

ദുബായ് ഇന്റര്‍നെറ്റ് സിറ്റി ആക്രമിച്ച് ഇറാന്‍. ആക്രമണം വിജയകരമായി പ്രതിരോധിച്ചെങ്കിലും മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് ഒറാക്കിള്‍ ഓഫീസ് കെട്ടിടത്തില്‍ സാരമായ നാശനഷ്ടങ്ങളുണ്ടായി. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. നിലവില്‍ സംഭവവികാസങ്ങള്‍ നിയന്ത്രണത്തിലാണെന്നും അനിഷ്ട സംഭവങ്ങള്‍ കെട്ടിടത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും ദുബായ് മീഡിയാ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം സംഘര്‍ഷം കനക്കുന്നതോടെ യുഎഇ കനത്ത ജാഗ്രതയിലാണ്. നേരത്തെ ദുബായ് മരീനയിലും പ്രതിരോധ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് കെട്ടിടത്തിന് സാരമായി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.
ആക്രമണങ്ങള്‍ നടക്കുന്ന സമയത്ത് യാതൊരു സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യാതൊരു കാരണവശാലും ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിലാവരുത് ജനങ്ങളുടെ ശ്രദ്ധയെന്നും അധികൃതര്‍ പുറത്തുവിട്ട മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
English Summary: Dubai Internet City was targeted in an Iranian attack, but UAE defense systems intercepted the missile. Debris caused damage to an office building, with no casualties reported.