെതന്യാഹു ഒരു നല്ല മനുഷ്യനാണ്, പക്ഷേ ചിലപ്പോൾ അദ്ദേഹം പെട്ടെന്ന് ആവേശഭരിതനാകും," ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. "ലെബനന്റെ കാര്യത്തിൽ ഞങ്ങൾക്ക് ചെറിയൊരു തർക്കമുണ്ട്. ബിബി (നെതന്യാഹുവിന്റെ വിളിപ്പേര്), നിങ്ങൾക്ക് കുറച്ചുകൂടി മൃദുവായ സമീപനം സ്വീകരിക്കാമെന്നാണ് ഞാൻ പറയുന്നത്. ഹിസ്ബുള്ളയിൽ പെട്ട ആരെങ്കിലും ഒരു കെട്ടിടത്തിലേക്ക് നടന്നുപോകുമ്പോഴേക്കും ആ കെട്ടിടം മുഴുവൻ തകർക്കേണ്ട കാര്യമില്ല", ട്രംപ് പറഞ്ഞു.

ബുധനാഴ്ചയിലുടനീളം തെക്കൻ ലെബനനിലെ പല നഗരങ്ങളിലും ഇസ്രായേൽ പുതിയ വ്യോമാക്രമണങ്ങള്‍ നടത്തിയതായി ലെബനൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെക്കൻ മേഖലയിലുള്ള ഇസ്രായേൽ സൈന്യത്തിന് നേരെ ഹിസ്ബുള്ള രണ്ട് ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ലെബനൻ സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഹിസ്ബുള്ള ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്തം പരസ്യമായി ഏറ്റെടുത്തിട്ടില്ല.

Summary

In a historic diplomatic breakthrough, US President Donald Trump and Iranian President Masoud Pezeshkian have officially signed a peace agreement aimed at ending the recent conflict between the two nations. The deal, the first signed by leaders of both countries since the 1979 Islamic Revolution, extends the ceasefire, seeks to restore maritime trade through the Strait of Hormuz, eases sanctions on Iran, and includes commitments related to nuclear oversight.

Madism Digital
madismdigital.com