നേപ്പാൾ മിന്നൽ പ്രളയം: മരണം 538 ആയി, 320 ഇന്ത്യക്കാരെ കാണാനില്ല, 90,000 പേരെ ബാധിച്ചതായി റിപ്പോർട്ട്

തമിഴ്‌നാട്ടിൽ നിന്നുള്ള 21 പേരെ രക്ഷിച്ച് സുരക്ഷിതമായി ഡൽഹിയിൽ എത്തിച്ചിട്ടുണ്ട്.
നേപ്പാൾ മിന്നൽ പ്രളയം: മരണം 538 ആയി, 320 ഇന്ത്യക്കാരെ കാണാനില്ല, 90,000 പേരെ ബാധിച്ചതായി റിപ്പോർട്ട്
Published on

നേപ്പാൾ-ചൈന അതിർത്തിയിലുണ്ടായ വൻ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. 1500ലധികം ആളുകളെ കാണാതായിട്ടുണ്ട്. കാണാതായവരിൽ 320 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോർട്ട്. പ്രളയം 90,000-ത്തിലധികം ആളുകളെ ബാധിച്ചതായാണ് റെഡ് ക്രോസ് വ്യക്തമാക്കുന്നത്.

ചൈനീസ് അതിർത്തിയിൽ കുടുങ്ങിയ 400 ഇന്ത്യൻ പൗരന്മാർ സുരക്ഷിതരാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാൽ 320 ഇന്ത്യക്കാരെക്കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. ഇതിനുപുറമെ, മറ്റ് രാജ്യങ്ങളുടെ പൗരത്വമുള്ള നൂറിലധികം ഇന്ത്യൻ വംശജരെയും കാണാനില്ല. രക്ഷപ്പെടുത്തിയ 121 വിദേശികളിൽ 85 പേർ ഇന്ത്യക്കാരാണ്. തമിഴ്‌നാട്ടിൽ നിന്നുള്ള 21 പേരെ രക്ഷിച്ച് സുരക്ഷിതമായി ഡൽഹിയിൽ എത്തിച്ചിട്ടുണ്ട്.

രക്ഷാപ്രവർത്തകർ ഹെലികോപ്റ്ററുകളും മണ്ണുമാന്തി യന്ത്രങ്ങളും സ്നിഫർ ഡോഗുകളെയും ഉപയോഗിച്ച് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഒരു ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ കുടുങ്ങിയ നൂറോളം പേരെ കണ്ടെത്താനുള്ള ശ്രമങ്ങളും തുടരുകയാണ്. കനത്ത ചെളിയിലൂടെ ഇഴഞ്ഞുനീങ്ങിയാണ് സൈന്യം തുരങ്കത്തിൽ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തിയത്. ദുരന്തബാധിത പ്രദേശങ്ങളിൽ സൈന്യം സാങ്കേതിക ഉപകരണങ്ങളും പ്രത്യേക പരിശീലനം ലഭിച്ച സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്. ഇതിനിടെ, മലമുകളിൽ രൂപപ്പെട്ട തടാകം കരകവിയാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ച ഹെലികോപ്റ്റർ രക്ഷാപ്രവർത്തനം വീണ്ടും പുനരാരംഭിച്ചു. ദുരന്തബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ സാറ്റലൈറ്റ് ചിത്രങ്ങളുടെ സഹായവും തേടുന്നുണ്ട്.

നേപ്പാൾ മിന്നൽ പ്രളയം: മരണം 538 ആയി, 320 ഇന്ത്യക്കാരെ കാണാനില്ല, 90,000 പേരെ ബാധിച്ചതായി റിപ്പോർട്ട്
രക്ഷാപ്രവർത്തകർ വേണ്ട, ദുരിതാശ്വാസ സാമഗ്രികൾ മാത്രം; നേപ്പാളിന്റെ തീരുമാനത്തിന് പിന്നിലെന്ത്?

നേപ്പാളിലെ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് 12 മുതൽ 13 ടൺ വരെ അധിക ദുരിതാശ്വാസ സാമഗ്രികൾ കൂടി ഇന്ത്യ അയക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നേരത്തെ 47 ടൺ അവശ്യസാമഗ്രികളും മരുന്നുകളും ഭക്ഷണവും ഇന്ത്യ എത്തിച്ചിരുന്നു. ദുരന്തബാധിതരായ ആളുകൾക്ക് അടിയന്തര സഹായമായി യൂറോപ്യൻ യൂണിയൻ 2 ദശലക്ഷം യൂറോ (ഏകദേശം 18 കോടി രൂപ) പ്രഖ്യാപിച്ചു. യൂറോപ്യൻ കമ്മീഷൻ ചീഫ് ഉർസുല വോൺ ഡെർ ലെയ്‌നാണ് ഈ വിവരം പങ്കുവെച്ചത്.

അതേസമയം, പ്രളയവുമായി ബന്ധപ്പെട്ട വ്യാജ ചിത്രങ്ങളും നിർമ്മിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോകളും പ്രചരിക്കുന്നത് തടയാൻ ഇത്തരം ഉള്ളടക്കങ്ങൾ അടിയന്തരമായി നീക്കം ചെയ്യാൻ മെറ്റയോടും ടിക് ടോക്കിനോടും നേപ്പാൾ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. സഹായം ആവശ്യമുള്ളവർക്കായി കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി ഹെൽപ്പ്‌ലൈൻ നമ്പറുകളും പുറത്തിറക്കിയിട്ടുണ്ട്.

Summary

The death toll from the catastrophic flash floods along the Nepal-Tibet border has risen to 579, with over 1,500 people still missing, including 320 Indian nationals and dozens of foreign tourists. The disaster, triggered by a glacial burst and landslide, has affected over 90,000 people. Rescue operations led by the Nepalese army are ongoing, while the European Union has pledged €2 million in emergency humanitarian aid.

Madism Digital
madismdigital.com