ഇസ്രയേൽ തെരഞ്ഞെടുപ്പ്: ഭൂരിപക്ഷം തൊടാതെ നെതന്യാഹു; കിംങ് മേക്കറാകുമോ അറബ് പാർട്ടികൾ?

നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള ഏത് നീക്കത്തെയും പിന്തുണക്കുമെന്നാണ് അറബ് പാർട്ടികളുടെ നിലപാട്
ഇസ്രയേൽ തെരഞ്ഞെടുപ്പ്: ഭൂരിപക്ഷം തൊടാതെ നെതന്യാഹു; കിംങ് മേക്കറാകുമോ അറബ് പാർട്ടികൾ?
Published on: 

2023 ഒക്ടോബറിൽ ആരംഭിച്ച ​ഗസ യുദ്ധത്തിന് ശേഷം ഇസ്രയേൽ ഭരണകൂടം ആദ്യമായി നേരിട്ട തെരഞ്ഞെടുപ്പിന്റെ ഫലങ്ങളാണ് പുറത്തുവരുന്നത്. എന്നാൽ വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ സർക്കാർ രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.

പുറത്തുവന്ന കണക്കുകൾ പ്രകാരം തൂക്കു സഭയ്ക്കുള്ള സാധ്യതയാണ് തെളിയുന്നത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വലതുപക്ഷ മുന്നണിക്ക് 53 സീറ്റുകളും മുൻ കരസേന മേധാവി ഗാദി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റുകളും ലഭിച്ചതായാണ് റിപ്പോർട്ട്. 120 അം​ഗങ്ങളുള്ള സെനറ്റിൽ സർക്കാർ രൂപീകരിക്കാൻ 61 സീറ്റുകൾ വേണമെന്നിരിക്കെ, രണ്ട് മുന്നണികൾക്കും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്. അതിനിടെ, മൂന്നാമതൊരു കക്ഷിയായി ഉയർന്നുവന്ന അറബ് പാർട്ടികളുടെ മുന്നേറ്റം ശ്രദ്ധേയമാവുകയാണ്.

നെതന്യാഹുവിനെതിരെന്ന നിലപാടിലുറച്ച് അറബ് സഖ്യം

റആം (Ra’am), ജോയിന്റ് ലിസ്റ്റ് എന്നീ രണ്ട് അറബ് പാർട്ടികൾക്ക് കൂടി 19 സീറ്റുകൾ ലഭിച്ചെന്നാണ് പുറത്തുവരുന്ന കണക്കുകൾ. ഇസ്രയേലിലെ അറബ് പാർട്ടികൾ നേടുന്ന ഏറ്റവും ഉയർന്ന സീറ്റാണിത്. എന്നാൽ വോട്ടുനില സംബന്ധിച്ച് ഔദ്യോ​ഗിക സ്ഥിരീകരണം വന്നില്ലെങ്കിലും റആമിന് എട്ട് സീറ്റുകളും ജോയിന്റ് ലിസ്റ്റിന് 11 സീറ്റുകളുമെന്നാണ് റിപ്പോർട്ട്.

ഇസ്രയേൽ തെരഞ്ഞെടുപ്പ്: ഭൂരിപക്ഷം തൊടാതെ നെതന്യാഹു; കിംങ് മേക്കറാകുമോ അറബ് പാർട്ടികൾ?
'ഞങ്ങള്‍ ഉത്തരവാദിത്തം മറന്നിരുന്നു, മാപ്പ്', തെരഞ്ഞെടുപ്പിന് പിന്നാലെ സെര്‍ബിയന്‍ ടി വി ചാനല്‍

നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള ഏത് നീക്കത്തെയും പിന്തുണക്കുമെന്നാണ് അറബ് പാർട്ടികളുടെ നിലപാട്. നെതന്യാഹുവിനെ പുറത്താക്കാനുള്ള നീക്കങ്ങൾക്ക് പുറത്തുനിന്ന് പിന്തുണ നൽകാമെന്ന് ജോയിന്റ് ലിസ്റ്റ് നേതാവ് യൂസഫ് ജാബരീൻ പ്രഖ്യാപിച്ചിരുന്നു. മൻസൂർ അബ്ബാസിന്റെ നേതൃത്വത്തിലുള്ള റആം സർക്കാരിന്റെ ഭാ​ഗമാകാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നു.

നിലവിൽ പുറത്തുവരുന്ന കണക്കുകൾ, അറബ് പാർട്ടികൾ സർക്കാർ രൂപീകരണ ചർച്ചകളിൽ നിർണായകമാക്കുമോ എന്നതാണ് പ്രധാന ചോദ്യം. അവരുടെ പിന്തുണയില്ലാതെ ഏതെങ്കിലും സഖ്യത്തിന് ഭൂരിപക്ഷം ഉറപ്പാക്കാനാകുമോ എന്നത് തുടർന്നുള്ള രാഷ്ട്രീയ ചർച്ചകളെ ആശ്രയിച്ചിരിക്കും. എന്നാൽ അറബ് പാർട്ടികളുമായി സഹകരിക്കുന്നതിനെ എതിർക്കുന്ന പ്രതിപക്ഷ കക്ഷികളുമുണ്ട്. അതിനാൽ അവരുടെ സീറ്റുകൾ കൂടിയെന്നതുകൊണ്ടുമാത്രം സർക്കാർ രൂപീകരണത്തിൽ പങ്കാളികളാകുമെന്ന് ഉറപ്പിക്കാനാവില്ല.

