

ടെഹ്റാൻ: ഇറാനിൽ നടക്കുന്ന സർക്കാർ വിരുദ്ധ ജനകീയ പ്രക്ഷോപങ്ങളില്‍ ഇടപെടാന്‍ തയ്യാറാണെന്ന് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രാജ്യത്ത് തുടരുന്ന അരക്ഷിതാവസ്ഥ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഇറാൻ സ്വാതന്ത്ര്യത്തിന് കൊതിക്കുകയാണ്, അവരെ സഹായിക്കാൻ തയ്യാറാണെന്നാണ് ട്രൂത്ത് സോഷ്യലിലൂടെ അദ്ദേഹം വ്യക്തമാക്കിയത്. അതേസമയം യുഎസിന്റെയും ഇസ്രയേലിന്റെയും പിന്തുണയോടെയാണ് പ്രക്ഷോപകാരികള്‍ രാജ്യത്ത് കലാപാന്തരീക്ഷമുണ്ടാകുന്നതെന്നാണ് ഇറാൻ വിലയിരുത്തുന്നത്.
രണ്ടാഴ്ചയായി ഇറാനിൽ തുടരുന്ന പ്രക്ഷോഭത്തിൽ ഇതുവരെ 116 പേർ കൊല്ലപ്പെട്ടിട്ടുണ്ട്, 2600 ലധികം പേർ അറസ്റ്റിലായെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം തലസ്ഥാനമായ ടെഹ്റാനു സമീപ പ്രദേശമായ ബഹറിസ്ഥാനിൽ നിന്നും നൂറിലധികം കലാപകാരികളെ അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. ജനകീയ പ്രക്ഷോഭം ശക്തമായതോടെ രാജ്യത്ത് ഇന്റർനെറ്റും ടെലിഫോൺ ബന്ധങ്ങളും വിച്ഛേദിച്ചതിന് പിന്നാലെ രാജ്യാന്തര മാധ്യമങ്ങൾക്കും വിലക്കുണ്ട്. ആഭ്യന്തര പ്രശ്നങ്ങൾ നിയന്ത്രിക്കാനാവാതെ ഇറാൻ അധികൃതരും ഭരണകൂടവും പ്രയാസപ്പെടുമ്പോൾ അമേരിക്ക ഇറാനെ ആക്രമിക്കാൻ പദ്ധതിയിടുന്നതായും മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നു.
പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവർക്ക് വധശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തുമെന്നാണ് അറ്റോർണി ജനറൽ മുഹമ്മദ് മൊവാഹെദി ആസാദ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പ്രക്ഷോഭങ്ങൾക്ക് സഹായിക്കുന്നവർക്കും തുല്യമായ ശിക്ഷ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സർക്കാർ വിരുദ്ധ പ്രതിഷേധത്തിനെതിരെ അധികാരികൾ വെടി ഉതിർത്താൽ അവർക്കുവേണ്ടി യു എസ് രംഗത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ദിനംപ്രതി വിലക്കയറ്റം തുടരുന്നതിനാൽ കലാപം തുടരുകയാണ്. സാഹചര്യങ്ങൾ രാജ്യത്തിന്റെ ആഭ്യന്തരവസ്ഥ നശിപ്പിക്കുന്നത് തുടർന്നാൽ സൈന്യത്തെ ഇറക്കാനാണ് ഇറാൻ അധികൃതർ ഉദ്ദേശിക്കുന്നത്.
English Summary: US President Donald Trump has said the United States is ready to support anti-government protesters in Iran, raising concerns of a direct confrontation as protests intensify and casualties rise.