യുദ്ധസാഹചര്യത്തിലെ മാനുഷിക സഹായം; ഇറാന് മരുന്നുകൾ നൽകി ഇന്ത്യ

യുദ്ധം തുടങ്ങിയപ്പോൾ, ഇറാന് നേരെയുള്ള കടന്നാക്രമണങ്ങളെ ഇന്ത്യ അപലപിച്ചില്ലെന്നുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു
യുദ്ധസാഹചര്യത്തിലെ മാനുഷിക സഹായം; ഇറാന് മരുന്നുകൾ നൽകി ഇന്ത്യ
Published on

ന്യൂഡൽഹി: യുദ്ധസാഹചര്യത്തിൽ സഹായ നടപടികളുടെ ഭാഗമായി ഇറാനിലേക്ക് മരുന്നുകൾ നൽകി ഇന്ത്യ. ദില്ലിയിലെ ഇറാൻ എംബസിയിലൂടെയാണ് മരുന്നുകൾ കൈമാറിയത്. അയൽരാജ്യങ്ങളിലൂടെ റോഡ് മാർഗ്ഗം വഴി ഇറാനിലേക്ക് എത്തിക്കാനാണ് പദ്ധതി.

ഇന്ത്യയും ഇറാനും തമ്മിൽ ചില വിഷയങ്ങളിൽ ഭിന്നതകൾ നിലനിന്നിരുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം ശ്രദ്ധ നേടുന്നത്. യുദ്ധം തുടങ്ങിയപ്പോൾ, ഇറാന് നേരെയുള്ള കടന്നാക്രമണങ്ങളെ ഇന്ത്യ അപലപിച്ചില്ലെന്നുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. 

ഇന്ത്യയും ഇറാനും തമ്മിൽ ചർച്ച നടക്കുകയും പ്രധാനമന്ത്രി നേരിട്ട് ഇറാന് പ്രസിഡന്റിനെ വിളിക്കുകയും ചെയ്തിരുന്നു. ഇറാൻ വിദേശകാര്യ മന്ത്രിയും ഇന്ത്യയുടെ വിദേശ കാര്യമന്ത്രിയും തമ്മിൽ നിരന്തരം ചർച്ചകൾ നടത്തിയിരുന്നു. ചർച്ചകൾക്ക് പിന്നാലെയാണ് മരുന്ന് സഹായം നൽകാനുള്ള തീരുമാനം ഉണ്ടായത്.

അതേസമയം, ഇറാന്റെ സഹായത്തോടെ ഇന്ത്യയുടെ രണ്ട് എൽപിജി ടാങ്കറുകൾ രാജ്യത്തെത്തിച്ചിരുന്നു. ടാങ്കറുകൾ ഇന്ത്യയിലെത്തിച്ചതിന് ഇറാന് നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ഹോർമുസ് കടലിടുക്കിലുളള കൂടുതൽ ടാങ്കറുകൾ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുളള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

English Summary: India has provided medicines to Iran as part of humanitarian aid amid ongoing conflict. The supplies were handed over through the Iranian Embassy in New Delhi and will be transported via neighboring countries. The move follows diplomatic discussions between both nations despite earlier tensions.

Related Stories

No stories found.
Madism Digital
madismdigital.com