ഇസ്രയേലിലെ അറബ് പാർട്ടികൾ ആരാണ്?

ഇസ്രയേൽ പൗരത്വമുള്ള അറബ് ജനവിഭാഗത്തിന്റെ അവകാശങ്ങളും താൽപര്യങ്ങളും പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടികളെയാണ് അറബ് പാർട്ടികൾ എന്നു വിളിക്കുന്നത്. രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം അഞ്ചിലൊന്ന് അറബ് പൗരന്മാരാണ്. വികസനത്തിലെ അസമത്വം, വിദ്യാഭ്യാസ-തൊഴിൽ അവസരങ്ങൾ, അറബ് മേഖലകളിലെ കുറ്റകൃത്യങ്ങൾ എന്നിവ ഇവർ നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ്.

ഇസ്രയേൽ തെരഞ്ഞെടുപ്പ്: ഭൂരിപക്ഷം തൊടാതെ നെതന്യാഹു; കിംങ് മേക്കറാകുമോ അറബ് പാർട്ടികൾ?
'കാണാൻ പറ്റുന്ന ഒരു പിശാചേ ഉള്ളൂ, അത് വൈറ്റ് ഹൗസിൽ ഇരിപ്പുണ്ട്'- ട്രംപിനെതിരെ ആഞ്ഞടിച്ച് യുവതി, സോഷ്യൽ മീഡിയയിൽ കയ്യടി

റആമും ജോയിന്റ് ലിസ്റ്റും ഒരേ രാഷ്ട്രീയം പിന്തുടരുന്നവരല്ല. അറബ് പൗരന്മാരുടെ അവകാശങ്ങളും വികസനവും മുൻനിർത്തുമ്പോഴും, സർക്കാർ സഖ്യങ്ങളുമായി സഹകരിക്കുന്നതിലും പലസ്തീൻ പ്രശ്നത്തെ സമീപിക്കുന്നതിലും ഇരുപാർട്ടികൾക്കും വ്യത്യസ്ത നിലപാടുകളാണ്.

ഇസ്രയേലിൽ ഇനി എന്ത് സംഭവിക്കും?

വോട്ടെണ്ണൽ പൂർത്തിയാകുകയും അന്തിമ സീറ്റുനില വ്യക്തമാകുകയും ചെയ്ത ശേഷമേ സർക്കാർ രൂപീകരണത്തിന്റെ ചിത്രം കൂടുതൽ വ്യക്തമാകൂ. നിലവിലെ കണക്കുകൾ പ്രകാരം നെതന്യാഹുവിന്റെ സഖ്യത്തിനും പ്രതിപക്ഷത്തിനും ഭൂരിപക്ഷമില്ല. അറബ് പാർട്ടികളുടെ പിന്തുണ തേടുമോ, മറ്റ് കക്ഷികൾ തമ്മിൽ ധാരണയിലെത്തുമോ, അതോ സർക്കാർ രൂപീകരണം നീണ്ടുപോകുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്.

ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ നാല് സാധ്യതകളാണ് ചർച്ചയാകുന്നത്. രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് നെതന്യാഹുവും പ്രതിപക്ഷ നേതാവ് ഗാഡി ഐസൻകോട്ടും ദേശീയ ഐക്യസർക്കാർ രൂപീകരിക്കുക, അറബ് പാർട്ടികളുടെ പിന്തുണയോടെ ഐസൻകോട്ടിന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുക. എന്നാൽ അറബ് പാർട്ടികളുമായി സഹകരിക്കുന്നതിനെ പ്രതിപക്ഷത്തെ പല കക്ഷികളും എതിർക്കുന്നുണ്ട്. മൂന്ന്, പ്രതിപക്ഷ സഖ്യത്തിലെ വലതുപക്ഷ പാർട്ടികളെ സ്വന്തം പക്ഷത്തേക്ക് കൊണ്ടുവന്ന് ഭൂരിപക്ഷം ഉറപ്പാക്കാൻ നെതന്യാഹു ശ്രമിക്കുക. ഈ സാധ്യതകളൊന്നും ഫലം കണ്ടില്ലെങ്കിൽ ഇസ്രയേൽ വീണ്ടും തെരഞ്ഞെടുപ്പിലേക്ക് പോകുമെന്നതാണ് ഉയരുന്ന ചർച്ചകൾ.

അറബ് പാർട്ടികൾക്ക് റെക്കോർഡ് സീറ്റുകൾ ലഭിച്ചെങ്കിലും അവരെ ഉൾപ്പെടുത്തിയുള്ള സർക്കാർ രൂപീകരണത്തിൽ രാഷ്ട്രീയ തടസ്സങ്ങളുണ്ട്. 2019 മുതൽ 2022 വരെ സർക്കാർ രൂപീകരണത്തിലെ തർക്കങ്ങളെ തുടർന്ന് ഇസ്രയേലിൽ അഞ്ച് തെരഞ്ഞെടുപ്പുകൾ നടന്നുവെന്നതും ചരിത്രമാണ്.

Summary

Israel’s election results have left Prime Minister Benjamin Netanyahu’s coalition short of a parliamentary majority, with neither his bloc nor the opposition led by Gadi Eisenkot securing the 61 seats needed to form a government. Arab parties have won a record 19 seats, potentially giving them a crucial role in coalition negotiations. Possible outcomes include a national unity government, an opposition government backed by Arab parties, a new right-wing alliance led by Netanyahu, or fresh elections. However, political divisions and opposition to partnering with Arab parties make government formation uncertain.